SSFKERALA
HomeAbout UsNewsBlogsCampaignsEventsVideosGalleryDownloadsDonate
SahityotsavJune 1, 2025

32ാമത് കേരള സാഹിത്യോത്സവ് ആഗസ്റ്റ് 4 മുതല്‍ 10 വരെ: വിപുലമായ ഒരുക്കങ്ങളുമായി പാലക്കാട്

32ാമത് കേരള സാഹിത്യോത്സവ് ആഗസ്റ്റ് 4 മുതല്‍ 10 വരെ: വിപുലമായ ഒരുക്കങ്ങളുമായി പാലക്കാട്

പാലക്കാട്: കേരള സ്‌റ്റേറ്റ് സുന്നി സ്റ്റുഡന്റ്‌സ് ഫെഡറേഷന്‍ 32ാമത് കേരള സാഹിത്യോത്സവ് ആഗസ്റ്റ് 4 മുതല്‍ 10 വരെ പാലക്കാട് വെച്ച് നടക്കും. കലാ- സാഹിത്യ മത്സരങ്ങള്‍ക്ക് പുറമെ സാംസ്‌കരിക പരിപാടികള്‍, അക്കാദമിക് ചര്‍ച്ചകള്‍, ശില്‍പശാലകള്‍ തുടങ്ങിയവയാണ് സാഹിത്യോത്സവിന്റെ ഭാഗമായി നടക്കുന്നത്. വിവിധ വിഭാഗങ്ങളിലായി 190ലധികം ഇനങ്ങളിലാണ് മത്സരങ്ങള്‍ നടക്കുക. കല, സര്‍ഗാത്മകത എന്നിവ കേന്ദ്രീകരിച്ചാണ് മത്സര ഇനങ്ങള്‍. ഫാമിലി, ബ്ലോക്ക്, യൂണിറ്റ്, സെക്ടര്‍, ഡിവിഷന്‍, ജില്ല എന്നീ തലങ്ങളിലെ മത്സരങ്ങള്‍ പൂര്‍ത്തീകരിച്ച …..ല്‍ പരം പ്രതിഭകളാണ് സംസ്ഥാന സാഹിത്യോത്സവില്‍ മാറ്റുരക്കുക.

പ്രമുഖ കന്നഡ സാഹിത്യകാരന്‍ വിവേക് ശന്‍ഭാഗ് കേരള സാഹിത്യോത്സവ് ഉദ്ഘാടനം നിര്‍വഹിക്കും. പ്രമുഖ പണ്ഡിതരും എഴുത്തുകാരും സാംസ്‌കാരിക പ്രവര്‍ത്തകരും വിവിധ സെഷനുകളില്‍ പങ്കെടുക്കും. നീലഗിരി ഉള്‍പ്പെടെ എസ് എസ് എഫ് കേരളയുടെ 18 സംഘടനാ ജില്ലകളില്‍ നിന്നുള്ള പ്രതിഭകളെയും നേതാക്കളെയും വരവേല്‍ക്കാന്‍, കേരള മുസ്ലിം ജമാഅത്ത്, എസ് വൈ എസ്, എസ് എസ് എഫ് പാലക്കാട് ജില്ലാ കമ്മിറ്റികളുടെ നേതൃത്വത്തിലുള്ള സ്വാഗതസംഘം കമ്മിറ്റി വിപുലമായ സൗകര്യങ്ങളാണ് ഒരുക്കുന്നത്.

സാഹിത്യോത്സവ് സ്വാഗത സംഘത്തിന്റെ ആഭിമുഖ്യത്തിൽ നടത്തിയ പ്രഖ്യാപന സംഗമത്തിൽ കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ പ്രസിഡൻ്റ് എൻ കെ സിറാജുദ്ദീൻ ഫൈസി വല്ലപ്പുഴ അധ്യക്ഷത വഹിച്ചു. സമസ്ത കേരള ജംഇയ്യത്തുൽ ഉലമ കേന്ദ്ര മുഷാവറ അംഗം എം പി അബ്ദുൽ റഹ്മാൻ ഫൈസി മാരായമംഗലം മുപ്പത്തി രണ്ടാം സാഹിത്യോത്സവ് പ്രഖ്യാപനം നടത്തി. എസ് വൈ എസ് സംസ്ഥാന ഉപാധ്യക്ഷൻ ഡോ മുഹമ്മദ് ഫാറൂഖ് നഈമി കൊല്ലം മുഖ്യ പ്രഭാഷണവും,എസ് എസ് എഫ് സംസ്ഥാന ജനറൽ സെക്രട്ടറി ഡോ: അബൂബക്കർ സന്ദേശ പ്രഭാഷണവും നടത്തി.

