admin
December 6 2021 Uncategorized
കലാലയം ആർട് സ്കൂൾ പ്രവർത്തനം ആരംഭിച്ചു

എഴുത്തുകാരൻ കൽപ്പറ്റ നാരായണൻ കലാലയം ആർട് സ്കൂൾ ഉദ്ഘാടനം ചെയ്യുന്നു.

കണ്ണൂര്‍: സാഹിത്യ അഭിരുചികളുള്ളവരെ തെരഞ്ഞെടുത്ത് നിരന്തര പരിശീലനങ്ങൾ നൽകുന്നതിന് രൂപീകൃതമായ ആർട് സ്കൂൾ കലാലയം സാംസ്കാരിക വേദിക്ക് കീഴിൽ പ്രവർത്തനം ആരംഭിച്ചു. പ്രസിദ്ധ സാഹിത്യകാരനും, കഥാ കൃത്തുമായ കൽപ്പറ്റ നാരായണൻ ഉദ്‌ഘാടനം നിര്‍വ്വഹിച്ചു. യന്ത്രവത്കൃത ലോകത്തും മനുഷ്യന് മാത്രം ചെയ്യാനാവുന്ന ജൈവികമായ പ്രവർത്തനമാണ് സാഹിത്യ ഇടപെടലുകളെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ജനങ്ങൾ ഡ്യൂട്ടി നിർവഹണത്തിൽ വ്യാപൃതരാവുമ്പോൾ സാഹിത്യകാരൻ ഒരു വർക്ക് രൂപപ്പെടുത്തുകയാണ്. ഇത്തരം സൃഷ്ടികൾ കാലാതിവർത്തിയായ സന്ദേശങ്ങൾ സമൂഹത്തിന് നൽകും. കഥയോ കവിതയോ എഴുതപ്പെട്ട പശ്ചാത്തലം മാത്രമല്ല അതിന്റെ അർത്ഥം. ശേഷം വരുന്ന സാമൂഹിക, രാഷ്ട്രീയ സമസ്യകളോടും അത് സംവദിക്കുന്നതായി അനുഭവപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. ആർട് സ്കൂളിലേക്കുള്ള പ്രഥമ ബാച്ചിന്റെ സെലക്ഷൻ നടപടികളും, ഏകദിന സാഹിത്യ ക്യാമ്പും പരിപാടിയുടെ ഭാഗമായി നടന്നു. വിവിധ സെഷനുകൾക്ക്
പി. എ. നാസിമുദ്ധീൻ, കെ.ബി ബഷീർ, തസ്‌ലീം കൂടരഞ്ഞി , മുഹമ്മദ് ബി കടക്കൽ , ഷാനിഫ് ഉളിയിൽ , അബ്ദുറഹ് മാൻ ഹികമി തുടങ്ങിയവർ നേതൃത്വം നൽകി. മാട്ടൂൽ മൻശഅ് സഫ ഇംഗ്ലീഷ് സ്കൂളിൽ നടന്ന പരിപാടിയിൽ ഷഫീഖ് സിദ്ധീഖി അധ്യക്ഷത വഹിച്ചു. ജാബിർ നെരോത്ത് സ്വാഗതവും സിറാജ് ചെറുവാടി നന്ദിയും പറഞ്ഞു.