DISTRICT NEWS

അനന്തപുരിയില്‍ ആവേശം പകര്‍ന്ന് ധര്‍മജാഗരണ യാത്ര ഇന്ന് കൊല്ലത്ത്

തിരുവനന്തപുരം : എസ് എസ് എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് പി.എ മുഹമ്മദ് ഫാറൂഖ് നഈമി നയിക്കുന്ന ധര്‍മജാഗരണ യാത്ര ഇന്ന് കൊല്ലം ജില്ലയിലേക്ക് പ്രവേശിക്കും. തിരുവനന്തപുരം ജില്ലയില്‍ ആവേശം പകര്‍ന്ന പര്യടനത്തിന് ശേഷം പുലര്‍ച്ചെ ജില്ലാ അഥിര്‍ത്തിയില്‍ വെച്ച് പ്രാസ്ഥാനിക നേതാക്കള്‍ യാത്രയെ വരവേല്‍ക്കും. തിരുവനന്തപുരം ജില്ലയിലെ കളിയിക്കാവിള, വഴിമുക്ക്, ഇടിച്ചക്കാപ്ലാമൂട്, പൂവാറ്, വിഴിഞ്ഞം തുടങ്ങിയ കേന്ദ്രങ്ങളില്‍ യാത്രക്ക് സ്വാകരണം നല്‍കി. വൈക്കീട്ട് കണിയാപുരം സ്വീകരണ സമ്മേളനം എസ് വൈ എസ് സോണ്‍ സെക്രട്ടറി സിദ്ധീഖ് അഹ്‌സനിയുടെ അദ്ധ്യക്ഷതയില്‍ സയ്യിദ് ബാ അലവി തങ്ങള്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി സി.എന്‍ ജാഫര്‍ പ്രഭാഷണം നടത്തി. മുപ്പത്തിമൂന്നംഗ സന്നദ്ധസേന യാത്രയെ അനുഗമിക്കുന്നു.