വിസ്ഡം എജുക്കേഷൻ ഫൗണ്ടേഷൻ ഓഫ് ഇന്ത്യയുടെ കീഴിൽ ഈ വർഷത്തെ കരിയർ എക്സ്പോ “എജ്യൂസൈൻ” കൊച്ചിയിൽ വെച്ച് നടക്കും. പഠനം, ഉന്നത വിദ്യാഭ്യാസം, കരിയർ, ജോലി തുടങ്ങിയ മേഖലകളിൽ ഏറ്റവും പുതിയ വിവരങ്ങൾ അറിയുവാനും സർട്ടിഫൈഡ് കരിയർ കൗൺസിലേഴ്സുമായി നേരിട്ട് സംസാരിക്കാനുമുള്ള അവസരം “എജ്യൂസൈൻ” ഒരുക്കുന്നു. മെയ് 24, 25, 26 തീയതികളിൽ കൊച്ചിയിലെ കലൂരിൽ വെച്ച് നടക്കുന്ന പരിപാടിയിൽ ഓറിയന്റേഷൻ, ജോബ് ഫെയർ, സെമിനാർ, സിമ്പോസിയം, പാനൽ ഡിസ്കഷൻ, ഇൻ്ററാക്ഷൻ, മോട്ടിവേഷൻ & ഗൈഡൻസ് ക്ലാസ് തുടങ്ങി വിവിധങ്ങളായ സെഷനുകൾ നടക്കും. മുഴുവനാളുകൾക്കും എക്സ്പോയിലേക്കുള്ള പ്രവേശനം സൗജന്യമായിരിക്കും.