SSFKERALA
HomeAbout UsNewsBlogsCampaignsEventsVideosGalleryDownloadsDonate
Higher SecondaryOctober 14, 2025

എസ് എസ് എഫ് ഹയർ സെക്കണ്ടറി ‘സ്റ്റുഡൻ്റ്സ് ഗാല’ പ്രഖ്യാപിച്ചു

എസ് എസ് എഫ് ഹയർ സെക്കണ്ടറി ‘സ്റ്റുഡൻ്റ്സ് ഗാല’ പ്രഖ്യാപിച്ചു

കോട്ടക്കൽ : കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ ജനുവരി 1-17 കാലയളവിൽ നടക്കുന്ന കേരള യാത്രയുടെ ഭാഗമായി എസ് എസ് എഫ് സംഘടിപ്പിക്കുന്ന ഹയർസെക്കണ്ടറി വിദ്യാർത്ഥി സമ്മേളനം സ്റ്റുഡൻസ് ഗാല സമസ്ത സെക്രട്ടറി പൊന്മള അബ്ദുൽ ഖാദർ മുസ്ലിയാർ പ്രഖ്യാപിച്ചു. “നോ ക്യാപ്, ഇറ്റ്സ് ടുമോറോ” എന്ന പ്രമേയത്തിൽ നവംബർ 15 – 30 കാലയളവിൽ സംസ്ഥാനത്തെ 18 കേന്ദ്രങ്ങളിലാണ് സ്റ്റുഡൻസ് ഗാല സംഘടിപ്പിക്കുന്നത്.

സ്റ്റുഡൻസ് ഗാലയുടെ അനുബന്ധമായി ജില്ലകളിൽ ‘ഡി-കോർ’ സ്റ്റുഡൻസ് കേഡർ അംഗങ്ങളുടെ സംഗമം, സ്കൂളുകളിൽ വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ വ്യത്യസ്ത സേവന പ്രവർത്തനങ്ങൾ, ഡിവിഷനിൽ എസ്-കോഡ് അംഗങ്ങളുടെ സംഗമം, ഹാൻഡ് ഓഫ് കൈൻ്റ്, ടീ വിത്ത് ടീൻ, ഗാല ബീറ്റ്, ഹൈ-ഫൈ തുടങ്ങി വ്യത്യസ്ത പ്രചരണ പദ്ധതികൾ നടക്കും.

ജനറേഷൻ സ്പീക്ക് എന്ന പേരിൽ സംഘടിപ്പിക്കപ്പെട്ട പ്രഖ്യാപന സമ്മേളനത്തിൽ എസ്. എസ്. എഫ്. സംസ്ഥാന പ്രസിഡൻ്റ് സയ്യിദ് മുനീർ അഹ്ദൽ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി ഡോ. അബൂബക്കർ പ്രമേയാവതരണം നടത്തി. സംസ്ഥാന ഫിനാൻസ് സെക്രട്ടറി അനസ് അമാനി വിദ്യാർത്ഥികളോട് സംവദിച്ചു. സംസ്ഥാന സെക്രട്ടറി എസ് ഷമീർ,കൺവീനർ ടി കെ മുഹമ്മദ് റമീസ്, അനീസ് കടമത്ത് സംസാരിച്ചു. വിവിധ ജില്ലകളിൽ നിന്നായി ജില്ലാ, ഡിവിഷൻ സെക്രട്ടറിമാരും ഹയർ സെക്കണ്ടറി വിദ്യാർത്ഥികളും പ്രതിനിധികളായി പങ്കെടുത്തു.

Share
More News

More News

View All →
എസ് എസ് എഫ് മെമ്പർഷിപ്പ് ക്യാമ്പയിന് തുടക്കം; റഈസുൽ ഉലമ സുലൈമാൻ ഉസ്താദ് പോർട്ടൽ ലോഞ്ച് ചെയ്തു
Organization
Sep 30, 2026

എസ് എസ് എഫ് മെമ്പർഷിപ്പ് ക്യാമ്പയിന് തുടക്കം; റഈസുൽ ഉലമ സുലൈമാൻ ഉസ്താദ് പോർട്ടൽ ലോഞ്ച് ചെയ്തു

കോഴിക്കോട്: ‘ജീവിതമാവുക’ എന്ന പ്രമേയത്തിൽ ആചരിക്കുന്ന എസ് എസ് എഫ് മെമ്പർഷിപ്പ് ക്യാമ്പയിന് ഔദ്യോഗികമായി തുടക്കമായി. ക്യാമ്പയിന്റെ പോർട്ടൽ ലോഞ്ചിങ് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡൻ്റ് റഈസുൽ ഉലമ ഇ. സുലൈമാൻ ഉസ്താദ് നിർവഹിച്ചു. മെമ്പർഷിപ്പ് കാമ്പയിനിന് മുന്നോടിയായി 120 …

നീറ്റ് പിജി എൻട്രൻസ് പരീക്ഷയിൽ മികച്ച വിജയം നേടി ഡോ. ഫാരിസ് അഹമ്മദ്
Campus
Sep 24, 2026

നീറ്റ് പിജി എൻട്രൻസ് പരീക്ഷയിൽ മികച്ച വിജയം നേടി ഡോ. ഫാരിസ് അഹമ്മദ്

കോഴിക്കോട്: നീറ്റ് പി ജി എൻട്രൻസ് പരീക്ഷയിൽ ആൾ ഇന്ത്യ ലെവലിൽ100 മത് റാങ്ക് നേടിയ എസ് എസ് എഫ് പ്രവർത്തകൻ ഡോ. ഫാരിസ് അഹമ്മദ് ൻ്റെ വിജയം നാടിന് അഭിമാനമായി. മഞ്ചേരി ഗവ. മെഡിക്കൽ കോളേജ് ൽ നിന്ന് എം …

ഇസ്സ കോഡ് ജില്ലാ റാലികൾക്ക് തുടക്കം
Centenary
Sep 20, 2026

ഇസ്സ കോഡ് ജില്ലാ റാലികൾക്ക് തുടക്കം

മലപ്പുറം: സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ നൂറാം വാർഷിക സെന്റിനറി സമ്മേളന പ്രചാരണങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന ‘ഇസ്സ കോഡ്’ ജില്ലാതല റാലികൾക്ക് മലപ്പുറം താനൂരിൽ വർണാഭമായ തുടക്കം. ജില്ലയിലെ 101 സെക്ടറുകളിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട ഇസ്സ കോഡ് അംഗങ്ങളാണ് മാർച്ചിൽ പങ്കെടുത്തത്. …