എസ് എസ് എഫ് ഗോൾഡൻ ഫിഫ്റ്റിയെ വരവേൽക്കാൻ സജ്ജരായി വളണ്ടിയർ ടീമംഗങ്ങൾ. അമ്പതാം വാർഷിക സമ്മേളനത്തിന്റെ പൂർണ്ണ വിജയത്തിന് വേണ്ടി രണ്ട് വിഭാഗങ്ങളായാണ് വളണ്ടിയർമാർ തയ്യാറെടുക്കുന്നത്. തിരഞ്ഞെടുക്കപ്പെട്ട 101 സെക്ടർ ഭാരവാഹികളടങ്ങുന്ന ടീം ഹവാരിയാണ് സമ്മേളനത്തിന്റെ പ്രധാന ചുമതല വഹിക്കുന്നത്. ആറ് മാസത്തോളമായി പ്രത്യേക ലീഡേയ്സിന് കീഴിൽ ഇവർ പരിശീലനത്തിലാണ്. ജില്ലയിലെ 1000 പ്രവർത്തകരെ ഉൾക്കൊള്ളിച്ചുള്ള ഗോൾഡൻ ഫിദ്യ എന്ന സംഘവും സമ്മേളനം നിയന്ത്രിക്കും. പാർക്കിംഗ്, ഗ്രൗണ്ട്, സദസ്സ്, , വിദ്യാർഥി റാലി തുടങ്ങിയവയെല്ലാം ഇവരുടെ കീഴിലാണ് ക്രമപ്പെടുത്തിയിട്ടുള്ളത്. സമ്മേളനം അടുത്തെത്തിയതോടെ അവസാന വട്ട തയ്യാറെടുപ്പിലാണ് എല്ലാവരും. ഒഴുകിയെത്തുന്ന ജന സാഗരത്തെ സ്വീകരിക്കാൻ വേണ്ട എല്ലാ വിധ പരിശീലനങ്ങളും മാസങ്ങൾക് മുന്നേ ആരംഭിച്ച് കഴിഞ്ഞിട്ടുണ്ട്.