രണ്ടത്താണി: ഒക്ടോബർ 16, 17 തീയതികളിൽ രണ്ടത്താണി നുസ്റത്ത് ക്യാമ്പസിൽ നടക്കുന്ന എസ് എസ് എഫ് ‘സീറതുന്നബി’ അക്കാദമിക് കോൺഫറൻസ് സ്വാഗത സംഘം രൂപീകരിച്ചു.
സ്വാഗതസംഘ രൂപീകരണ സംഗമം എസ് എസ് എഫ് സംസ്ഥാന പ്രസിഡന്റ് കെ വൈ നിസാമുദ്ധീൻ ഫാളിലി ഉദ്ഘാടനം ചെയ്തു.
അലി ബാഖവി ആറ്റുപുറം ചെയര്‍മാനായും കുഞ്ഞു കുണ്ടിലങ്ങാടി ജനറല്‍ കണ്‍വീനറായും ബഷീർ മാസ്റ്റർ രണ്ടത്താണി ട്രഷററായുമുള്ള 101 അംഗസ്വാഗത സംഘത്തെ തിരഞ്ഞെടുത്തു.
മറ്റുഅംഗങ്ങൾ:-
വൈസ് ചെയര്‍മാന്‍മാർ: മജീദ് മുസ്ലിയാര്‍ ആതവനാട്, മുഹമ്മദ് കുട്ടി അഹ്‌സനി കെ.കെ പുറം, ഫക്രുദ്ദീന്‍ സഖാഫി ചെലൂര്‍, അബ്ദുസമദ് സഅദി തവളംചിന.
ജോയിന്‍ കവീനര്‍:- യാഹു ഹാജി വെട്ടിച്ചിറ, മുഹമ്മദലി പോത്തൂര്‍, അബ്ദുൽമജീദ് ഹാജി എം.കെ നഗര്‍, മുഹമ്മദ് റഫീഖ് പി.ടി
കോര്‍ഡിനേറ്റര്‍:- ജാഫര്‍ ശാമില്‍ ഇര്‍ഫാനി.
അംഗങ്ങൾ:- അബ്ദുല്‍ ഹഫീള് അഹ്‌സനി, എന്‍.എം ഹുസൈന്‍പ റവൂര്‍, സ്വലാഹുദ്ധീന്‍ അഹ്‌സനി പുത്തനത്താണി, അബ്ദുല്‍ മജീദ് പുത്തനത്താണി.
അക്കാദമിക്ക് കോൺഫറൻസിന്റെ മുന്നോടിയായി വ്യത്യസ്ത പ്രചരണ പരിപാടികൾ സ്വാഗത സംഘത്തിനു കീഴിൽ നടക്കും.
സ്വാഗത സംഘ രൂപീകരണ സംഗമത്തിൽ എസ് എസ് എഫ് സംസ്ഥാന സെക്രട്ടറി എം. ജുബൈർ, സി.ടി ശറഫുദ്ധീൻ സഖാഫി, ജില്ലാ ജനറൽ സെക്രട്ടറി എ. മുഹമ്മദ് സഈദ് സകരിയ , എൻ. അബ്ദുല്ല സഖാഫി എന്നിവർ സംസാരിച്ചു.
എസ് വൈ എസ് ജില്ലാ സെക്രട്ടറി ബഷീർ മാസ്റ്റർ രണ്ടത്താണി, കുഞ്ഞി മുഹമ്മദ് അശ്റഫി, മുഹമ്മദ് കുട്ടി അഹ്സനി, മുഹമ്മദലി പോത്തന്നൂർ, ജാഫർ ശാമിൽ ഇർഫാനി, അബ്ദുൽ ഹഫീള് അഹ്സനി സംബന്ധിച്ചു.