SSFKERALA
HomeAbout UsNewsBlogsCampaignsEventsVideosGalleryDownloadsDonate
Smart CoreFebruary 21, 2026

‘കാരക്കചീന്ത്’: സ്മാർട്ട് കോർ ഇഫ്താർ സംസ്ഥാന ഉദ്ഘാടനം.

‘കാരക്കചീന്ത്’: സ്മാർട്ട് കോർ ഇഫ്താർ സംസ്ഥാന ഉദ്ഘാടനം.

കാസറഗോഡ്: റമളാൻ കാമ്പയിന്റെ ഭാഗമായി സെക്ടർ കേന്ദ്രങ്ങളിൽ നടന്നു വരുന്ന സ്മാർട്ട് കോർ അംഗങ്ങളുടെ കാരക്കചീന്ത്'ഇഫ്താർ സംഗമത്തിന്റെസംസ്ഥാന ഉദ്ഘാടനം കാസർകോട് ജില്ലയിലെ കുമ്പള ഡിവിഷനിലെ പുത്തിഗെ സെക്ടറിൽ വെച്ച് നടന്നു.

സംസ്ഥാന പ്രസിഡണ്ട് സയ്യിദ് മുനീർ അഹ്ദൽ തങ്ങൾ ഉദ്ഘാടനം നിർവഹിച്ചു.
നോമ്പ് ഒരു മനുഷ്യൻ്റെ ആത്മീയ ഭൗതിക രംഗത്തെ ഏറ്റവും മികച്ച പരിശീലന കളരിയാണെന്നും അതിൻ്റെ പൊരുളറിഞ്ഞു ഈ മാസത്തെ പരമാവധി ഉപയോഗപ്പെടുത്തണമെന്നും അദ്ദേഹം വിദ്യാർത്ഥികളോട് നിർദേശിച്ചു. സംസ്ഥാനത്ത് 725 കേന്ദ്രങ്ങളിലായി ഇരുപത്തി അയ്യായിരം സ്മാർട്ട് കോർ അംഗങ്ങൾ ‘കാരക്ക ചീന്തി’ ന്റെ ഭാഗമാവും. ഇഫ്താറിനോടനുബന്ധിച്ച് റമളാൻ പഠന സംഗമവും വിദ്യാർത്ഥികൾക്കായി സംഘടിപ്പിക്കുന്നുണ്ട്. പ്രോഗ്രാമിന്റെ ജില്ലാ, ഡിവിഷൻ ഉദ്ഘാടനങ്ങളെല്ലാം പ്രൗഢമായി നടന്നുവരുന്നു.

Share
More News

More News

View All →
സ്മാർട്ട്‌ കോർ  ഫിറ്റ് ലൈഫ് സംസ്ഥാന ഉദ്ഘാടനം
Smart Core
Apr 21, 2026

സ്മാർട്ട്‌ കോർ ഫിറ്റ് ലൈഫ് സംസ്ഥാന ഉദ്ഘാടനം

മലപ്പുറം: സ്മാർട്ട് കോർ  ഫിറ്റ് ലൈഫ് അവധി കാല പരിപാടിയുടെ സംസ്ഥാന ഉദ്ഘാടനം മലപ്പുറം വെസ്റ്റ് ജില്ലയിലെ  ഓമച്ചപ്പുഴ യിൽ നടന്നു.ആരോഗ്യകരമായ ജീവിതശൈലി പുതു കാലം ആവശ്യപ്പെടുന്ന അതിപ്രധാനമായ ആവശ്യമാണ്. ഈ ശൈലികൾ വളർത്തുന്നതിന്   വിദ്യാർഥികൾ ഏറ്റെടുക്കുന്ന ശൈലികൾ ഫിറ്റ് …

പരീക്ഷാപിഴവുകൾ തുടർച്ചയാവുന്നു; വിദ്യാർത്ഥികൾ പരീക്ഷണ വസ്തുക്കളാവരുത്: എസ് എസ് എഫ് ഹ്യൂമൻ ലൈബ്രറി
Campus
Jun 28, 2026

പരീക്ഷാപിഴവുകൾ തുടർച്ചയാവുന്നു; വിദ്യാർത്ഥികൾ പരീക്ഷണ വസ്തുക്കളാവരുത്: എസ് എസ് എഫ് ഹ്യൂമൻ ലൈബ്രറി

വിദ്യാർഥികളുടെ ഭാവി നിർണയിക്കുന്ന മത്സരപരീക്ഷകളിൽ ആവർത്തിച്ചുണ്ടാകുന്ന ചോദ്യപ്പേപ്പർ ചോർച്ചകളും ക്രമക്കേടുകളും പരീക്ഷാ റദ്ദാക്കലുകളും രാജ്യത്തിന്റെ പരീക്ഷാ സംവിധാനത്തിന്റെ വിശ്വാസ്യതയെ ഗുരുതരമായി തകർത്തിരിക്കുകയാണെന്ന് എസ് എസ് എഫ് ‘ഹ്യൂമൻ ലൈബ്രറി’യിൽ പ്രമേയം. നീണ്ട തയ്യാറെടുപ്പുകൾക്ക് ശേഷം പരീക്ഷയെഴുതുന്ന ലക്ഷക്കണക്കിന് വിദ്യാർതഥികളുടെ ഭാവിയെ ഭരണപരമായ …

എസ്‌ എസ് എഫ് പ്രൊഫ്സമ്മിറ്റ് ഒക്ടോബറിൽ
Campus
Jun 28, 2026

എസ്‌ എസ് എഫ് പ്രൊഫ്സമ്മിറ്റ് ഒക്ടോബറിൽ

കൊല്ലം: പ്രൊഫഷണൽ കാമ്പസുകളിൽ പഠിക്കുന്ന വിദ്യാർഥികളുടെ സംഗമം-പ്രൊഫ്സമ്മിറ്റ് 2026 ഒക്ടോബർ 9, 10, 11 തിയ്യതികളിൽ കോഴിക്കോട് ജില്ലയിലെ കുറ്റ്യാടിയിൽ വെച്ച് നടക്കും. കൊല്ലത്ത് നടന്ന ഹ്യൂമൻ ലൈബ്രറിയിൽ കേരള സ്റ്റാർട്ടപ്പ് മിഷൻ സി ഇ ഒ അനൂപ് അംബിക പ്രൊഫ്സമ്മിറ്റ് …