SSFKERALA
HomeAbout UsNewsBlogsCampaignsEventsVideosGalleryDownloadsDonate
CampusMarch 7, 2025

എസ് എസ് എഫ് കാമ്പസ്‌ ഇഫ്താർ സംസ്ഥാന ഉദ്ഘാടനം കോഴിക്കോട് എൻ ഐ ടി കാമ്പസിൽ നടന്നു.

എസ് എസ് എഫ് കാമ്പസ്‌ ഇഫ്താർ സംസ്ഥാന ഉദ്ഘാടനം കോഴിക്കോട് എൻ ഐ ടി കാമ്പസിൽ നടന്നു.

കോഴിക്കോട് : റമളാൻ ക്യാമ്പയിനിന്റെ ഭാഗമായി എസ് എസ് എഫ് സംസ്ഥാന കാമ്പസ്‌ സിൻഡിക്കേറ്റ്നു കീഴിൽ നടക്കുന്ന ഇഫ്താർ മീറ്റിന്റെ സംസ്ഥാന ഉദ്ഘാടനം കോഴിക്കോട് എൻ ഐ ടി കാമ്പസിൽ വെച്ച് നടന്നു. എസ് എസ് എഫ് സംസ്ഥാന ഫിനാൻസ് സെക്രട്ടറി മുഹമ്മദ്‌ അനസ് അമാനി ഉദ്ഘാടനം നിർവഹിച്ചു. സംസ്ഥാന സെക്രട്ടറിമാരായ സ്വാബിർ സഖാഫി, അബ്ദുള്ള ബുഹാരി എന്നിവർ സംസാരിച്ചു. സ്റ്റേറ്റ് കാമ്പസ് സിൻഡിക്കേറ്റ് അംഗങ്ങളും സംബന്ധിച്ചു .

സംസ്ഥാനത്തെ നൂറിലധികം കാമ്പസുകളിലെ 5000ത്തിലധികം ഹോസ്റ്റൽ വിദ്യാർത്ഥികൾക്ക് എല്ലാ ദിവസവും ഇഫ്താറും അത്താഴവും നൽകിവരുന്നു. മാർച്ച്‌ 30 നകം കേരളത്തിലെ 500 ക്യാമ്പസുകളിലെ 30000 ത്തിധികം വിദ്യാർത്ഥികൾ ഗ്രാൻഡ് ഇഫ്താറിന്റെ ഭാഗമാകും.

അകം തിളങ്ങുന്ന ദിനങ്ങൾ എന്ന പേരിൽ സംഘടിപ്പിക്കുന്ന റമളാൻ ക്യാമ്പയിനിന്റെ ഭാഗമായി ക്യാമ്പസുകളിൽ ഇഫ്താർ മീറ്റ്, ജൽസ, ദർസ്, ക്യൂസ്, റിഫ്ലക്ഷൻസ് തുടങ്ങിയ വിവിധ പദ്ധതികൾ നടന്നുവരുന്നു.

Share
More News

More News

View All →
എസ് എസ് എഫ് കാമ്പസ്‌ ജൽസ സംസ്ഥാന ഉദ്ഘാടനം
Campus
Feb 26, 2026

എസ് എസ് എഫ് കാമ്പസ്‌ ജൽസ സംസ്ഥാന ഉദ്ഘാടനം

കണ്ണൂർ: എസ് എസ് എഫ് സംസ്ഥാന കാമ്പസ്‌ സിന്റിക്കേറ്റിന്റെ കീഴിൽ നടക്കുന്ന റമളാൻ ക്യാമ്പയിനിന്റെ ഭാഗമായി കാമ്പസ്‌ വിദ്യാർഥികൾക്ക് വേണ്ടി ‘ജൽസ’ എന്ന പേരിൽ സംഘടിപ്പിക്കുന്ന ആത്മീയ സംഗമത്തിന്റെ സംസ്ഥാന ഉദ്ഘാടനം കണ്ണൂർ മെഡിക്കൽ കോളേജ് കാമ്പസിൽ വെച്ച് നടന്നു. എസ് …

എസ് എസ് എഫ് ക്യാമ്പസ്‌ ഇഫ്താർ സംസ്ഥാന ഉദ്ഘാടനം
Campus
Feb 24, 2026

എസ് എസ് എഫ് ക്യാമ്പസ്‌ ഇഫ്താർ സംസ്ഥാന ഉദ്ഘാടനം

ആലപ്പുഴ : റമളാൻ ക്യാമ്പയിനിന്റെ ഭാഗമായി എസ് എസ് എഫ് സംസ്ഥാന ക്യാമ്പസ്‌ സിന്റിക്കേറ്റിന്റെ കീഴിൽ നടക്കുന്ന ഇഫ്താർ മീറ്റിന്റെ സംസ്ഥാന ഉദ്ഘാടനം ആലപ്പുഴ ടി ഡി മെഡിക്കൽ കോളേജ് ക്യാമ്പസിൽ വെച്ച് നടന്നു. എസ് എസ് എഫ് സംസ്ഥാന ജനറൽ …

എസ് എസ് എഫ് കാമ്പസ് മെമ്പർഷിപ്പ് കാമ്പയിന് തുടക്കം
Campus
Nov 23, 2025

എസ് എസ് എഫ് കാമ്പസ് മെമ്പർഷിപ്പ് കാമ്പയിന് തുടക്കം

കോട്ടയം: വിദ്യാർത്ഥികൾക്കിടയിൽ ശ്രദ്ധേയമായ ‘ലെസ് കമ്പാരിസൺ, മോർ ലിവിംഗ്’ (Less Comparison, More Living) എന്ന പ്രമേയത്തിൽ എസ് എസ് എഫ് കാമ്പസ് മെമ്പർഷിപ്പ് കാമ്പയിന് സംസ്ഥാനത്ത് തുടക്കമായി. നവംബർ 20 ന് ആരംഭിച്ച കാമ്പയിൻ ഡിസംബർ 20 വരെ നീണ്ടുനിൽക്കും. …