SSFKERALA
HomeAbout UsNewsBlogsCampaignsEventsVideosGalleryDownloadsDonate
ProfsummitOctober 12, 2025

എസ് എസ് എഫ് പതിനേഴാം പതിപ്പ് പ്രൊഫ്സമ്മിറ്റിന് പ്രൗഢമായ പരിസമാപ്തി

എസ് എസ് എഫ് പതിനേഴാം പതിപ്പ് പ്രൊഫ്സമ്മിറ്റിന് പ്രൗഢമായ പരിസമാപ്തി

കോട്ടക്കൽ | എസ് എസ് എഫ് സംസ്ഥാന കമ്മിറ്റി ക്ക് കീഴിൽ കോട്ടക്കലിൽ നടന്ന പതിനേഴാമത് പതിപ്പ് പ്രൊഫ്സമ്മിറ്റിന് പ്രൗഢമായ പരിസമാപ്തി. ‘ബി ദ ബിയിംഗ് ബിയോണ്ട് ദ കംഫർ ട്ടബിൾ’ എന്ന പ്രമേയത്തിൽ കഴിഞ്ഞ മൂന്നു ദിവസങ്ങളിൽ മൂന്നു വേദികളിലായി നടന്ന പ്രൊഫ്സമ്മിറ്റ് സെഷനുകൾ പ്രതിനിധികളുടെ വൈജ്ഞാനികവും ബൗദ്ധികവും വൈയക്തികവും തൊഴിൽപരവുമായ വളർച്ചക്ക് ഗുണകരമാകുന്ന രീതിയിലാണ് സജ്ജീകരിച്ചത്. പ്രൊഫ്സമ്മിറ്റിന്റെ ഭാഗമായി അലുംനി മീറ്റ്, ഗ്ലോബൽ സമ്മിറ്റ്, കരിയർ ക്ലിനിക്ക്, ഐ പി ബി പുസ്തകലോകം എന്നിവ നടന്നു. കേരളത്തിനകത്തും പുറത്തുമുള്ള പ്രൊഫഷണൽ കോളേജുകളിലെ 2000 ത്തോളം വിദ്യാർത്ഥികളാണ് പ്രതിനിധികളായി സംബന്ധിച്ചത്.

മൂന്ന് വേദികളിലായി നടന്ന വിവിധ സെഷനുകളിലായി മതം, ആത്മീയം, ശാസ്ത്രം, വിദ്യാഭ്യാസം, തൊഴിൽ, ആരോഗ്യം, ഫിലോസഫി തുടങ്ങി വ്യത്യസ്ത മേഖലകളിലുള്ള വിഷയങ്ങൾ ചർച്ച ചെയ്തു. രാജ്യത്തിനകത്തും പുറത്തുമുള്ള മതനേതാക്കൾ, രാഷ്ട്രീയ പ്രമുഖർ, സംരംഭകർ, വ്യവസായികൾ, അക്കാദമിഷ്യൻമാർ എന്നീ പാനലിസ്റ്റുകളായി സംബന്ധിച്ചു. കൂടാതെ മൾട്ടിനാഷനൽ കമ്പനി പ്രഫഷനലുകളുമായി വിദ്യാർഥികൾക്ക് സംവദിക്കാൻ പ്രൊഫ്സമ്മിറ്റ് അവസരമൊരുക്കി.

