SSFKERALA
HomeAbout UsNewsBlogsCampaignsEventsVideosGalleryDownloadsDonate
PoliticsDecember 27, 2025

അൽഗോരിത നിയന്ത്രിത കാലത്ത് പൊതുജന ജാഗ്രത അനിവാര്യം: വി ഡി സതീശൻ

അൽഗോരിത നിയന്ത്രിത കാലത്ത് പൊതുജന ജാഗ്രത അനിവാര്യം: വി ഡി സതീശൻ

കൊച്ചി: യാഥാർഥ്യങ്ങളെ മറച്ചുവെക്കാനും ക്ഷണിക വികാരങ്ങളെ ഉപയോഗപ്പെടുത്താനുമാണ് പി ആർ ഏജൻസികൾ തങ്ങളുടെ കൺസൾട്ടൻസികളായ രാഷ്ട്രീയ പാർട്ടികൾക്കും വ്യക്തികൾക്കും വേണ്ടി ശ്രമിച്ചുകൊണ്ടിരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. പി ആർ ഏജൻസികൾ ഗീബൽസിയൻ ദൗത്യങ്ങളാണ് നിർവഹിക്കുന്നതെന്നും അൽഗോരിത നിയന്ത്രിതകാലത്ത് പൊതുജന ജാഗ്രത അനിവാര്യമെന്നും വിഡി. ‘നമ്മൾ നാടായ കഥ’ എന്ന പ്രമേയത്തിൽ ഇടപ്പള്ളിയിൽ വെച്ച് എസ്എസ്എഫ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച ‘നേര് പറയുന്നു’ ച‍ർച്ചാസം​ഗമത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ന്യൂനപക്ഷ വർഗീയതയും ഭൂരിപക്ഷ വർഗീയതയും പരസ്പരാശ്രിതരാണ്. മതവിശ്വാസം നാടിനെ ഒരുമിച്ചുനിർത്താനുള്ള പ്രേരകമാണെന്നാണ് ചരിത്രം തെളിയിക്കുന്നതെന്നും ചർച്ച അഭിപ്രായപ്പെട്ടു. ഭരണഘടനാ തത്വങ്ങളുടെ ലബോറട്ടറിയായിരിന്നു ദേശീയ പ്രസ്ഥാനങ്ങൾ . തിരഞ്ഞെടുപ്പ് വിജയം മാത്രം ലക്ഷ്യംവെച്ച് നടത്തുന്ന താത്കാലിക നീക്കുപോക്കുകൾ ദീർഘാടിസ്ഥാനത്തിലുള്ള പ്രത്യാഘാതങ്ങളാണ് വിളിച്ചുവരുത്തുകയെന്നും രാഷ്ട്രീയ നേതൃത്വങ്ങൾക്കുണ്ടാവേണ്ട ഈ തിരിച്ചറിവ് നാടിന്റെ നിൽനിൽപ്പിന്റെ ഭാഗമാണെന്നും സം​ഗമം അഭിപ്രായപ്പെട്ടു.

കേരള മുസ്‌ലിം ജമാഅത്ത് സംഘടിപ്പിക്കുന്ന കേരളയാത്രയുടെ ഭാ​ഗമായാണ് എസ്. എസ്. എഫ് ‘നമ്മൾ നാടായ കഥ’ കാമ്പയിൻ സംഘടിപ്പിക്കുന്നത് . കാമ്പയിൻ ഭാഗമായി ആയിരം ഗ്രാമങ്ങളിൽ പഴയകാല ഓർമ്മകൾ പങ്കുവെക്കുന്ന ബഹുസ്വര സംഗമങ്ങൾ നടക്കും.

കേരളത്തിന്റെ സാമൂഹികാന്തരീക്ഷം, സമകാലിക രാഷ്ട്രീയ വെല്ലുവിളികൾ, സാംസ്‌കാരിക പൈതൃകം എന്നിവ പ്രമേയമാക്കി ഗൗരവമായ ചർച്ചകൾക്കാണ് വേദി സാക്ഷ്യംവഹിച്ചത്. ചരിത്രത്തെയും വർത്തമാനത്തെയും ശരിയായ ദിശയിൽ വിലയിരുത്തേണ്ടതിന്റെ പ്രാധാന്യം സംഗമം അടിവരയിട്ടു. ഉച്ചയ്ക്ക് 2.30-ന് ആരംഭിച്ച പരിപാടിയിൽ മുതിർന്ന മാധ്യമപ്രവർത്തകൻ സനീഷ് ഇളയിടത്ത്, എസ്എസ്എഫ് സംസ്ഥാന സെക്രട്ടറി അനസ് കെപി എന്നിവരും വിഷയങ്ങൾ അവതരിപ്പിച്ച് സംസാരിച്ചു. സാമൂഹിക-രാഷ്ട്രീയ രംഗത്തെ പ്രമുഖരും വിദ്യാർഥികളും പങ്കെടുത്തു.

