admin
February 4 2025 Politics
ഗാന്ധി നിന്ദക്ക് ലെജിറ്റമസി ഉണ്ടാക്കാനുള്ള ശ്രമങ്ങൾ പ്രതിരോധിക്കപ്പെടണം : എസ് എസ് എഫ്

രാഷ്ട്ര പിതാവിനെ അപമാനിക്കാനും ഗാന്ധിയൻ ദർശനങ്ങളെ നിഷ്കാസനം ചെയ്യാനുമുള്ള ശ്രമങ്ങളെ തിരിച്ചറിയണമെന്നും ഗാന്ധി നിന്ദയുടെ രാഷ്ട്രീയം പ്രതിരോധിക്കപ്പെടണമെന്നും എസ് എസ് എഫ് ചർച്ച സംഗമം ആവശ്യപ്പെട്ടു.

ഗോഡ്സെയെ വീരനായകനായി അവതരിപ്പിച്ചും ഗാന്ധി കൊല്ലപ്പെടാൻ അർഹനായിരുന്നുവെന്ന ആഖ്യാനം ചമച്ചും ഗാന്ധി നിന്ദയുടെ രാഷ്ട്രീയം സജീവമായി തുടരുകയാണ്. ഗാന്ധിയുടെ രാഷ്ട്രീയ ആശയങ്ങളെയും പൈതൃകത്തെയും സംരക്ഷിച്ചും സംവാദങ്ങൾ വികസിപ്പിച്ചും അവയെ പ്രതിരോധിക്കേണ്ടതുണ്ട്. വർത്തമാനകാല ഇന്ത്യയിലെ എല്ലാ മതേതരമനുഷ്യര്യം ഏറ്റെടുക്കേണ്ട ദൗത്യമാണിത്. ഗാന്ധിഹത്യയുടെ കാരണമായി മാറിയ പ്രത്യയശാസ്ത്രത്തെ തുറന്നുകാട്ടാനും അതിനെതിരായ രാഷ്ട്രീയ സാമൂഹിക ബോധം വളർത്താനും രാജ്യസ്നേഹികൾക്ക് സാധിക്കേണ്ടതുണ്ടെന്നും സംഗമം അഭിപ്രായപ്പെട്ടു.

‘രാജ്യം രാഷ്ട്രീയം ഗാന്ധിയെ വായിക്കുന്നു’ എന്ന ശീർഷകത്തിൽ രണ്ടത്താണി നുസ്റത്ത് കമ്പസിൽ വെച്ച് നടന്ന സംഗമത്തിൽ കെ ബി ബഷീർ തൃശൂർ, സംസ്ഥാന ജനറൽ സെക്രട്ടറി ഡോ അബൂബക്കർ, മുഹമ്മദ്‌ സ്വാദിഖ് തെന്നല സംബന്ധിച്ചു.