സമാപന സംഗമം ഉദ്ഘാടനം സമസ്ത പ്രസിഡൻ്റ് റഈസുൽ ഉലമ ഇ സുലൈമാൻ മുസ്‌ലിയാർ നിർവഹിച്ചു. ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ മുഖ്യാതിഥിയായി സംസാരിച്ചു. സമസ്ത സെക്രട്ടറി മുഹ്‌യിസ്സുന്ന പൊന്മള അബ്ദുൽ ഖാദിർ മുസ്‌ലിയാർ, കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന ജനറൽ സെക്രട്ടറി ബദ്റുസ്സദാത്ത് സയ്യിദ് ഇബ്രാഹിം ഖലീൽ ബുഖാരി, സമസ്ത സെക്രട്ടറി പേരോട് അബ്ദുറഹ്മാൻ സഖാഫി, എസ് വൈ എസ് സംസ്ഥാന പ്രസിഡൻ്റ് ഡോ. എ പി അബ്ദുൽ ഹക്കീം അസ്ഹരി, എസ് എസ് എഫ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് മുനീർ അഹ്ദൽ, ജനറൽ സെക്രട്ടറി ഡോ. ടി അബുബക്കർ, ഫിനാൻസ് സെക്രട്ടറി അനസ് അമാനി, എസ് വൈ എസ് സംസ്ഥാന ഫിനാൻസ് സെക്രട്ടറി എം മുഹമ്മദ് സ്വാദിഖ് വെളിമുക്ക്, ഡോ. നൂറുദ്ദീൻ റാസി, സ്വാദിഖ് സഖാഫി പെരിന്താറ്റിരി, സി ആർ കെ മുഹമ്മദ്, ഷൗക്കത്തലി നഈമി അൽ ബുഖാരി കാശ്മീർ, സി കെ റാഷിദ് ബുഖാരി, ഇല്യാസ് സഖാഫി കൂമണ്ണ എന്നിവർ വിവിധ സെഷനുകളിൽ പങ്കെടുത്തു.

പടം: സമാപന സംഗമം സമസ്ത പ്രസിഡൻ്റ് റഈസുൽ ഉലമ ഇ സുലൈമാൻ മുസ്‌ലിയാർ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുന്നു

Share
More News

More News

View All →
എസ് എസ് എഫ് മെമ്പർഷിപ്പ് ക്യാമ്പയിന് തുടക്കം; റഈസുൽ ഉലമ സുലൈമാൻ ഉസ്താദ് പോർട്ടൽ ലോഞ്ച് ചെയ്തു
Organization
Sep 30, 2026

എസ് എസ് എഫ് മെമ്പർഷിപ്പ് ക്യാമ്പയിന് തുടക്കം; റഈസുൽ ഉലമ സുലൈമാൻ ഉസ്താദ് പോർട്ടൽ ലോഞ്ച് ചെയ്തു

കോഴിക്കോട്: ‘ജീവിതമാവുക’ എന്ന പ്രമേയത്തിൽ ആചരിക്കുന്ന എസ് എസ് എഫ് മെമ്പർഷിപ്പ് ക്യാമ്പയിന് ഔദ്യോഗികമായി തുടക്കമായി. ക്യാമ്പയിന്റെ പോർട്ടൽ ലോഞ്ചിങ് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡൻ്റ് റഈസുൽ ഉലമ ഇ. സുലൈമാൻ ഉസ്താദ് നിർവഹിച്ചു. മെമ്പർഷിപ്പ് കാമ്പയിനിന് മുന്നോടിയായി 120 …

നീറ്റ് പിജി എൻട്രൻസ് പരീക്ഷയിൽ മികച്ച വിജയം നേടി ഡോ. ഫാരിസ് അഹമ്മദ്
Campus
Sep 24, 2026

നീറ്റ് പിജി എൻട്രൻസ് പരീക്ഷയിൽ മികച്ച വിജയം നേടി ഡോ. ഫാരിസ് അഹമ്മദ്

കോഴിക്കോട്: നീറ്റ് പി ജി എൻട്രൻസ് പരീക്ഷയിൽ ആൾ ഇന്ത്യ ലെവലിൽ100 മത് റാങ്ക് നേടിയ എസ് എസ് എഫ് പ്രവർത്തകൻ ഡോ. ഫാരിസ് അഹമ്മദ് ൻ്റെ വിജയം നാടിന് അഭിമാനമായി. മഞ്ചേരി ഗവ. മെഡിക്കൽ കോളേജ് ൽ നിന്ന് എം …

ഇസ്സ കോഡ് ജില്ലാ റാലികൾക്ക് തുടക്കം
Centenary
Sep 20, 2026

ഇസ്സ കോഡ് ജില്ലാ റാലികൾക്ക് തുടക്കം

മലപ്പുറം: സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ നൂറാം വാർഷിക സെന്റിനറി സമ്മേളന പ്രചാരണങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന ‘ഇസ്സ കോഡ്’ ജില്ലാതല റാലികൾക്ക് മലപ്പുറം താനൂരിൽ വർണാഭമായ തുടക്കം. ജില്ലയിലെ 101 സെക്ടറുകളിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട ഇസ്സ കോഡ് അംഗങ്ങളാണ് മാർച്ചിൽ പങ്കെടുത്തത്. …