SSFKERALA
HomeAbout UsNewsBlogsCampaignsEventsVideosGalleryDownloadsDonate
Press MeetJuly 22, 2026

33ാമത് കേരള സാഹിത്യോത്സവിന് തുടക്കം

33ാമത് കേരള സാഹിത്യോത്സവിന് തുടക്കം

ആലപ്പുഴ: എസ്എസ്എഫ് 33-ാം എഡിഷൻ കേരള സാഹിത്യോത്സവ് ഇന്ന് ആരംഭിക്കും. ഇരുന്നൂറോളം മത്സരയിനങ്ങളിലായി 18 സംഘടനാ ജില്ലകളിൽ നിന്ന് 2500ൽ അധികം പ്രതിഭകൾ മാറ്റുരയ്ക്കും. കായംകുളം നഗരത്തിൻ്റെ വിവിധ ഭാഗങ്ങളിൽ ഒരുക്കിയ 17 വേദികളിലായാണ് മത്സരങ്ങൾ നടക്കുന്നത്. സാംസ്കാരിക ചർച്ചകൾ, സംവാദങ്ങൾ, എജ്യൂസൈൻ കരിയർ എക്സ്പോ, പുസ്തകലോകം തുടങ്ങി വിവിധ പരിപാടികൾ സാഹിത്യോത്സവിൻ്റെ ഭാഗമായി നടക്കും. ‘Upon The Be-CAUSE ‘ എന്ന പ്രമേയത്തിലാണ് ഇത്തവണ സാഹിത്യോത്സവ് സംഘടിപ്പിക്കുന്നത്.’കുട്ടനാടൻ ഗദ്ദി’ ശീർഷകത്തിൽ ഇന്ന് വൈകീട്ട് അഞ്ചിന് നടക്കുന്ന സംവാദ സെഷനോടെയാണ് സാംസ്കാരിക പരിപാടികൾ ആരംഭിക്കുക.വ്യാഴാഴ്ച അഞ്ചിന് ‘മനുഷ്യർ ചുരുങ്ങുന്ന ലോകഭൂപടം’ വെള്ളിയഴ്ച ‘വാക്കുകളുടെ ജനാധിപത്യം’ എന്നീ സെഷനുകളും നടക്കും. സനീഷ് ഇളയടത്ത്, പി ജെ ജെ ആന്റണി, സയ്യിദ് ആശിഖ് മുസ്തഫ, ഫവാസ്, എസ് ശമീർ, ഇർഷാദ് കാസർഗോഡ് എന്നിവർ ഈ സെഷനുകളിൽ സംസാരിക്കും.

കേരള സാഹിത്യോത്സവിന്റെ ഔദ്യോഗിക ഉദ്ഘാടനം 25ന് രാവിലെ 10 ന് മുതിർന്ന മാധ്യമ പ്രവർത്തകൻ പരൻജോയ് ഗുഹ താക്കുർത നിർവഹിക്കും. പ്രമുഖ കന്നഡ കവി കമലാകർ ഭട്ട് മുഖ്യാതിഥിയാകും. സമസ്ത കേന്ദ്ര മുശാവറാ അംഗം കെ പി മുഹമ്മദ് മുസ്ലിയാർ കൊമ്പം, കെ പി രാമനുണ്ണി, ടി. ടി ശ്രീകുമാർ, എസ് എസ് എഫ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് മുനീറുൽ അഹ്‌ദൽ, ജനറൽ സെക്രട്ടറി ഡോ. അബൂബക്കർ സംബന്ധിക്കും. 26ന് നടക്കുന്ന സമാപന സംഗമത്തിൽ സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ അനുഗ്രഹ പ്രഭാഷണം നടത്തും. ആഭ്യന്തര മന്ത്രി രമേഷ് ചെന്നിത്തല, എക്സൈസ് വകുപ്പ് മന്ത്രി എം ലിജു, എസ് എസ് എഫ് ഇന്ത്യ പ്രസിഡന്റ് സി പി ഉബൈദുള്ള സഖാഫി സംബന്ധിക്കും.

