Office
June 21 2024 Uncategorized
യുജിസി നെറ്റ്, നീറ്റ് ക്രമക്കേട്
NTA യുടെ കെടുകാര്യസ്ഥത
എസ്.എസ്.എഫ് മാർച്ച്‌ 700 കേന്ദ്രങ്ങളിൽ

രാജ്യത്തെ പ്രധാന പ്രവേശന പരീക്ഷകൾ നടത്താൻ നിയോഗിക്കപ്പെട്ട NTA
പരീക്ഷ നടത്തിപ്പിൽ കാണിക്കുന്ന ഗുരുതരമായ വീഴ്ചകൾ ഏജൻസിയുടെ വിശ്വാസ്യത ഇല്ലാതാക്കുന്നതാണ്. JEE, CUET പരീക്ഷകളിൽ മുമ്പ് ഉയർന്ന ആരോപണങ്ങളെ ക്രിയാത്മകമായി
സമീപിക്കാനോ പരിഹരിക്കാനോ ഏജൻസിയും കേന്ദ്ര സർക്കാരും ശ്രമിക്കാതിരുന്നത് കൊണ്ടാണ് ഇത്തരം വീഴ്ചകൾ ആവർത്തിക്കപ്പെടുന്നത്. 24 ലക്ഷം വിദ്യാർത്ഥികൾ എഴുതിയ NEET-UG 2024 ന് പരീക്ഷാ നടത്തിപ്പിലെ വീഴ്ച കൊണ്ടും ചോദ്യപേപ്പർ ചോർച്ച കൊണ്ടും വിശ്വാസ്യത നഷ്ടമായി. ഈ ഘട്ടത്തിലാണ് 11 ലക്ഷം പേർ പരീക്ഷയെഴുതിയ യുജിസി നെറ്റ് ചോദ്യപേപ്പർ ചോർച്ചയുടെ പേരിൽ റദ്ദാക്കേണ്ടി വന്നിരിക്കുന്നത്. ലക്ഷക്കണക്കിന് വിദ്യാർത്ഥികളുടെ ജീവിതം കൊണ്ട് പന്താടുന്ന സമീപനം എൻടിഎ എന്ന കേന്ദ്ര ഏജൻസിയിൽ നിന്ന് നിരന്തരം സംഭവിച്ചു കൊണ്ടിരിക്കുന്നത്.

ഗുരുതര അഴിമതി ആരോപണങ്ങളും
പരീക്ഷ നടത്തിപ്പിലെ നിരന്തരമായ വീഴ്ചകളും കണക്കിലെടുത്ത്
നിലവിലെ എൻടിഎ ഗവേണിംഗ് ബോഡി പുനസംഘടിപ്പിക്കണം.
നിലവിലെ ചോദ്യപേപ്പർ ചോർച്ച, അഴിമതി എന്നിവ അന്വേഷിച്ചു പ്രതികളെ മാതൃകാപരമായി ശിക്ഷിക്കാനും കേന്ദ്രം ഇച്ഛാശക്തി കാണിക്കണം. പരീക്ഷകൾ
കുറ്റമറ്റ രീതിയിൽ സംഘടിപ്പിക്കാൻ പരീക്ഷ സംവിധാനത്തെ
ഉടച്ച് വാർക്കണം. രാജ്യത്തിന്റെ പൊതുസമ്പത്തിനെ നശിപ്പിക്കുകയും വിദ്യാർത്ഥികളെ മാനസികമായും സാമ്പത്തികമായും തകർക്കുകയും ചെയ്യുന്ന ഈ കെടുകാര്യസ്ഥതയുടെ ഉത്തരവാദിത്തത്തിൽ നിന്ന് കേന്ദ്ര സർക്കാരിന് ഒഴിഞ്ഞു മാറാൻ സാധിക്കില്ല.

© SSF KERALA