എസ് എസ് എസ് നാഷണൽ സാഹിത്യോത്സവ് നാലാം എഡിഷൻ ഗോവയിൽ നടക്കും. ഗുജറാത്ത്, ബംഗാൾ, ആന്ധ്രപ്രദേശ് സാഹിത്യോത്സവുകൾക്കു ശേഷമാണ് ഗോവ ദേശീയ സാഹിത്യോത്സവിനു വേദിയാകുന്നത്. ഗോവ സ്റ്റേറ്റ് ടീം പതാക ഏറ്റുവാങ്ങി.
ഇന്ത്യയിലെ മുസ്‌ലിം സാംസ്കാരിക വൈവിധ്യങ്ങളുടെയും സാഹിതീയ പൈതൃകങ്ങളുടെയും അരങ്ങുകളായി മാറിയ സാഹിത്യോത്സവ് രാജ്യത്തിൻ്റെ മുഴുവൻ പ്രദേശങ്ങളിലേക്കും വ്യാപിപ്പിക്കുക എന്ന ലക്ഷ്യം വെച്ചാണ് സാഹിത്യോത്സവുകളുടെ സഞ്ചാരം. ദേശീയ സാഹിത്യോത്സവുകൾ ഓരോ വർഷവും വിവിധ സംസ്ഥാനങ്ങളിലൂടെ രാജ്യം ചുറ്റും. പ്രാദേശിക സാംസ്കാരിക കലാ പൈതൃകങ്ങൾക്കു കൂടി ഇടം നൽകിയാണ് സംസ്ഥാന തലത്തിൽ സാഹിത്യോത്സവുകൾ ഒരുക്കുന്നത്. ഗ്രാമങ്ങളിൽ തുടങ്ങി ദേശീയ തലത്തിലെത്തുന്ന ജനകീയ സാംസ്കാരിക ഘോഷയാത്രയാണ് സാഹിത്യോത്സവുകൾ.