“സർഗാത്മക വിദ്യാർത്ഥിത്വം അവശേഷിക്കും; രാജ്യം ബാക്കിയാവും” എന്ന പ്രമേയത്തിൽ എസ് എസ് എഫ് ഹയർസെക്കണ്ടറി മെമ്പർഷിപ്പ് കാമ്പയിനിന്റെ സംസ്ഥാന ഉദ്ഘാടനം കാസർകോട് അംഗടിമൊഗർ ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂളിൽ നടന്നു. എസ് എസ് എഫ് സംസ്ഥാന ഫിനാൻസ് സെക്രട്ടറി സയ്യിദ് മുനീറുൽ അഹ്ദൽ മെമ്പർഷിപ്പ് വിതരണോദ്ഘാടനം നിർവ്വഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗം ഫാറൂഖ് പൊസോട്ട്, തസ്ലീം കുന്നിൽ, അബൂ സ്വാലിഹ് എന്നിവർ സംബന്ധിച്ചു. സംസ്ഥാനത്തെ വിവിധ ഹയർസെക്കണ്ടറി സ്കൂളുകളിൽ മെമ്പർഷിപ്പ് കാമ്പയിൻ പ്രവർത്തനങ്ങൾ നടന്നു വരുന്നു.