പുസ്തകലോകം

എസ് എസ് എഫ് ഗോൾഡൻ ഫിഫ്റ്റി കേരള വിദ്യാർഥി സമ്മേളനത്തിൻ്റെ ഭാഗമായി നടക്കുന്ന പുസ്തകലോകം 22 ന് ആരംഭിക്കും. 5000 ശീർഷകങ്ങളിലായാണ് കണ്ണൂരിൽ പുസ്തക മാമാങ്കം വായനക്കാരെ കാത്തിരിക്കുന്നത്. ഡി.സി, മാതൃഭൂമി, കറൻ്റ് ബുക്സ്, അറേബ്യൻ, ഐ പി ബിയടക്കം 50 ലധികം പ്രസാധകരുടെ പുസ്തകങ്ങളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. മലയാളം ഇംഗ്ലീഷ് ബാല സാഹിത്യങ്ങൾ, ഫിക്ഷൻ, നോൺ ഫിക്ഷൻ തുടങ്ങി വ്യത്യസത വിഭാഗങ്ങളിലായാണ് സമ്മേളനം പുസ്തക വിരുന്നൊരുക്കുന്നത്. 60% വരെ കിഴിവിലാണ് പുസ്തകങ്ങൾ വിൽക്കപ്പെടുന്നത്. ഏപ്രിൽ 29 ന് സമാപിക്കും. സമ്മേളന നഗരിയോട് ചേർന്ന് വ്യത്യസ്ത സ്റ്റാളുകളിൽ നിന്നും പുസ്തകങ്ങൾ സ്വീകരിക്കാം.
ഓൺലൈൻ വഴി വാങ്ങാനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്. അമ്പതിലധികം പുതിയ പുസ്തകങ്ങൾ കൂടി ഇതിന്റെ ഭാഗമാകും