Share
More News

More News

View All →
സ്കൂൾ കിറ്റ് വിതരണം; പ്രളയത്തിൽ പഠനോപകരണങ്ങൾ നഷ്ടപ്പെട്ട വിദ്യാർത്ഥികൾക്ക് ആശ്വാസമായി എസ്.എസ്.എഫ്
General
Aug 7, 2026

സ്കൂൾ കിറ്റ് വിതരണം; പ്രളയത്തിൽ പഠനോപകരണങ്ങൾ നഷ്ടപ്പെട്ട വിദ്യാർത്ഥികൾക്ക് ആശ്വാസമായി എസ്.എസ്.എഫ്

കോട്ടയം : ഈരാറ്റുപേട്ടയിൽ കനത്ത മഴയെയും പ്രളയത്തെയും തുടർന്ന് പഠനോപകരണങ്ങളും പാഠപുസ്തകങ്ങളും നഷ്ടപ്പെട്ട വിദ്യാർത്ഥികൾക്ക് കൈത്താങ്ങായി എസ്‌.എസ്‌.എഫ് കോട്ടയം ജില്ലാ കമ്മിറ്റി. ദുരിതബാധിതരായ വിദ്യാർത്ഥികൾക്കായി സംഘടന തയ്യാറാക്കിയ പ്രത്യേക സ്കൂൾ കിറ്റുകളുടെ വിതരണ ഉദ്ഘാടനം എസ്.എസ്.എഫ് സംസ്ഥാന സെക്രട്ടറി ശുഹൈബ് പി.വി …

പതിമൂന്നാമത്  കേരള സാഹിത്യോത്സവ് അവാർഡ് ടി. ടി. ശ്രീകുമാറിന്
Press Meet
Jul 23, 2026

പതിമൂന്നാമത് കേരള സാഹിത്യോത്സവ് അവാർഡ് ടി. ടി. ശ്രീകുമാറിന്

കോഴിക്കോട്: പതിമൂന്നാമത് കേരള സാഹിത്യോത്സവ് അവാർഡിന് പ്രമുഖ എഴുത്തുകാരനും, മാധ്യമ നിരീക്ഷകനും സാമൂഹിക വിമർശകനുമായ പ്രൊഫ. ടി. ടി. ശ്രീകുമാറിനെ തെരഞ്ഞെടുത്തു. മലയാള സാഹിത്യത്തിനും, സാമൂഹിക-സാംസ്കാരിക വിമർശന രംഗത്തിനും നൽകിയ സംഭാവനകൾ പരിഗണിച്ചാണ് ഈ പുരസ്കാരം. കവി കെ സച്ചിദാനന്ദൻ ജൂറി …

കേരള സാഹിത്യോത്സവ് അവാർഡ് പ്രഖ്യാപനം ഇന്ന്
Sahityotsav
Jul 23, 2026

കേരള സാഹിത്യോത്സവ് അവാർഡ് പ്രഖ്യാപനം ഇന്ന്

കോഴിക്കോട്: പതിമൂന്നാമത് കേരള സാഹിത്യോത്സവ് അവാർഡ് ജേതാവിനെ ഇന്ന് പ്രഖ്യാപിക്കും. കോഴിക്കോട് പ്രസ്സ് ക്ലബ്ബിൽ നടക്കുന്ന പ്രസ് മീറ്റിലാണ് സംസ്ഥാന ഭാരവാഹികൾ അവാർഡ് ജേതാവിനെ പ്രഖ്യാപിക്കുന്നത്. കേരള സാഹിത്യോത്സവിൻ്റെ ഭാഗമായി എസ് എസ് എഫ് സംസ്ഥാന കമ്മിറ്റി നൽകുന്ന അവാർഡ് സാഹിത്യ …