ആയിരം ഗ്രാമങ്ങളെ തൊട്ടുണർത്തി SSF വിദ്യാർഥി സംഗമങ്ങൾ ശ്രദ്ധേയമാകുന്നു. യൂണിറ്റിലെ മുഴുവൻ പ്രവർത്തകരെയും പങ്കെടുപ്പിച്ച് കഴിഞ്ഞ ഒരു വർഷത്തെ പ്രവർത്തനങ്ങളെ വിലയിരുത്തുന്നതോടൊപ്പം വരും വർഷത്തേക്ക് വിദ്യാർഥികളെ പ്രാപ്തമാക്കുക കൂടിയാണ് സംഗമങ്ങൾ നിറവേറ്റുന്ന ധർമം. രാഷ്ട്രീയ സാമൂഹിക സാഹചര്യങ്ങളെ വിശകലനം ചെയ്യലും ലിബറലിസം, മോഡേണിസം തുടങ്ങിയ വിഷയങ്ങളിൽ കൃത്യമായ നിലപാട് വ്യക്തമാക്കലും വിദ്യാർഥി സംഗമങ്ങളിലെ അജണ്ടയാണ്. സ്കൂൾ, കോളേജുകൾ കേന്ദ്രീകരിച്ച് നടക്കുന്ന ലഹരി വ്യാപനത്തിനെതിരെ വിദ്യാർത്ഥി ജാഗരണവും കൗൺസിലുകൾ സാധ്യമാക്കുന്നു. വ്യത്യസ്തങ്ങളായ പദ്ധതികളിലൂടെ കഴിഞ്ഞ 50 വർഷമായി വിദ്യാർഥി ഹൃദയങ്ങളിലേക്ക് SSF പ്രവഹിച്ചു കൊണ്ടിരിക്കുകയാണ്. ആദർശ വിശദീകരണങ്ങളും, വഫാത്തായ മഹാന്മാരുടെ അനുസ്മരണങ്ങളും ഗ്രാമങ്ങൾ തോറും നിരന്തരം നടന്നു കൊണ്ടിരിക്കുന്നു. യൂണിറ്റുകളിൽ രൂപീകരിച്ച കലാലയം ക്ലബ്ബുകൾക്ക് കീഴിൽ നടക്കുന്ന പിൻ പോയിന്റ് പ്രവർത്തകരുടെ സംസ്കാരിക ഉന്നമനത്തെ ലക്ഷ്യം വെക്കുന്നു. അർദ്ധ വാർഷിക പരീക്ഷ നടക്കാനിരിക്കുന്ന വിദ്യാർഥികൾക്ക് മോഡൽ ക്വസ്റ്റ്യൻ പേപറുകൾ നൽകി പരീക്ഷ നടത്തി വരുന്ന പഠനോത്സവം പദ്ധതി വിദ്യാർഥികൾക്ക് എക്സാമിനെ നേരിടാനുള്ള കരുത്തും ഊർജവും പകർന്നു നൽകാനുതകുന്നതാണ്. നവംബർ 24, 25, 26 തിയ്യതികളിൽ മുബൈയിലെ ഏകതാ ഉദ്യാനിൽ എസ് എസ് എഫ് നാഷണൽ കോൺഫറൻസ് നടക്കുന്നതിന്റെ ചിത്രങ്ങൾ കേരളത്തിലെയും ഇന്ത്യയി ലെയും തന്നെ നഗര ഗ്രാമാന്തരങ്ങളെ വർണ്ണ പൂരിതമാക്കുകയാണ്.