SSFKERALA
HomeAbout UsNewsBlogsCampaignsEventsVideosGalleryDownloadsDonate
PoliticsOctober 26, 2025

രാഷ്ട്രീയ സംവാദങ്ങളാണ്ജനാധിപത്യത്തെ നിർണയിക്കുന്നത്: ജെ പ്രഭാഷ്

രാഷ്ട്രീയ സംവാദങ്ങളാണ്ജനാധിപത്യത്തെ നിർണയിക്കുന്നത്: ജെ പ്രഭാഷ്

രാഷ്ട്രീയ സംവാദങ്ങൾ അസ്തമിക്കുന്നിടത്താണ് സമൂഹം അരക്ഷിതമാകുന്നത്.
കക്ഷിരാഷ്ട്രീയങ്ങൾക്കും മത താല്പര്യങ്ങൾക്കുമതീതമായി രാജ്യ താല്പര്യങ്ങൾക്ക് മുൻഗണന കൊടുക്കുമ്പോഴാണ്ജ നാധിപത്യ സംവിധാനങ്ങൾ കാര്യക്ഷമമാവുകയുള്ളൂവെന്ന് പൊളിറ്റിക്കൽ സയന്റിസ്റ്റും എഴുത്തുകാരനുമായ ജെ പ്രഭാഷ് പറഞ്ഞു.

എസ് എസ് എഫ് സംസ്ഥാന കമ്മിറ്റിയുടെ കീഴിൽ നടക്കുന്ന പൊളിറ്റിക്കൽ സ്കൂളിന്റെ ഭാഗമായി സംഘടിപ്പിക്കപ്പെട്ട ഗാന്ധി പഠന സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

നമുക്കിടയിൽ പൊളിറ്റിക്കൽ കമ്മ്യൂണിക്കേഷൻ അസ്തമിക്കുകയും വിളംബരങ്ങൾ മാത്രം കേൾക്കുന്ന തലമുറയായി നമ്മൾ മാറിയിട്ടുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇന്ത്യയിലെ ഗ്രാമങ്ങളിൽ ജനങ്ങളെ ചേർത്തുപിടിച്ച് ഗാന്ധിജി നടന്ന വഴികളിൽ ഇനിയുമാളുകൾ വരണം. ജനാധിപത്യത്തിന്റെ ഭാഷ
സഹൃദയത്തിന്റെതാവണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കോഴിക്കോട് സ്റ്റുഡൻസ് സെന്ററിൽ വച്ച് നടന്ന പരിപാടിയിൽ വ്യത്യസ്ത ജില്ലകളിൽ നിന്നുള്ള നിരവധി പഠിതാക്കൾ പങ്കെടുത്തു. എസ് എസ് എഫ് സംസ്ഥാന സെക്രട്ടറി ഹാരിസ് വയനാട്, മുഹമ്മദ് സ്വാദിഖ് തെന്നല, അബ്ദുൽ ബാരി ബുഖാരി സംബന്ധിച്ചു.

Share
More News

More News

View All →
പരീക്ഷാപിഴവുകൾ തുടർച്ചയാവുന്നു; വിദ്യാർത്ഥികൾ പരീക്ഷണ വസ്തുക്കളാവരുത്: എസ് എസ് എഫ് ഹ്യൂമൻ ലൈബ്രറി
Campus
Jun 28, 2026

പരീക്ഷാപിഴവുകൾ തുടർച്ചയാവുന്നു; വിദ്യാർത്ഥികൾ പരീക്ഷണ വസ്തുക്കളാവരുത്: എസ് എസ് എഫ് ഹ്യൂമൻ ലൈബ്രറി

വിദ്യാർഥികളുടെ ഭാവി നിർണയിക്കുന്ന മത്സരപരീക്ഷകളിൽ ആവർത്തിച്ചുണ്ടാകുന്ന ചോദ്യപ്പേപ്പർ ചോർച്ചകളും ക്രമക്കേടുകളും പരീക്ഷാ റദ്ദാക്കലുകളും രാജ്യത്തിന്റെ പരീക്ഷാ സംവിധാനത്തിന്റെ വിശ്വാസ്യതയെ ഗുരുതരമായി തകർത്തിരിക്കുകയാണെന്ന് എസ് എസ് എഫ് ‘ഹ്യൂമൻ ലൈബ്രറി’യിൽ പ്രമേയം. നീണ്ട തയ്യാറെടുപ്പുകൾക്ക് ശേഷം പരീക്ഷയെഴുതുന്ന ലക്ഷക്കണക്കിന് വിദ്യാർതഥികളുടെ ഭാവിയെ ഭരണപരമായ …

എസ്‌ എസ് എഫ് പ്രൊഫ്സമ്മിറ്റ് ഒക്ടോബറിൽ
Campus
Jun 28, 2026

എസ്‌ എസ് എഫ് പ്രൊഫ്സമ്മിറ്റ് ഒക്ടോബറിൽ

കൊല്ലം: പ്രൊഫഷണൽ കാമ്പസുകളിൽ പഠിക്കുന്ന വിദ്യാർഥികളുടെ സംഗമം-പ്രൊഫ്സമ്മിറ്റ് 2026 ഒക്ടോബർ 9, 10, 11 തിയ്യതികളിൽ കോഴിക്കോട് ജില്ലയിലെ കുറ്റ്യാടിയിൽ വെച്ച് നടക്കും. കൊല്ലത്ത് നടന്ന ഹ്യൂമൻ ലൈബ്രറിയിൽ കേരള സ്റ്റാർട്ടപ്പ് മിഷൻ സി ഇ ഒ അനൂപ് അംബിക പ്രൊഫ്സമ്മിറ്റ് …

എസ് എസ് എഫ് സെൻസോറിയം 2026: മത്സരഫലങ്ങൾ പ്രഖ്യാപിച്ചു
Sensorium
Jun 14, 2026

എസ് എസ് എഫ് സെൻസോറിയം 2026: മത്സരഫലങ്ങൾ പ്രഖ്യാപിച്ചു

തൃശൂർ: എസ് എസ് എഫ് കേരളയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച സ്റ്റുഡന്റ്സ് ഇസ്‌ലാമിക് സെൻസോറിയം-’26- ന്റെ ഭാഗമായി നടന്ന വിവിധ മത്സരങ്ങളുടെ ഫലങ്ങൾ പ്രഖ്യാപിച്ചു. സംസ്ഥാനത്തെ വിവിധ ദഅവാ കോളേജുകളിൽ നിന്നുള്ള വിദ്യാർഥികൾ പങ്കെടുത്ത മത്സരങ്ങൾ ശ്രദ്ധേയമായ നിലവാരം പുലർത്തി. ശൈഖ് സൈനുദ്ധീൻ …