SSFKERALA
HomeAbout UsNewsBlogsCampaignsEventsVideosGalleryDownloadsDonate
FinanceNovember 6, 2025

എസ്. എസ്. എഫ് ‘സോൾ സിങ്ക്’ ലീഡേഴ്സ് ക്യാമ്പ് സമാപിച്ചു.

എസ്. എസ്. എഫ് ‘സോൾ സിങ്ക്’ ലീഡേഴ്സ് ക്യാമ്പ് സമാപിച്ചു.

വടകര: എസ്.എസ്.എഫ്. കേരളയുടെ ആഭിമുഖ്യത്തിൽ ‘സോൾ സിങ്ക്’ എന്ന പേരിൽ ലീഡേഴ്സ് ക്യാമ്പ് വടകരയിൽ വെച്ച് നടന്നു. സംഘടനാപരമായ സാമ്പത്തിക അച്ചടക്കം, ഇടപാടുകളിലെ സൂക്ഷ്മത, പുതിയ കാലത്തെ ഫണ്ട് മാനേജ്‌മെന്റ് രീതികൾ എന്നിവ ചർച്ച ചെയ്ത ക്യാമ്പ് വിദ്യാർത്ഥി നേതൃത്വത്തിന് പുതിയ ദിശാബോധം നൽകി.
എസ്. എസ്. എഫ്. കേരള ഫിനാൻസ് സെക്രട്ടറി മുഹമ്മദ്‌ അനസ് അമാനി കാമിൽ സഖാഫി പുഷ്പഗിരി അധ്യക്ഷത വഹിച്ചു. സമസ്ത സെക്രട്ടറി പേരോട് അബ്ദുറഹ്മാൻ സഖാഫി ക്യാമ്പ് ഉദ്ഘാടനം ചെയ്തു.
സി. കെ. റാഷിദ് ബുഖാരി വിഷയാവതരണം നടത്തി. എസ്. എസ്. എഫ്. സംസ്ഥാന സെക്രട്ടറിമാരായ സി. എ. റാസി, സൈഫുദ്ദീൻ ടി. പി., ഷുഹൈബ് വയാട്, സിറാജ് സഖാഫി, ഇർഷാദ് നൂറാനി തുടങ്ങിയവർ വിവിധ വിഷയങ്ങളിൽ നടന്ന ചർച്ചകൾക്ക് നേതൃത്വം നൽകി. എസ്. എസ്. എഫ്. കേരള പ്രവർത്തക സമിതി അംഗം അബ്ബാസ് സഖാഫി സ്വാഗതവും സിറാജ് സഖാഫി നന്ദിയും പറഞ്ഞു.

Share
More News

More News

View All →
എസ് എസ് എഫ് മെമ്പർഷിപ്പ് ക്യാമ്പയിന് തുടക്കം; റഈസുൽ ഉലമ സുലൈമാൻ ഉസ്താദ് പോർട്ടൽ ലോഞ്ച് ചെയ്തു
Organization
Sep 30, 2026

എസ് എസ് എഫ് മെമ്പർഷിപ്പ് ക്യാമ്പയിന് തുടക്കം; റഈസുൽ ഉലമ സുലൈമാൻ ഉസ്താദ് പോർട്ടൽ ലോഞ്ച് ചെയ്തു

കോഴിക്കോട്: ‘ജീവിതമാവുക’ എന്ന പ്രമേയത്തിൽ ആചരിക്കുന്ന എസ് എസ് എഫ് മെമ്പർഷിപ്പ് ക്യാമ്പയിന് ഔദ്യോഗികമായി തുടക്കമായി. ക്യാമ്പയിന്റെ പോർട്ടൽ ലോഞ്ചിങ് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡൻ്റ് റഈസുൽ ഉലമ ഇ. സുലൈമാൻ ഉസ്താദ് നിർവഹിച്ചു. മെമ്പർഷിപ്പ് കാമ്പയിനിന് മുന്നോടിയായി 120 …

നീറ്റ് പിജി എൻട്രൻസ് പരീക്ഷയിൽ മികച്ച വിജയം നേടി ഡോ. ഫാരിസ് അഹമ്മദ്
Campus
Sep 24, 2026

നീറ്റ് പിജി എൻട്രൻസ് പരീക്ഷയിൽ മികച്ച വിജയം നേടി ഡോ. ഫാരിസ് അഹമ്മദ്

കോഴിക്കോട്: നീറ്റ് പി ജി എൻട്രൻസ് പരീക്ഷയിൽ ആൾ ഇന്ത്യ ലെവലിൽ100 മത് റാങ്ക് നേടിയ എസ് എസ് എഫ് പ്രവർത്തകൻ ഡോ. ഫാരിസ് അഹമ്മദ് ൻ്റെ വിജയം നാടിന് അഭിമാനമായി. മഞ്ചേരി ഗവ. മെഡിക്കൽ കോളേജ് ൽ നിന്ന് എം …

ഇസ്സ കോഡ് ജില്ലാ റാലികൾക്ക് തുടക്കം
Centenary
Sep 20, 2026

ഇസ്സ കോഡ് ജില്ലാ റാലികൾക്ക് തുടക്കം

മലപ്പുറം: സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ നൂറാം വാർഷിക സെന്റിനറി സമ്മേളന പ്രചാരണങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന ‘ഇസ്സ കോഡ്’ ജില്ലാതല റാലികൾക്ക് മലപ്പുറം താനൂരിൽ വർണാഭമായ തുടക്കം. ജില്ലയിലെ 101 സെക്ടറുകളിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട ഇസ്സ കോഡ് അംഗങ്ങളാണ് മാർച്ചിൽ പങ്കെടുത്തത്. …