SSFKERALA
HomeAbout UsNewsBlogsCampaignsEventsVideosGalleryDownloadsDonate
OrganizationApril 29, 2026

സമസ്ത സെന്റിനറി: എസ് എസ് എഫ് സ്ഥാപക ദിനം വിപുലമായി ആഘോഷിച്ചു

സമസ്ത സെന്റിനറി: എസ് എസ് എഫ് സ്ഥാപക ദിനം വിപുലമായി ആഘോഷിച്ചു

കോഴിക്കോട്: സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ നൂറാം വാർഷികാഘോഷത്തിന്റെ അനുബന്ധമായി എസ് എസ് എഫ് അമ്പത്തി നാലാമത് സ്ഥാപകദിനം വിപുലമായി ആഘോഷിച്ചു. കോഴിക്കോട് സ്റ്റുഡന്റ്സ് സെന്ററിൽ നടന്ന ചടങ്ങിൽ എസ് എസ് എഫ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് മുനീറുൽ അഹ്‌ദൽ പതാക ഉയർത്തി.

വിവിധ കേന്ദ്രങ്ങളിൽ നടന്ന പരിപാടികളുടെ ഭാഗമായി ദഅവാ ക്യാമ്പസുകളിൽ ഗ്രാറ്റിറ്റ്യൂഡ് അസംബ്ലികളും, സെക്ടർ തലങ്ങളിൽ വിദ്യാർഥി റാലികളും പഠന ക്യാമ്പുകളും സംഘടിപ്പിച്ചു. സ്ഥാപകദിനാഘോഷങ്ങളുടെ ഭാഗമായി യൂണിറ്റ്, സെക്ടർ, ഡിവിഷൻ, ജില്ലാ തലങ്ങളിൽ ഭാരവാഹികളുടെ നേതൃത്വത്തിൽ പ്രകടനങ്ങളും പതാക ഉയർത്തലും നടന്നു.

Share
More News

More News

View All →
എസ് എസ് എഫ് മെമ്പർഷിപ്പ് ക്യാമ്പയിന് തുടക്കം; റഈസുൽ ഉലമ സുലൈമാൻ ഉസ്താദ് പോർട്ടൽ ലോഞ്ച് ചെയ്തു
Organization
Sep 30, 2026

എസ് എസ് എഫ് മെമ്പർഷിപ്പ് ക്യാമ്പയിന് തുടക്കം; റഈസുൽ ഉലമ സുലൈമാൻ ഉസ്താദ് പോർട്ടൽ ലോഞ്ച് ചെയ്തു

കോഴിക്കോട്: ‘ജീവിതമാവുക’ എന്ന പ്രമേയത്തിൽ ആചരിക്കുന്ന എസ് എസ് എഫ് മെമ്പർഷിപ്പ് ക്യാമ്പയിന് ഔദ്യോഗികമായി തുടക്കമായി. ക്യാമ്പയിന്റെ പോർട്ടൽ ലോഞ്ചിങ് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡൻ്റ് റഈസുൽ ഉലമ ഇ. സുലൈമാൻ ഉസ്താദ് നിർവഹിച്ചു. മെമ്പർഷിപ്പ് കാമ്പയിനിന് മുന്നോടിയായി 120 …

രാഷ്ട്രീയബോധമുള്ള വിദ്യാർഥികൾ രാജ്യത്തെ നിർമിക്കും: എസ് എസ് എഫ്
Organization
Aug 20, 2026

രാഷ്ട്രീയബോധമുള്ള വിദ്യാർഥികൾ രാജ്യത്തെ നിർമിക്കും: എസ് എസ് എഫ്

കണ്ണൂർ: ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നടക്കുന്ന വിദ്യാർഥി മുന്നേറ്റങ്ങൾ ജനാധിപത്യത്തിൻ്റെ പ്രതീക്ഷയാണെന്നും രാഷ്ട്രീയബോധമുള്ള വിദ്യാർഥികൾ രാജ്യത്തെ നിർമിക്കുമെന്നും എസ് എസ് എഫ്സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച അനലൈസ അഭിപ്രായപ്പെട്ടു. സമസ്ത കേന്ദ്ര മുശാവറ അംഗം അബ്ദുൽ ഗഫൂർ ബാഖവി കാമിൽ സഖാഫി അനലൈസ …

നീറ്റ് പിജി എൻട്രൻസ് പരീക്ഷയിൽ മികച്ച വിജയം നേടി ഡോ. ഫാരിസ് അഹമ്മദ്
Campus
Sep 24, 2026

നീറ്റ് പിജി എൻട്രൻസ് പരീക്ഷയിൽ മികച്ച വിജയം നേടി ഡോ. ഫാരിസ് അഹമ്മദ്

കോഴിക്കോട്: നീറ്റ് പി ജി എൻട്രൻസ് പരീക്ഷയിൽ ആൾ ഇന്ത്യ ലെവലിൽ100 മത് റാങ്ക് നേടിയ എസ് എസ് എഫ് പ്രവർത്തകൻ ഡോ. ഫാരിസ് അഹമ്മദ് ൻ്റെ വിജയം നാടിന് അഭിമാനമായി. മഞ്ചേരി ഗവ. മെഡിക്കൽ കോളേജ് ൽ നിന്ന് എം …