സാഹിത്യോത്സവ് 2026 അവാർഡ് ജേതാവിനെ 23 വ്യാഴം രാവിലെ 11 ന് കോഴിക്കോട് പ്രസ് ക്ലബ്ബിൽ വെച്ച് പ്രഖ്യാപിക്കും. 25 ശനി രാവിലെ 10.30ന് കായംകുളത്തു വെച്ച് സാഹിത്യോത്സവ് അവാർഡ് സമ്മാനിക്കും. 50,000 രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് സാഹിത്യോത്സവ് അവാർഡ്.വിദ്യാർഥികൾക്ക് കരിയർ സംബന്ധിച്ച മാർഗനിർദേശങ്ങൾ നൽകാനായി സംഘടിപ്പിക്കുന്ന എജ്യൂസൈൻ കരിയർ എക്സ്പോ ശ്രീ നാരായണ ഗുരു ഓപൺ യൂണിവേഴ്‌സിറ്റി വൈസ് ചാൻസലർ ഡോ. ജഗതി രാജ് ഉദ്ഘാടനം ചെയ്യും. ഇരുപതിലധികം പ്രസാധകർ ഒന്നിക്കുന്ന ‘പുസ്തകലോക’ത്തിന്റെ ഉദ്ഘാടനം കായംകുളം മുൻസിപ്പാലിറ്റി ചെയർമാൻ ശരത് ലാൽ നിർവഹിക്കും. മത്സരങ്ങൾക്കു പുറമേ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ എഴുത്ത്, ചിന്ത, വര തുടങ്ങിയവയെ പരിപോഷിപ്പിക്കുന്നതിനായി ആർട്ട് സ്കൂൾ, പൊളിറ്റിക്കൽ സ്കൂൾ, ക്യാൻവാസ് ക്യാമ്പുകൾ നടക്കും.സാഹിത്യം, മനുഷ്യൻ, സൂഫിസം, രാഷ്ട്രീയം, പ്രകൃതി, മാധ്യമം, ജനാധിപത്യം, സെക്കുലറിസം തുടങ്ങി വിവിധ വിഷയങ്ങളിലൂന്നി നടക്കുന്ന ചർച്ചകളിൽ പ്രമുഖർ പങ്കെടുക്കും.

Share
More News

More News

View All →
പതിമൂന്നാമത്  കേരള സാഹിത്യോത്സവ് അവാർഡ് ടി. ടി. ശ്രീകുമാറിന്
Press Meet
Jul 23, 2026

പതിമൂന്നാമത് കേരള സാഹിത്യോത്സവ് അവാർഡ് ടി. ടി. ശ്രീകുമാറിന്

കോഴിക്കോട്: പതിമൂന്നാമത് കേരള സാഹിത്യോത്സവ് അവാർഡിന് പ്രമുഖ എഴുത്തുകാരനും, മാധ്യമ നിരീക്ഷകനും സാമൂഹിക വിമർശകനുമായ പ്രൊഫ. ടി. ടി. ശ്രീകുമാറിനെ തെരഞ്ഞെടുത്തു. മലയാള സാഹിത്യത്തിനും, സാമൂഹിക-സാംസ്കാരിക വിമർശന രംഗത്തിനും നൽകിയ സംഭാവനകൾ പരിഗണിച്ചാണ് ഈ പുരസ്കാരം. കവി കെ സച്ചിദാനന്ദൻ ജൂറി …

സ്റ്റുഡന്റ്സ് ഇസ്‌ലാമിക് സെൻസോറിയം: വ്യാഴാഴ്ച തൃശ്ശൂരിൽ തുടക്കം
Press Meet
Jun 10, 2026

സ്റ്റുഡന്റ്സ് ഇസ്‌ലാമിക് സെൻസോറിയം: വ്യാഴാഴ്ച തൃശ്ശൂരിൽ തുടക്കം

തൃശ്ശൂർ: എസ് എസ് എഫ് കേരളയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന സ്റ്റുഡന്റ്സ് ഇസ്‌ലാമിക് സെൻസോറിയം വ്യാഴാഴ്ച തൃശ്ശൂർ ചെറുതുരുത്തിയിൽ ആരംഭിക്കും. സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ സെന്റിനറി ആഘോഷങ്ങളുടെ ഭാഗമായി നടക്കുന്ന പരിപാടി സമസ്ത ജനറൽ സെക്രട്ടറി സുൽത്താനുൽ ഉലമ കാന്തപുരം എ …

നബിപാഠങ്ങൾ പകർത്തുന്ന ജീവിതം സമൂഹത്തിന് മാതൃക: മഹബ്ബ കോൺഫറൻസ്
General
Sep 4, 2026

നബിപാഠങ്ങൾ പകർത്തുന്ന ജീവിതം സമൂഹത്തിന് മാതൃക: മഹബ്ബ കോൺഫറൻസ്

മലപ്പുറം : പ്രവാചക സ്നേഹം സംസ്കാര സമ്പന്നമായ ജീവിതവും ആദരവിന്റെ മനസ്സും സമ്മാനിക്കുമെന്ന് കേരള മുസ്ലിംജമാഅത്ത് ജന.സെക്രട്ടറി സയ്യിദ് ഇബ്രാഹിം ഖലീൽ അൽ ബുഖാരി. വ്യക്തി, കുടുംബ, സാമൂഹ്യ ജീവിതത്തിലെ തിരു നബി മാതൃകകൾ പകർത്തിയവരുടെ ജീവിതം സമൂഹത്തിന് പാഠമാകുന്നത് അങ്ങനെയാണെന്നും …