DISTRICT NEWS

എസ് എസ് എഫ് മലപ്പുറം വെസ്റ്റ് സ്റ്റുഡന്റ്‌സ് സെന്റര്‍ ഉദ്ഘാടനം ചെയ്തു

കോട്ടക്കല്‍ : എസ്.എസ്.എഫ് മലപ്പുറം വെസ്റ്റ്  ഓഫീസ് സ്റ്റുഡന്റ്‌സ് സെന്റര്‍ ഉദ്ഘാടനം ചെയ്തു. ദേശീയ പാത 17ല്‍ കോട്ടക്കല്‍ എടരിക്കോടാണ് ഓഫീസ് സംവിധാനിച്ചിരിക്കുത്. 613 യൂണിറ്റുകളും 71 സെക്ടറുകളും 8 ഡിവിഷനുകളും അടങ്ങുതാണ് മലപ്പുറം വെസ്റ്റ് ജില്ല. കാമ്പസ്, മഴവില്‍, ഹയര്‍സെക്കണ്ടറി, ട്രൈനിംഗ്, വിസ്ഡം, ദഅ്‌വാ മുതഅല്ലിം എന്നീ ഉപസമിതികളുടെ പ്രവര്‍ത്തനങ്ങളുടെ ക്രമീകരണം സ്റ്റുഡന്റ്‌സ് സെന്ററില്‍ നടക്കും.
സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ സെക്രട്ടറി പൊന്മള അബ്ദുല്‍ ഖാദര്‍ മുസ്‌ലിയാര്‍ സ്റ്റുഡന്റ്‌സ് സെന്റര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. സയ്യിദ് പി.എസ്.കെ തങ്ങള്‍ തലപ്പാറ, സയ്യിദ് സ്വലാഹുദ്ദീന്‍ ബുഖാരി, എന്‍.എം സ്വാദിഖ് സഖാഫി, എന്‍.വി അബ്ദുറസാഖ് സഖാഫി, പി.കെ.എം സഖാഫി ഇരിങ്ങല്ലൂര്‍, അബ്ദുഹാജി വേങ്ങര, എം.അബ്ദുല്‍ മജീദ് അരിയല്ലൂര്‍, സി.കെ ശക്കീര്‍ അരിമ്പ്ര, ദുല്‍ഫുഖാറലി സഖാഫി തുടങ്ങിയ പ്രാസ്ഥനിക നേതാക്കന്മാരും രാഷ്ട്രീയ, സാംസ്‌കാരിക രംഗത്തെ പ്രമുഖരും സംബന്ധിച്ചു.