admin
May 30 2023 Uncategorized
രാജ്യം പ്രതികരിക്കും,
നമ്മൾ ഇന്ത്യൻ ജനത
ഇന്ത്യയെ വീണ്ടെടുക്കും.

എസ് എസ് എഫ് കേരള ജനറൽ സെക്രട്ടറി എഴുതുന്നു…

പുതിയ പാർലമെൻറ് മന്ദിരത്തിൻറെ ഉദ്ഘാടനം ഭരണഘടനയെ നിർവീര്യമാക്കാനുള്ള ഹിന്ദുത്വ പദ്ധതിയുടെ ആയുധമാക്കി മാറ്റുകയാണ് കേന്ദ്രസർക്കാർ ചെയ്തിരിക്കുന്നത്. രാജ്യത്തിനു മതമില്ലെന്ന ആശയത്തെ ആഘോഷപൂർവം നിരാകരിക്കുന്ന നടപടിക്രമങ്ങൾക്ക് ഇന്ന് രാജ്യതലസ്ഥാനം സാക്ഷിയായി. ഹിന്ദുത്വ – ഏകാധിപത്യ വ്യവസ്ഥയെയാണ് ഭരണഘടനയെക്കാൾ തങ്ങൾ വിലമതിക്കുന്നത് എന്ന സന്ദേശം പ്രഖ്യാപിക്കാനുള്ള അവസരമായി ഈ സുപ്രധാന മുഹൂർത്തത്തെ ഉപയോഗിച്ച നടപടി രാജ്യത്തെ ജനങ്ങളെ അപഹസിക്കുന്നതായി. രാഷ്ട്രപതിയുടെയും ഉപരാഷ്ട്രപതിയുടെയും അസാന്നിധ്യം, സവർക്കർ ജന്മദിനത്തിലെ പരിപാടി, രാജാധികാരത്തിന്റെ പ്രതീകമായ ചെങ്കോൽ, ബ്രാഹ്മണ ആചാരപ്രകാരമുള്ള പൂജാ കർമങ്ങൾ തുടങ്ങിയവ ആസൂത്രണം ചെയ്തു നടത്തുക വഴി ആർ എസ് എസ് – ബി ജെ പി രാഷ്ട്രീയ അജണ്ടകളുടെ പ്രചാരണവേദിയായി ഉദ്ഘാടനം മാറിയിരിക്കുകയാണ്.

Read More :
https://www.facebook.com/100065064723083/posts/pfbid0ncmpzA16c2CzBq2RzKKPwagssgEuW6sX2HjP2fJakQsuRtubU7SLRiywAzFFMxQkl/?mibextid=cr9u03