Office
July 21 2024 Uncategorized
എസ് എസ് എഫ് ഹയർസെക്കണ്ടറി മെമ്പർഷിപ്പ് കാമ്പയിന് തുടക്കമായി

എസ് എസ് എഫ് ഹയർസെക്കണ്ടറി മെമ്പർഷിപ്പ് കാമ്പയിന് തുടക്കമായി. സാമൂഹ്യ പ്രതിബദ്ധതയുള്ള പുതുതലമുറയുടെ ആശയ വിചാരങ്ങളെ പ്രതിനിധാനം ചെയ്യുന്ന ‘വി ദ ചേഞ്ച്‌’ എന്ന പ്രമേയത്തിൽ നടക്കുന്ന കാമ്പയിൻ കാസർഗോഡ് ജില്ലയിലെ കുമ്പള ഗവൺമെൻ്റ് ഹയർസെക്കണ്ടറി സ്കൂളിൽ സംസ്ഥാന പ്രസിഡന്റ് ഫിർദൗസ് സുറൈജി സഖാഫി ഉദ്ഘാടനം ചെയ്തു.
പരിപാടിയിൽ എസ് എസ് എഫ് സംസ്ഥാന സെക്രട്ടറി ശുഹൈബ് വായാട്, സംസ്ഥാന കമ്മിറ്റി അംഗം ബുഖാരി ബേപ്പൂർ, എസ് എസ് എഫ് കാസർഗോഡ് ജില്ലാ പ്രസിഡൻ്റ് റഷീദ് സഅദി പൂങ്ങോട്, ജില്ല സെക്രട്ടറി അബൂസ്വാലിഹ്‌ തുടങ്ങിയവർ സംബന്ധിച്ചു.
ഇന്നും നാളെയുമായി ജില്ല,ഡിവിഷൻ ഉദ്ഘാടനങ്ങൾ നടക്കും.
കാമ്പയിനിന്റെ ഭാഗമായി വ്യത്യസ്തങ്ങളായ പദ്ധതികൾ നടപ്പിലാക്കും. ട്യൂണർ മീറ്റ്,ഹൈസ്റ്റാർ സംഗമം,തുടങ്ങിയ പരിപാടികൾ ഘടകങ്ങളിൽ നടക്കും
ഹയർ സെക്കണ്ടറി വിദ്യാർത്ഥികളുടെ അക്കാദമികവും സാമൂഹികവുമായ ഉന്നമനത്തെ ലക്ഷ്യം വെച്ചുകൊണ്ടാണ് ഇത്തവണത്തെ കാമ്പയിൻ പ്രവർത്തനങ്ങൾ, കാമ്പയിനോടനുബന്ധിച്ച് ഹയർ സെക്കണ്ടറികളിൽ കൗൺസിൽ സംഗമങ്ങൾ നടക്കും. ഈ അധ്യയന വർഷത്തേക്കുള്ള യൂണിറ്റ് ഭാരവാഹികളെ കൗൺസിലിൽ തിരഞ്ഞെടുക്കും