Mission

Our mission

  • MIssion

    വിദ്യാര്‍ത്ഥി തലമുറയുടെ ബുദ്ധിയും വിവേകവും തട്ടിയെടുക്കുന്ന, ആവേശവും ആര്‍ജവവും കെടുത്തിക്കളയുന്ന മദ്യ, ലഹരി മാഫിയകള്‍ക്കെതിരെ എസ് എസ് എഫ് സമരജ്വാലകളുയര്‍ത്തി. സാമ്രാജ്യത്വം, ഫാഷിസം, തീവ്രവാദം, അക്രമം, വര്‍ഗ്ഗീയത, സാമൂഹിക പ്രശ്‌നങ്ങള്‍, വിദ്യാഭ്യാസ പ്രശ്‌നങ്ങള്‍, പാന്‍മസാല, പലിശ, ചൂതാട്ടം, ചൂഷണങ്ങള്‍... ഒരു ഘട്ടത്തിലും എസ് എസ് എഫ് കാഴ്ചക്കാരായില്ല. പ്രവര്‍ത്തകരുടെ സമരാവേശം നന്മവഴിയില്‍ പ്രയോജനപ്പെടുത്തി നിയമം കയ്യിലെടുക്കാതെ വിജയം എത്തിപ്പിടിക്കാമെന്ന പുതിയ സമരമാതൃക സൃഷ്ടിക്കാന്‍ സംഘടനക്ക് സാധിച്ചു..