SSFKERALA
HomeAbout UsNewsBlogsCampaignsEventsVideosGalleryDownloadsDonate
Smart CoreApril 21, 2026

സ്മാർട്ട്‌ കോർ ഫിറ്റ് ലൈഫ് സംസ്ഥാന ഉദ്ഘാടനം

സ്മാർട്ട്‌ കോർ  ഫിറ്റ് ലൈഫ് സംസ്ഥാന ഉദ്ഘാടനം

മലപ്പുറം: സ്മാർട്ട് കോർ  ഫിറ്റ് ലൈഫ് അവധി കാല പരിപാടിയുടെ സംസ്ഥാന ഉദ്ഘാടനം മലപ്പുറം വെസ്റ്റ് ജില്ലയിലെ  ഓമച്ചപ്പുഴ യിൽ നടന്നു.
ആരോഗ്യകരമായ ജീവിതശൈലി പുതു കാലം ആവശ്യപ്പെടുന്ന അതിപ്രധാനമായ ആവശ്യമാണ്. ഈ ശൈലികൾ വളർത്തുന്നതിന്   വിദ്യാർഥികൾ ഏറ്റെടുക്കുന്ന ശൈലികൾ ഫിറ്റ് ലൈഫിന്റെ ഭാഗമാണ്.   മാനസിക ആരോഗ്യ ബോധവൽക്കരണം, വിദ്യാർഥികളിൽ ആരോഗ്യ ബോധം ശക്തിപ്പെടുത്തുന്നതിനായി പ്രമുഖ ഡോക്ടർമാരുമായി സംവാദം തുടങ്ങി സെഷനുകൾ കൂടി ഫിറ്റ് ലൈഫിൽ നടന്നു. ഈ ആശയത്തിൽ വിവിധ പ്രവർത്തനങ്ങൾ സംസ്ഥാന ത്തെ മുഴുവൻ സ്മാർട്ട് കോർ സംഗമങ്ങളിലും നടക്കും.
പരിപാടിയുടെ സംസ്ഥാന ഉദ്ഘാടനം സംസ്ഥാന സെക്രട്ടറി സി എം ജഅ്ഫർ അലി നിർവഹിച്ചു. സംസ്ഥാന പ്രവർത്തക സമിതി അംഗം സ്വാദിഖ് നിസാമി തെന്നല,സംസ്ഥാന ഡയറക്ടറേറ്റ് അംഗം സഹീർ കോട്ടക്കൽ,മലപ്പുറം വെസ്റ്റ്‌ ജില്ല ജനറൽ സെക്രട്ടറി അഫ്സൽ,ജില്ല സെക്രട്ടറിമാരായ ഗഫൂർ പടിക്കൽ, ജാഷിർ വേങ്ങര എന്നിവർ പങ്കെടുത്തു.

ജീവിതത്തിൽ ക്രമബദ്ധമായ ശീലങ്ങൾ കൊണ്ടുവരാനും ആരോഗ്യപരമായ ചിന്താഗതികൾ വളർത്താനും “ഫിറ്റ് ലൈഫ്” പോലുള്ള പദ്ധതികൾ ഏറെ സഹായകരമാകുമെന്ന് സംഗമം അഭിപ്രായപ്പെട്ടു.

അവധി കാലം പ്രയോജനപ്പെടുത്തി വിദ്യാർത്ഥികളിൽ ആരോഗ്യപരമായ രീതിയിൽ സമയം വിനിയോഗിക്കാൻ പ്രചോദനമാകുന്ന രീതിയിലാണ് പരിപാടി ആസൂത്രണം ചെയ്തിരിക്കുന്നത്. കേരളത്തിൽ 725 കേന്ദ്രങ്ങളിലായി പ്രോഗ്രാം സംഘടിപ്പിക്കും.

Share
More News

More News

View All →
എസ് എസ് എഫ് മെമ്പർഷിപ്പ് ക്യാമ്പയിന് തുടക്കം; റഈസുൽ ഉലമ സുലൈമാൻ ഉസ്താദ് പോർട്ടൽ ലോഞ്ച് ചെയ്തു
Organization
Sep 30, 2026

എസ് എസ് എഫ് മെമ്പർഷിപ്പ് ക്യാമ്പയിന് തുടക്കം; റഈസുൽ ഉലമ സുലൈമാൻ ഉസ്താദ് പോർട്ടൽ ലോഞ്ച് ചെയ്തു

കോഴിക്കോട്: ‘ജീവിതമാവുക’ എന്ന പ്രമേയത്തിൽ ആചരിക്കുന്ന എസ് എസ് എഫ് മെമ്പർഷിപ്പ് ക്യാമ്പയിന് ഔദ്യോഗികമായി തുടക്കമായി. ക്യാമ്പയിന്റെ പോർട്ടൽ ലോഞ്ചിങ് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡൻ്റ് റഈസുൽ ഉലമ ഇ. സുലൈമാൻ ഉസ്താദ് നിർവഹിച്ചു. മെമ്പർഷിപ്പ് കാമ്പയിനിന് മുന്നോടിയായി 120 …

നീറ്റ് പിജി എൻട്രൻസ് പരീക്ഷയിൽ മികച്ച വിജയം നേടി ഡോ. ഫാരിസ് അഹമ്മദ്
Campus
Sep 24, 2026

നീറ്റ് പിജി എൻട്രൻസ് പരീക്ഷയിൽ മികച്ച വിജയം നേടി ഡോ. ഫാരിസ് അഹമ്മദ്

കോഴിക്കോട്: നീറ്റ് പി ജി എൻട്രൻസ് പരീക്ഷയിൽ ആൾ ഇന്ത്യ ലെവലിൽ100 മത് റാങ്ക് നേടിയ എസ് എസ് എഫ് പ്രവർത്തകൻ ഡോ. ഫാരിസ് അഹമ്മദ് ൻ്റെ വിജയം നാടിന് അഭിമാനമായി. മഞ്ചേരി ഗവ. മെഡിക്കൽ കോളേജ് ൽ നിന്ന് എം …

ഇസ്സ കോഡ് ജില്ലാ റാലികൾക്ക് തുടക്കം
Centenary
Sep 20, 2026

ഇസ്സ കോഡ് ജില്ലാ റാലികൾക്ക് തുടക്കം

മലപ്പുറം: സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ നൂറാം വാർഷിക സെന്റിനറി സമ്മേളന പ്രചാരണങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന ‘ഇസ്സ കോഡ്’ ജില്ലാതല റാലികൾക്ക് മലപ്പുറം താനൂരിൽ വർണാഭമായ തുടക്കം. ജില്ലയിലെ 101 സെക്ടറുകളിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട ഇസ്സ കോഡ് അംഗങ്ങളാണ് മാർച്ചിൽ പങ്കെടുത്തത്. …