SSFKERALA
HomeAbout UsNewsBlogsCampaignsEventsVideosGalleryDownloadsDonate
ProfsummitOctober 10, 2025

പതിനേഴാമത് എഡിഷന്‍ പ്രൊഫ്‌സമ്മിറ്റ് പതാക ഉയര്‍ന്നു

Prof Summit Photo

മലപ്പുറം : എസ് എസ് എഫ് പതിനേഴാമത് എഡിഷന്‍ പ്രോഫ്‌സമ്മിറ്റിന് കോട്ടക്കലില്‍ പതാക ഉയര്‍ന്നു. സമസ്ത കേന്ദ്ര മുശാവറ അംഗം അബു ഹനീഫല്‍ ഫൈസി തെന്നല, സ്വാഗത സംഘം ചെയര്‍മാന്‍ സയ്യിദ് സലാഹുദ്ധീന്‍ ബുഖാരി എന്നിവര്‍ നേതൃത്വം നല്‍കി. ചടങ്ങില്‍ എസ് എസ് എഫ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് മുനീർ അഹ്ദൽ, ജനറല്‍ സെക്രട്ടറി ഡോ. അബൂബക്കര്‍ ടി, ഫിനാന്‍സ് സെക്രട്ടറി അനസ് അമാനി പുഷ്പഗിരി തുടങ്ങിയവർ പങ്കെടുത്തു.

ആദ്യ പ്രതിനിധി സംഘത്തെ എസ് എസ് എഫ് സംസ്ഥാന ഭാരവാഹികളും സ്വാഗത സംഘവും ചേർന്ന് സ്വീകരിച്ചു. സോൾ ഫുൾ എക്സ്റ്റസി, അവേകനിംഗ് ഹൊറയ്‌സൺ, ബൈബിളിയോതെക് തുടങ്ങി വിവിധ സാംസ്‌കാരിക സെഷനുകൾ നടന്നു.

ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍ ഇന്ന് പ്രൊഫ്സമ്മിറ്റിന്റെ ഓദ്യോഗിക ഉദ്ഘാടനം നിര്‍വഹിക്കും.

മൂന്ന് ദിവസം നീണ്ടുനില്‍ക്കുന്ന പരിപാടിയില്‍ വിവിധ പ്രൊഫഷണൽ കോളേജുകളിൽ നിന്നായി രജിസ്റ്റർ ചെയ്ത ആയിരക്കണക്കിന് വിദ്യാര്‍ഥി പ്രതിനിധികൾ പങ്കെടുക്കും.’ബി ദ ബിയിങ് ബിയോണ്ട് ദ കംഫര്‍ട്ടബിള്‍’ എന്ന പ്രമേയത്തില്‍ നടക്കുന്ന പരിപാടിയില്‍ ആത്മീയ നേതാക്കൾ, അക്കാഡമിക് പ്രമുഖർ, സംരംഭകർ, മൾട്ടി നാഷണൽ കമ്പനി പ്രൊഫഷണലുകൾ, തുടങ്ങിയവരുമായി വിദ്യാർഥികൾക്ക് സംവദിക്കാനുള്ള അവസരം ഉണ്ട്.

അനുബന്ധമായി വിസ്ഡം എജുക്കേഷൻ ഫൗണ്ടേഷൻ ഓഫ് ഇന്ത്യയുടെ നേതൃത്വത്തിൽ കരിയർ എക്സ്പോ, ഇരുപതിലധികം പ്രസാധകരുടെ പുസ്തകങ്ങൾ ലഭ്യമാകുന്ന ഐ പി ബി പുസ്തകലോകം എന്നിവയും നഗരിയിൽ ഒരുക്കിയിട്ടുണ്ട്.

