About

വിദ്യാര്‍ഥികളുടെ കര്‍മ്മശേഷിയെ ലക്ഷ്യബോധത്തോടെ പ്രയോഗിക്കാന്‍ കഴിയുമ്പോഴാണ് സര്‍ഗാത്മകമായ ഒരു രാഷ്ട്രത്തിന്റെ സൃഷ്ടിപ്പുണ്ടാക്കുന്നത്. സാമൂഹികമായും സാസ്‌കാരികമായും ധിഷണാപരമായും വിദ്യാര്‍ഥികള്‍ക്ക് ഒത്തുചേരാനുള്ള പക്വമായ നിലമൊരുക്കുകയാണ് കഴിഞ്ഞ അരനൂറ്റാണ്ടായി എസ്.എസ്.എഫ് കേരളത്തില്‍ നിര്‍വഹിച്ചുകൊണ്ടിരിക്കുന്ന ദൗത്യം. നേരും നെറികേടും തിരിച്ചറിയും വരെയുള്ള വിദ്യാര്‍ഥി കാലഘട്ടം തുഴയാനാളില്ലാത്ത നൗകയാണെന്ന തിരിച്ചറിവില്‍ നിന്നാണ് ദിശ നിര്‍ണയിക്കാനുള്ള ചൂട്ടുമായി സംസ്ഥാനം, ജില്ല, ഡിവിഷന്‍, സെക്ടര്‍, യൂണിറ്റ്, ബ്ലോക്ക് എന്നീ കേഡര്‍ സംവിധാനം പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്.

മതപരം, സാമൂഹികം, സാംസ്‌കാരികം തുടങ്ങിയ വിവിധ മേഖലകളില്‍ മുഖ്യധാര സമൂഹത്തോടൊപ്പം ചേര്‍ന്നുനിന്ന് കൂടുതല്‍ വിത്യസ്തതയോടെ ആവിഷ്‌കാരങ്ങള്‍ നടത്താന്‍ എസ്.എസ്.എഫിന് കഴിഞ്ഞിട്ടുണ്ട്. വിദ്യാഭ്യാസം, സമരങ്ങള്‍, ചര്‍ച്ചകള്‍, സംവാദങ്ങള്‍, കലാമേളകള്‍ തുടങ്ങിയ വിഭിന്നങ്ങളായ ഇടങ്ങള്‍ നേരിന്റെ വെള്ളവും, വളവും ചേര്‍ത്ത് പുനരാവിഷ്‌കരിക്കാന്‍ എസ്.എസ്.എഫ് ശ്രമം നടത്തുന്നു. കേരളമുള്‍പ്പടെ സംസ്ഥാനങ്ങളില്‍ മത സാമൂഹ്യ സേവന രംഗത്ത് വേരുറപ്പിക്കുകയാണ് എസ്.എസ്.എഫ്.

SSF began its journey in 1970’s, amidst the rising political brawl among the youth in campus and forceful heresy from foreign segments. It rose to uphold the spiritual and cultural values of society . It takes inspiration from the fact that, the true beautiful ways of islamic values will only be promoted if pious ways of Ulemas are disseminated among the students and professionals of the time. It came into official existence as Sunni Students Federation on April 23rd, 1973 under the aegis of Samastha Kerala Jamiyyathul Ulema.