സുന്നി ജംഇയ്യത്തുൽ മുഅല്ലിമീൻ സംസ്ഥാന സെക്രട്ടറി ഉമർ മദനി വിളയൂർ, എസ് വൈ എസ് സംസ്ഥാന സെക്രട്ടറി ഉമർ ഓങ്ങല്ലൂർ, എസ് എസ് എഫ് സംസ്ഥാന സെക്രട്ടറി സി എം ജഅഫർ അലി,കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ ജനറൽ സെക്രട്ടറി ശൗക്കത്ത് ഹാജി കാരാകുർശി, എസ് വൈ എസ് ജില്ലാ പ്രസിഡൻ്റ് റഷീദ് അശ്റഫി ഒറ്റപ്പാലം, ജനറൽ സെക്രട്ടറി സൈദലവി പൂതക്കാട്, സുന്നി ജംഇയ്യത്തുൽ മുഅല്ലിമീൻ ജില്ലാ പ്രസിഡൻ്റ് ടിപിഎം കുട്ടി മുസ്‌ലിയാർ, ജനറൽ സെക്രട്ടറി ശുഐബ് മുസ്‌ലിയാർ പാലക്കാട്, എസ് എം എ ജില്ലാ പ്രസിഡൻ്റ് സിദ്ധീഖ് ഫൈസി വാക്കട, ജനറൽ സെക്രട്ടറി അലിയാർ മാസ്റ്റർ അമ്പലപ്പാറ, ഐ പി എഫ് ജില്ലാ കൺവീനർ Dr.മുഹമ്മദ്‌ നാഫിഹ്, എസ് എസ് എഫ് ജില്ലാ പ്രസിഡൻ്റ് സയ്യിദ് യാസീൻ ജിഫ്‌രി തങ്ങൾ കല്ലടിക്കോട്, സ്വാലിഹ് മോളൂർ എന്നിവർ പങ്കെടുത്തു.

Share
More News

More News

View All →
കേരള സാഹിത്യോത്സവ്; സ്വാഗതസംഘമായി
Sahityotsav
May 1, 2026

കേരള സാഹിത്യോത്സവ്; സ്വാഗതസംഘമായി

ആലപ്പുഴ: മുപ്പത്തിമൂന്നാം എഡിഷൻ കേരള സാഹിത്യോത്സവ് ആലപ്പുഴയിൽ നടക്കും. ഇതിന്റെ ഭാഗമായി ആലപ്പുഴ ജെൻഡർ പാർക്കിൽ സംഘടിപ്പിച്ച രൂപവത്കരണ യോഗം സമസ്ത കേന്ദ്ര മുശാവറ അംഗം താഹാ മുസ്‌ലിയാർ ഉദ്ഘാടനം ചെയ്തു. കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ പ്രസിഡന്റ് സയ്യിദ് എച്ച് …

തർതീൽ ഹോളി ഖുർആൻ പ്രീമിയോ സംസ്ഥാന മത്സരം സമാപിച്ചു : മലപ്പുറം ഈസ്റ്റ് ജില്ല ജേതാക്കൾ
Thartheel
May 3, 2026

തർതീൽ ഹോളി ഖുർആൻ പ്രീമിയോ സംസ്ഥാന മത്സരം സമാപിച്ചു : മലപ്പുറം ഈസ്റ്റ് ജില്ല ജേതാക്കൾ

ഒറ്റപാലം : ഖുർആൻ പഠനങ്ങളുടെ വ്യത്യസ്തതലങ്ങളെ സ്പർശിച്ച് സംസ്ഥാന തർതീൽ ഹോളി ഖുർആൻ പ്രീമിയോ സമാപിച്ചു. മലപ്പുറം ഈസ്റ്റ്, പാലക്കാട്, കോഴിക്കോട് സൗത്ത് എന്നീ ജില്ലകൾ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ നേടി. വിവിധ വിഭാഗങ്ങളിലായി ഖുർആൻ പാരായണം, ഹിഫ്ള്, ഖുർആൻ ക്വിസ്, …

എസ് എസ് എഫ് സ്ഥാപക ദിനം: സംസ്ഥാനത്ത് 125 കേന്ദ്രങ്ങളിൽ ഗ്രാറ്റിറ്റ്യൂഡ് കോൺഫറൻസ് നടന്നു
Organization
Apr 29, 2026

എസ് എസ് എഫ് സ്ഥാപക ദിനം: സംസ്ഥാനത്ത് 125 കേന്ദ്രങ്ങളിൽ ഗ്രാറ്റിറ്റ്യൂഡ് കോൺഫറൻസ് നടന്നു

കോഴിക്കോട്: സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ നൂറാം വാർഷികാഘോഷത്തിന്റെ അനുബന്ധമായി എസ് എസ് എഫ് 54-ാം സ്ഥാപകദിനം വിപുലമായി ആഘോഷിച്ചു. ഇതിന്റെ ഭാഗമായി സംസ്ഥാനത്തെ 125 ഡിവിഷനുകളിൽ ‘ഗ്രാറ്റിറ്റ്യൂഡ് കോൺഫറൻസുകൾ’ സംഘടിപ്പിച്ചു. ‘വിദ്യാർഥികൾ ആസ്വദിച്ച വെളിച്ചം’ എന്ന പ്രമേയത്തിലായിരുന്നു ഇത്തവണത്തെ സമ്മേളനങ്ങൾ …