പടം: എസ് എസ് എഫ് പതിനേഴാമത് എഡിഷന്‍ പ്രൊഫ്സമ്മിറ്റ് പതാക സമസ്ത കേന്ദ്ര മുശാവറ അംഗം അബു ഹനീഫല്‍ ഫൈസി തെന്നല, സ്വാഗത സംഘം ചെയര്‍മാന്‍ സയ്യിദ് സലാഹുദ്ധീന്‍ ബുഖാരി എന്നിവര്‍ ഉയർത്തി

Share
More News

More News

View All →
പരീക്ഷാപിഴവുകൾ തുടർച്ചയാവുന്നു; വിദ്യാർത്ഥികൾ പരീക്ഷണ വസ്തുക്കളാവരുത്: എസ് എസ് എഫ് ഹ്യൂമൻ ലൈബ്രറി
Campus
Jun 28, 2026

പരീക്ഷാപിഴവുകൾ തുടർച്ചയാവുന്നു; വിദ്യാർത്ഥികൾ പരീക്ഷണ വസ്തുക്കളാവരുത്: എസ് എസ് എഫ് ഹ്യൂമൻ ലൈബ്രറി

വിദ്യാർഥികളുടെ ഭാവി നിർണയിക്കുന്ന മത്സരപരീക്ഷകളിൽ ആവർത്തിച്ചുണ്ടാകുന്ന ചോദ്യപ്പേപ്പർ ചോർച്ചകളും ക്രമക്കേടുകളും പരീക്ഷാ റദ്ദാക്കലുകളും രാജ്യത്തിന്റെ പരീക്ഷാ സംവിധാനത്തിന്റെ വിശ്വാസ്യതയെ ഗുരുതരമായി തകർത്തിരിക്കുകയാണെന്ന് എസ് എസ് എഫ് ‘ഹ്യൂമൻ ലൈബ്രറി’യിൽ പ്രമേയം. നീണ്ട തയ്യാറെടുപ്പുകൾക്ക് ശേഷം പരീക്ഷയെഴുതുന്ന ലക്ഷക്കണക്കിന് വിദ്യാർതഥികളുടെ ഭാവിയെ ഭരണപരമായ …

എസ്‌ എസ് എഫ് പ്രൊഫ്സമ്മിറ്റ് ഒക്ടോബറിൽ
Campus
Jun 28, 2026

എസ്‌ എസ് എഫ് പ്രൊഫ്സമ്മിറ്റ് ഒക്ടോബറിൽ

കൊല്ലം: പ്രൊഫഷണൽ കാമ്പസുകളിൽ പഠിക്കുന്ന വിദ്യാർഥികളുടെ സംഗമം-പ്രൊഫ്സമ്മിറ്റ് 2026 ഒക്ടോബർ 9, 10, 11 തിയ്യതികളിൽ കോഴിക്കോട് ജില്ലയിലെ കുറ്റ്യാടിയിൽ വെച്ച് നടക്കും. കൊല്ലത്ത് നടന്ന ഹ്യൂമൻ ലൈബ്രറിയിൽ കേരള സ്റ്റാർട്ടപ്പ് മിഷൻ സി ഇ ഒ അനൂപ് അംബിക പ്രൊഫ്സമ്മിറ്റ് …

എസ് എസ് എഫ് സെൻസോറിയം 2026: മത്സരഫലങ്ങൾ പ്രഖ്യാപിച്ചു
Sensorium
Jun 14, 2026

എസ് എസ് എഫ് സെൻസോറിയം 2026: മത്സരഫലങ്ങൾ പ്രഖ്യാപിച്ചു

തൃശൂർ: എസ് എസ് എഫ് കേരളയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച സ്റ്റുഡന്റ്സ് ഇസ്‌ലാമിക് സെൻസോറിയം-’26- ന്റെ ഭാഗമായി നടന്ന വിവിധ മത്സരങ്ങളുടെ ഫലങ്ങൾ പ്രഖ്യാപിച്ചു. സംസ്ഥാനത്തെ വിവിധ ദഅവാ കോളേജുകളിൽ നിന്നുള്ള വിദ്യാർഥികൾ പങ്കെടുത്ത മത്സരങ്ങൾ ശ്രദ്ധേയമായ നിലവാരം പുലർത്തി. ശൈഖ് സൈനുദ്ധീൻ …