SSFKERALA
HomeAbout UsNewsBlogsCampaignsEventsVideosGalleryDownloadsDonate
ProfsummitOctober 11, 2025

സൗഹൃദങ്ങളും ബന്ധങ്ങളും മൂല്യമുള്ള സമൂഹനിർമിതിക്ക് അനിവാര്യം: ഖലീൽ തങ്ങൾ

സൗഹൃദങ്ങളും ബന്ധങ്ങളും മൂല്യമുള്ള സമൂഹനിർമിതിക്ക് അനിവാര്യം: ഖലീൽ തങ്ങൾ

മലപ്പുറം: മൂല്യമുള്ള സമൂഹ നിർമിതിക്ക് സൗഹൃദങ്ങളും ബന്ധങ്ങളും അനിവാര്യമാണെന്നും സൗഹൃദ കുടുംബബന്ധങ്ങൾ അസ്വസ്ഥതയല്ല അനുഭൂതിയാവണമെന്നും കേരള മുസ്‌ലിം ജമാഅത്ത് ജനറൽ സെക്രട്ടറി സയ്യിദ് ഇബ്റാഹീമുൽ ഖലീലുൽ ബുഖാരി. മാതാപിതാക്കളെയും അധ്യാപകരെയും പരിഗണിക്കുകയും അനുസരിക്കുകയും അവർക്കാവശ്യമായ കാര്യങ്ങൾ
നിർവഹിക്കുകയും ചെയ്യുമ്പോഴാണ് നമ്മൾ യഥാർത്ഥ വിദ്യാർഥിയാവുകയുള്ളൂവെന്നും കേരളത്തിലെ വിദ്യാർഥി ക്ഷാമം ഗൗരവമായി കാണേണ്ട പ്രശ്നമാണെന്നും ആവശ്യമായ പരിഹാരങ്ങൾ ആവിഷ്കരിക്കണമെന്നും അദ്ദേഹം പറഞ്ഞു. എസ് എസ് എഫ് പതിനേഴാമത് എഡിഷന്‍ പ്രോഫ്‌സമ്മിറ്റിൽ കേരളത്തിനകത്തും പുറത്തുമുള്ള പ്രൊഫഷണൽ വിദ്യാർഥികളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മൂന്ന് ദിവസം നീണ്ടുനില്‍ക്കുന്ന പരിപാടിയില്‍ വിവിധ പ്രൊഫഷണൽ കോളേജുകളിൽ നിന്നായി രജിസ്റ്റർ ചെയ്ത ആയിരക്കണക്കിന് വിദ്യാര്‍ഥികാളാണ് പ്രതിനിധികൾ. ‘ബി ദ ബിയിങ് ബിയോണ്ട് ദ കംഫര്‍ട്ടബിള്‍’ എന്ന പ്രമേയത്തില്‍ നടക്കുന്ന പരിപാടിയില്‍ ആത്മീയ നേതാക്കൾ, അക്കാഡമിക് പ്രമുഖർ, സംരംഭകർ, മൾട്ടി നാഷണൽ കമ്പനി പ്രൊഫഷണലുകൾ, തുടങ്ങിയവരുമായി വിദ്യാർഥികൾക്ക് സംവദിക്കാനുള്ള അവസരങ്ങൾ ഒരുക്കിയിട്ടുണ്ട്.

പ്രൊഫ്സമ്മിറ്റിനോടനുബന്ധമായി വിസ്ഡം എജുക്കേഷൻ ഫൗണ്ടേഷൻ ഓഫ് ഇന്ത്യയുടെ നേതൃത്വത്തിൽ കരിയർ എക്സ്പോ, ഇരുപതിലധികം പ്രസാധകരുടെ പുസ്തകങ്ങൾ ലഭ്യമാകുന്ന ഐ പി ബി പുസ്തകലോകം എന്നിവയും നഗരിയിൽ ഒരുക്കിയിട്ടുണ്ട്.

പടം: എസ് എസ് എഫ് പതിനേഴാമത് എഡിഷന്‍ പ്രൊഫ്സമ്മിറ്റിൽ സയ്യിദ് ഇബ്റാഹീമുൽ ഖലീലുൽ ബുഖാരി വിദ്യാർഥികളോട് സംസാരിക്കുന്നു.

Share
More News

More News

View All →
എസ് എസ് എഫ് മെമ്പർഷിപ്പ് ക്യാമ്പയിന് തുടക്കം; റഈസുൽ ഉലമ സുലൈമാൻ ഉസ്താദ് പോർട്ടൽ ലോഞ്ച് ചെയ്തു
Organization
Sep 30, 2026

എസ് എസ് എഫ് മെമ്പർഷിപ്പ് ക്യാമ്പയിന് തുടക്കം; റഈസുൽ ഉലമ സുലൈമാൻ ഉസ്താദ് പോർട്ടൽ ലോഞ്ച് ചെയ്തു

കോഴിക്കോട്: ‘ജീവിതമാവുക’ എന്ന പ്രമേയത്തിൽ ആചരിക്കുന്ന എസ് എസ് എഫ് മെമ്പർഷിപ്പ് ക്യാമ്പയിന് ഔദ്യോഗികമായി തുടക്കമായി. ക്യാമ്പയിന്റെ പോർട്ടൽ ലോഞ്ചിങ് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡൻ്റ് റഈസുൽ ഉലമ ഇ. സുലൈമാൻ ഉസ്താദ് നിർവഹിച്ചു. മെമ്പർഷിപ്പ് കാമ്പയിനിന് മുന്നോടിയായി 120 …

നീറ്റ് പിജി എൻട്രൻസ് പരീക്ഷയിൽ മികച്ച വിജയം നേടി ഡോ. ഫാരിസ് അഹമ്മദ്
Campus
Sep 24, 2026

നീറ്റ് പിജി എൻട്രൻസ് പരീക്ഷയിൽ മികച്ച വിജയം നേടി ഡോ. ഫാരിസ് അഹമ്മദ്

കോഴിക്കോട്: നീറ്റ് പി ജി എൻട്രൻസ് പരീക്ഷയിൽ ആൾ ഇന്ത്യ ലെവലിൽ100 മത് റാങ്ക് നേടിയ എസ് എസ് എഫ് പ്രവർത്തകൻ ഡോ. ഫാരിസ് അഹമ്മദ് ൻ്റെ വിജയം നാടിന് അഭിമാനമായി. മഞ്ചേരി ഗവ. മെഡിക്കൽ കോളേജ് ൽ നിന്ന് എം …

ഇസ്സ കോഡ് ജില്ലാ റാലികൾക്ക് തുടക്കം
Centenary
Sep 20, 2026

ഇസ്സ കോഡ് ജില്ലാ റാലികൾക്ക് തുടക്കം

മലപ്പുറം: സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ നൂറാം വാർഷിക സെന്റിനറി സമ്മേളന പ്രചാരണങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന ‘ഇസ്സ കോഡ്’ ജില്ലാതല റാലികൾക്ക് മലപ്പുറം താനൂരിൽ വർണാഭമായ തുടക്കം. ജില്ലയിലെ 101 സെക്ടറുകളിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട ഇസ്സ കോഡ് അംഗങ്ങളാണ് മാർച്ചിൽ പങ്കെടുത്തത്. …