admin
February 19 2024 Sahityotsav
നാഷണൽ സാഹിത്യോത്സവിൽ പെൻ ഓഫ് ദ ഫെസ്റ്റ് ആയി റിസ്‌വാൻ നവാബ് ; സ്റ്റാർ ഓഫ് ദ ഫെസ്റ്റ് അവാർഡ് ആഖിബ് ഹാശിമിക്ക്

മൂന്നാമത് എസ്.എസ്.എഫ് നാഷണൽ സാഹിത്യോത്സവിന് ആന്ധ്രാപ്രദേശിലെ ഗുണ്ടക്കലിൽ തിരശ്ശീല വീണു. കേരളത്തിൽ നിന്നുള്ള റിസ്‌വാൻ നവാബ് സാഹിത്യോത്സവ് പെൻ ഓഫ് ദി ഫെസ്റ്റായും ജമ്മുകശ്മീരിൽ നിന്നുള്ള ആഖിബ് ഹാശിമി സാഹിത്യോത്സവ് സ്റ്റാർ ഓഫ് ദി ഫെസ്റ്റായും തിരഞ്ഞെടുക്കപ്പെട്ടു. ജൂനിയർ വിഭാഗം പെൻസിൽ ഡ്രോയിംഗ്, പെയിന്റിംഗ് എന്നിവയിൽ എ ഗ്രൈഡോടെ ഒന്നാം സ്ഥാനവും ഹൻഡ്‌റൈറ്റിംഗ് ഇംഗ്ലീഷിൽ രണ്ടാം സ്ഥാനവും നേടി റിസ്‌വാൻ നവാബ് 27 പോയന്റുകൾ സ്വന്തമാക്കി. പാലക്കാട് ജില്ലയിലെ വാണിയംകുളം സ്വദേശികളായ നവാബ് അബ്ദുള്ളയുടെയും റസിയ അബ്ദുള്ളയുടെയും മകനായ റിസ്‌വാൻ വാണിയംകുളം ടി ആർ കെ ഹയർസെക്കൻഡറി സ്കൂളിൽ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയാണ്.
സീനിയർ വിഭാഗം മൻഖബത് ഉറുദു, പാട്രിയോട്ടിക് സോങ് ഹിന്ദി എന്നിവയിൽ യഥാക്രമം എ പ്ലസ്, എ എന്നീ ഗ്രേഡുകൾ നേടി ഒന്നാം സ്ഥാനത്തോടെ ആഖിബ് ഹാശിമി 19 പോയിൻ്റ് നേടി. ജമ്മു കശ്മീരിലുള്ള ഗവൺമെൻ്റ് ഹയർസെക്കൻഡറി സ്കൂൾ ലോറനിൽ പതിനൊന്നാം ക്ലാസ് വിദ്യാർത്ഥിയായ ആഖിബ്, ജാവേദ് അഹ്‌മദ് – യാസ്മിൻ കിർമാനി ദമ്പതികളുടെ മകനാണ്.