SSFKERALA
HomeAbout UsNewsBlogsCampaignsEventsVideosGalleryDownloadsDonate
Higher SecondaryFebruary 28, 2026

എസ് എസ് എഫ് ഫർഹതൈൻ ഹയർസെക്കണ്ടറി ഇഫ്താറുകൾക്ക് തുടക്കം

എസ് എസ് എഫ് ഫർഹതൈൻ ഹയർസെക്കണ്ടറി ഇഫ്താറുകൾക്ക് തുടക്കം

മലപ്പുറം: ഹയർസെക്കണ്ടറി സ്കൂളുകളിൽ എസ് എസ് എഫ് സംഘടിപ്പിക്കുന്ന ഫർഹതൈൻ ഇഫ്താർ സംഗമത്തിൻ്റെ സംസ്ഥാന ഉദ്ഘാടനം മലപ്പുറം ജില്ലയിലെ കക്കോവ് പി.എം.എസ്.എ. പി.ടി.എച്ച്.എസ്.എസ് സ്കൂളിൽ വെച്ച് നടന്നു. എസ്.എസ്.എഫ് സംസ്ഥാന ഫിനാൻസ് സെക്രട്ടറി മുഹമ്മദ് അനസ് അമാനി ഉദ്ഘാടനം നിർവഹിച്ചു. വെള്ളിയാഴ്ച നടന്ന സംഗമത്തിൽ ഹയർസെക്കണ്ടറി കൺവീനർ ടി.കെ മുഹമ്മദ് റമീസ് , ഡയറക്ടറേറ്റ് അംഗം ഇസ്മാഈൽ തിരൂരങ്ങാടി, ജില്ലാ സെക്രട്ടറി ഹകീം ബുഖാരി, ഡിവിഷൻ സെക്രട്ടറി സുഹൈൽ വാഴയൂർ വിദ്യാർഥികളോട് സംവദിച്ചു. വരും ദിവസങ്ങളിൽ കേരളത്തിലെ മുഴുവൻ ഹയർസെക്കണ്ടറി സ്കൂളുകളിലും ഇഫ്താറുകൾ നടക്കുമെന്നും വിദ്യാർത്ഥികളുടെ ആത്മീയവും ധാർമ്മികവുമായ വളർച്ചയ്ക്ക് ഇത്തരം സംഗമങ്ങൾ കരുത്തുപകരുമെന്നും നേതാക്കൾ അഭിപ്രായപ്പെട്ടു.

Share
More News

More News

View All →
ZEST Inauguration
Higher Secondary
May 21, 2026

ഡി-കോർ സമ്മിറ്റിന് മലപ്പുറത്ത് തുടക്കം

ഡി-കോർ സമ്മിറ്റിന് മലപ്പുറത്ത് തുടക്കം

പരീക്ഷാപിഴവുകൾ തുടർച്ചയാവുന്നു; വിദ്യാർത്ഥികൾ പരീക്ഷണ വസ്തുക്കളാവരുത്: എസ് എസ് എഫ് ഹ്യൂമൻ ലൈബ്രറി
Campus
Jun 28, 2026

പരീക്ഷാപിഴവുകൾ തുടർച്ചയാവുന്നു; വിദ്യാർത്ഥികൾ പരീക്ഷണ വസ്തുക്കളാവരുത്: എസ് എസ് എഫ് ഹ്യൂമൻ ലൈബ്രറി

വിദ്യാർഥികളുടെ ഭാവി നിർണയിക്കുന്ന മത്സരപരീക്ഷകളിൽ ആവർത്തിച്ചുണ്ടാകുന്ന ചോദ്യപ്പേപ്പർ ചോർച്ചകളും ക്രമക്കേടുകളും പരീക്ഷാ റദ്ദാക്കലുകളും രാജ്യത്തിന്റെ പരീക്ഷാ സംവിധാനത്തിന്റെ വിശ്വാസ്യതയെ ഗുരുതരമായി തകർത്തിരിക്കുകയാണെന്ന് എസ് എസ് എഫ് ‘ഹ്യൂമൻ ലൈബ്രറി’യിൽ പ്രമേയം. നീണ്ട തയ്യാറെടുപ്പുകൾക്ക് ശേഷം പരീക്ഷയെഴുതുന്ന ലക്ഷക്കണക്കിന് വിദ്യാർതഥികളുടെ ഭാവിയെ ഭരണപരമായ …

എസ്‌ എസ് എഫ് പ്രൊഫ്സമ്മിറ്റ് ഒക്ടോബറിൽ
Campus
Jun 28, 2026

എസ്‌ എസ് എഫ് പ്രൊഫ്സമ്മിറ്റ് ഒക്ടോബറിൽ

കൊല്ലം: പ്രൊഫഷണൽ കാമ്പസുകളിൽ പഠിക്കുന്ന വിദ്യാർഥികളുടെ സംഗമം-പ്രൊഫ്സമ്മിറ്റ് 2026 ഒക്ടോബർ 9, 10, 11 തിയ്യതികളിൽ കോഴിക്കോട് ജില്ലയിലെ കുറ്റ്യാടിയിൽ വെച്ച് നടക്കും. കൊല്ലത്ത് നടന്ന ഹ്യൂമൻ ലൈബ്രറിയിൽ കേരള സ്റ്റാർട്ടപ്പ് മിഷൻ സി ഇ ഒ അനൂപ് അംബിക പ്രൊഫ്സമ്മിറ്റ് …