Wisdom



സംഘടനയുടെ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധേയം. വിവിധ സംസ്ഥാനങ്ങളില്‍ പഠനം നടത്തുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സാമ്പത്തികവും ബൗദ്ധികവുമായ പിന്തുണ. വിവിധ സര്‍വകലാശാലകളില്‍ പഠന, ഗവേഷണങ്ങളിലേര്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ് സ്‌കീം. ഗൈഡന്‍സ്, മോട്ടിവേഷന്‍ ക്ലാസുകള്‍. താല്പര്യമുള്ള കാമ്പസുകളില്‍ പഠനാവസരം സൃഷ്ടിക്കല്‍. മിടുക്കരും പ്രതിഭാശാലികളുമായ നിര്‍ധന വിദ്യാര്‍ത്ഥികള്‍ക്ക് സിവില്‍ സര്‍വീസ് രംഗം പ്രാപ്യമാകുന്നതിനുള്ള സ്വപ്ന പദ്ധതി-വിസ്ഡം സിവില്‍ സര്‍വീസ് അക്കാഡമി. പുതിയ ഉയരങ്ങള്‍ എത്തിപ്പിടിക്കാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് പിന്‍ബലമേകുന്ന സിവില്‍ സര്‍വീസ് പ്രീ കോച്ചിംഗ് സെന്ററുകള്‍. പ്രധാന നഗരങ്ങളില്‍ സ്റ്റുഡന്റ്‌സ് ഹോസ്റ്റലുകള്‍. പുതുതലമുറയുടെ വിദ്യാഭ്യാസ സ്വപ്നങ്ങള്‍ക്ക് കുടപിടിക്കുകയാണ് എസ് എസ് എഫ്.