തിരുവനന്തപുരം : മുപ്പതാമത് കേരള സാഹിത്യോത്സവിന് പ്രൗഢമായ സമാപനം. ഞായറാഴ്ച വൈകിട്ട് നടന്ന സമാപന സമ്മേളനം കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന ജനറൽ സെക്രട്ടറി സയ്യിദ് ഇബ്രാഹിം ഖലീൽ ബുഖാരി ഉദ്ഘാടനം ചെയ്തു. കേരള സംസ്ഥാന നിയമ, വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് മുഖ്യാതിഥിയായി. എസ് വൈ എസ് സംസ്ഥാന ജനറൽ സെക്രട്ടറി ഡോ. എ പി അബ്ദുൽ ഹക്കീം അസ്ഹരി, കേരള ന്യൂനപക്ഷ ക്ഷേമ വകുപ്പ് ചെയർമാൻ അഡ്വ. എ എ റഷീദ്, ന്യൂനപക്ഷ ക്ഷേമ വകുപ്പ് അംഗം സൈഫുദ്ദീൻ ഹാജി എന്നിവരടക്കം വിവിധ മേഖലകളിലെ പ്രഗൽഭരായ വ്യക്തികൾ സമാപന സമ്മേളനത്തിൽ പങ്കെടുത്തു.
സാഹിത്യോത്സവിൽ മലപ്പുറം വെസ്റ്റ് ജില്ല ഒന്നാം സ്ഥാനവും കോഴിക്കോട്, മലപ്പുറം ഈസ്റ്റ് എന്നീ ജില്ലകൾ യഥാക്രമം രണ്ട്, മൂന്ന് സ്ഥാനങ്ങളും നേടി. കോഴിക്കോട് ജില്ലയിലെ മഹ്ഫൂസ് റിഹാൻ കലാപ്രതിഭയായും വയനാട് ജില്ലയിലെ യാസീൻ സർഗ്ഗ പ്രതിഭയായും തെരഞ്ഞെടുക്കപ്പെട്ടു. അടുത്തവർഷത്തെ കേരള സാഹിത്യോത്സവിന് മലപ്പുറം ഈസ്റ്റ് ജില്ല വേദിയാകും. www.keralasahityotsav.com