admin
June 8 2021 Uncategorized
എസ്.എസ്.എഫ് പരിസ്ഥിതി സാക്ഷരത സാമയികം ആരംഭിച്ചു.

കോഴിക്കോട്: പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് എസ്.എസ്.എഫ് നടത്തുന്ന ഒരു മാസത്തെ പരിസ്ഥിതി കാമ്പയിൻ ആരംഭിച്ചു. സംസ്ഥാന കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ് കാമ്പയിൻ പ്രവർത്തനങ്ങളുടെ സംസ്ഥാന തല ഉദ്ഘാടനം തിരുവനന്തപുരത്ത് നിർവഹിച്ചു. പരിസ്ഥിതി സാക്ഷരത സാമയികത്തിന്റെ ഭാഗമായി പരിസ്ഥിതി സാക്ഷരത ലക്ഷ്യം വെച്ച് നടത്തുന്ന ഗ്രീൻ കഫെയുടെ ഉദ്ഘാടനം പരിസ്ഥിതി പ്രവർത്തകൻ കെ സഹദേവനും നിർവഹിച്ചു. കാമ്പയിൻ പ്രവർത്തനങ്ങളുടെ ഭാഗമായി പരിസ്ഥിതി സഭ, ഗ്രീൻ ഡേ, ഹരിത ഭാവന മത്സരം, ഗ്രീൻ ടോക്ക്, നാളേക്കൊരു തണൽ പദ്ധതി, ഗ്രീൻ ബൂത്ത്, എന്റെ മരം നാളത്തെ ഫലം, എനർജി ഓഡിറ്റ് എന്നിവയും നടക്കും.