SSFKERALA
HomeAbout UsNewsBlogsCampaignsEventsVideosGalleryDownloadsDonate
SeerathunnabiOctober 23, 2026

കാലിക്കറ്റ് സർവകലാശാലയിൽ നാളെ ‘സീറത്തുന്നബി’ ദേശീയ അക്കാദമിക് കോൺഫറൻസ്

കാലിക്കറ്റ് സർവകലാശാലയിൽ നാളെ ‘സീറത്തുന്നബി’ ദേശീയ അക്കാദമിക് കോൺഫറൻസ്

തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാല അറബിക് വകുപ്പും ഐ.പി.ബി ബുക്‌സും സംയുക്തമായി സംഘടിപ്പിക്കുന്ന ‘സീറത്തുന്നബി’ ദേശീയ അക്കാദമിക് കോൺഫറൻസ് നാളെ (ഒക്ടോബർ 24) നടക്കും. സർവകലാശാല സെമിനാർ ഹാളിലാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.

രാജ്യത്തെ വിവിധ സർവകലാശാലയിൽ നിന്നുള്ള 60 ലധികം വിദ്യാർഥികൾ പ്രബന്ധം അവതരിപ്പിക്കും.കോൺഫറൻസിന്റെ ഉദ്ഘാടന സെഷനിൽ കാലിക്കറ്റ് സർവകലാശാല ഭാഷാ-സാഹിത്യ വിഭാഗം ഡീൻ ഡോ. ആർ.വി.എം. ദിവാകരൻ ഉദ്ഘാടനം നിർവഹിക്കും. അറബിക് വകുപ്പ് മേധാവി ഡോ. അലി നൗഫൽ കെ. അധ്യക്ഷത വഹിക്കും.

ജാമിഅ മില്ലിയ്യ ഇസ്ലാമിയ്യ സെന്റർ ഫോർ വെസ്റ്റ് ഏഷ്യൻ സ്റ്റഡീസ് പ്രൊഫസറും ഡയറക്ടറുമായ പ്രൊഫ. ഹുമയൂൺ അക്തർ നസ്മി മുഖ്യാതിഥിയായി പങ്കെടുക്കും. കാലിഫോർണിയ സർവകലാശാലയിലെ ഫുൾബ്രൈറ്റ് സ്കോളർ ഡോ. മുഹമ്മദ് റോഷൻ നൂറാനി പ്രബന്ധാവതരണം നടത്തും.

അറബിക് വിഭാഗം പ്രൊഫസർ ഡോ. ടി.എ. അബ്ദുൽ മജീദ് ആശംസാ പ്രസംഗം നിർവഹിക്കും. മുനവ്വിർ അമാനി പുറത്തീൽ, സി.എം. ജാഫർ അലി, മുനീർ അഹ്സനി ഒമ്മല എന്നിവർ സംസാരിക്കും.

Share
More News

More News

View All →
പതിനെട്ടാമത് പ്രൊഫ്സമ്മിറ്റിന് കുറ്റ്യാടിയിൽ തുടക്കമായി
Profsummit
Oct 23, 2026

പതിനെട്ടാമത് പ്രൊഫ്സമ്മിറ്റിന് കുറ്റ്യാടിയിൽ തുടക്കമായി

കോഴിക്കോട്: “ബീ ദ ബീയിംഗ്, ബിയോണ്ട് ദ കംഫോർട്ടബിൾ” (Be the Being, Beyond the Comfortable) എന്ന പ്രമേയത്തിൽ നടക്കുന്ന പതിനെട്ടാമത് പ്രൊഫ്സമ്മിറ്റിന് കുറ്റ്യാടി സിറാജുൽ ഹുദാ കാമ്പസിൽ തുടക്കമായി. മൂന്ന് ദിവസങ്ങളിലായി നടക്കുന്ന റസിഡൻഷ്യൽ കോൺഫറൻസിൽ വിവിധ പ്രൊഫഷണൽ …

എസ് എസ് എഫ് മെമ്പർഷിപ്പ് ക്യാമ്പയിന് തുടക്കം; റഈസുൽ ഉലമ സുലൈമാൻ ഉസ്താദ് പോർട്ടൽ ലോഞ്ച് ചെയ്തു
Organization
Sep 30, 2026

എസ് എസ് എഫ് മെമ്പർഷിപ്പ് ക്യാമ്പയിന് തുടക്കം; റഈസുൽ ഉലമ സുലൈമാൻ ഉസ്താദ് പോർട്ടൽ ലോഞ്ച് ചെയ്തു

കോഴിക്കോട്: ‘ജീവിതമാവുക’ എന്ന പ്രമേയത്തിൽ ആചരിക്കുന്ന എസ് എസ് എഫ് മെമ്പർഷിപ്പ് ക്യാമ്പയിന് ഔദ്യോഗികമായി തുടക്കമായി. ക്യാമ്പയിന്റെ പോർട്ടൽ ലോഞ്ചിങ് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡൻ്റ് റഈസുൽ ഉലമ ഇ. സുലൈമാൻ ഉസ്താദ് നിർവഹിച്ചു. മെമ്പർഷിപ്പ് കാമ്പയിനിന് മുന്നോടിയായി 120 …

നീറ്റ് പിജി എൻട്രൻസ് പരീക്ഷയിൽ മികച്ച വിജയം നേടി ഡോ. ഫാരിസ് അഹമ്മദ്
Campus
Sep 24, 2026

നീറ്റ് പിജി എൻട്രൻസ് പരീക്ഷയിൽ മികച്ച വിജയം നേടി ഡോ. ഫാരിസ് അഹമ്മദ്

കോഴിക്കോട്: നീറ്റ് പി ജി എൻട്രൻസ് പരീക്ഷയിൽ ആൾ ഇന്ത്യ ലെവലിൽ100 മത് റാങ്ക് നേടിയ എസ് എസ് എഫ് പ്രവർത്തകൻ ഡോ. ഫാരിസ് അഹമ്മദ് ൻ്റെ വിജയം നാടിന് അഭിമാനമായി. മഞ്ചേരി ഗവ. മെഡിക്കൽ കോളേജ് ൽ നിന്ന് എം …