SSFKERALA
HomeAbout UsNewsBlogsCampaignsEventsVideosGalleryDownloadsDonate
CampusNovember 23, 2025

എസ് എസ് എഫ് കാമ്പസ് മെമ്പർഷിപ്പ് കാമ്പയിന് തുടക്കം

എസ് എസ് എഫ് കാമ്പസ് മെമ്പർഷിപ്പ് കാമ്പയിന് തുടക്കം

കോട്ടയം: വിദ്യാർത്ഥികൾക്കിടയിൽ ശ്രദ്ധേയമായ ‘ലെസ് കമ്പാരിസൺ, മോർ ലിവിംഗ്’ (Less Comparison, More Living) എന്ന പ്രമേയത്തിൽ എസ് എസ് എഫ് കാമ്പസ് മെമ്പർഷിപ്പ് കാമ്പയിന് സംസ്ഥാനത്ത് തുടക്കമായി. നവംബർ 20 ന് ആരംഭിച്ച കാമ്പയിൻ ഡിസംബർ 20 വരെ നീണ്ടുനിൽക്കും.

സംസ്ഥാനതല ഉദ്ഘാടനം കോട്ടയം സി എം എസ് കോളേജിൽ വെച്ച് എസ് എസ് എഫ് സംസ്ഥാന ഫിനാൻസ് സെക്രട്ടറി മുഹമ്മദ് അനസ് അമാനി പുഷ്പഗിരി നിർവഹിച്ചു. ജില്ലാ ഭാരവാഹികളായ അബ്ദുറഹീം, മുഹമ്മദ് അമീൻ സുറൈജി, ത്വാഹ അമീൻ വി കെ തുടങ്ങിയവർ സംബന്ധിച്ചു.

സംസ്ഥാനത്തെ ആയിരത്തിലധികം കോളേജുകളിൽ അംഗത്വ കാല പ്രവർത്തനങ്ങൾ നടക്കും. കാമ്പയിൻ്റെ ഭാഗമായി ജില്ലാ, ഡിവിഷൻ, കോളേജ് തലങ്ങളിൽ ഉദ്ഘാടനങ്ങളും ശില്പശാലകളും വെബിനാറുകളും നടന്നുവരുന്നു.

നവംബർ 25 ന് സംസ്ഥാനത്തുടനീളമുള്ള കാമ്പസുകളിൽ മെമ്പർഷിപ്പ് ഡേ പ്രവർത്തനങ്ങൾ നടക്കും. ഒരു മാസം നീണ്ടുനിൽക്കുന്ന കാമ്പയിൻ പ്രവർത്തനങ്ങൾ പൂർത്തിയാകുന്നതോടെ സംസ്ഥാനത്തെ മുഴുവൻ കാമ്പസുകളിലും കൗൺസിലുകൾ പൂർത്തീരിക്കുകയും പുതിയ ഭാരവാഹികളെ തിരഞ്ഞെടുക്കുകയും ചെയ്യും. വിദ്യാർത്ഥികളുടെ മാനസികാരോഗ്യത്തിനും വ്യക്തിഗത വളർച്ചയ്ക്കും ഊന്നൽ നൽകുന്നതാണ് ഈ വർഷത്തെ കാമ്പയിൻ പ്രമേയം.

Share
More News

More News

View All →
നീറ്റ് പിജി എൻട്രൻസ് പരീക്ഷയിൽ മികച്ച വിജയം നേടി ഡോ. ഫാരിസ് അഹമ്മദ്
Campus
Sep 24, 2026

നീറ്റ് പിജി എൻട്രൻസ് പരീക്ഷയിൽ മികച്ച വിജയം നേടി ഡോ. ഫാരിസ് അഹമ്മദ്

കോഴിക്കോട്: നീറ്റ് പി ജി എൻട്രൻസ് പരീക്ഷയിൽ ആൾ ഇന്ത്യ ലെവലിൽ100 മത് റാങ്ക് നേടിയ എസ് എസ് എഫ് പ്രവർത്തകൻ ഡോ. ഫാരിസ് അഹമ്മദ് ൻ്റെ വിജയം നാടിന് അഭിമാനമായി. മഞ്ചേരി ഗവ. മെഡിക്കൽ കോളേജ് ൽ നിന്ന് എം …

പരീക്ഷാപിഴവുകൾ തുടർച്ചയാവുന്നു; വിദ്യാർത്ഥികൾ പരീക്ഷണ വസ്തുക്കളാവരുത്: എസ് എസ് എഫ് ഹ്യൂമൻ ലൈബ്രറി
Campus
Jun 28, 2026

പരീക്ഷാപിഴവുകൾ തുടർച്ചയാവുന്നു; വിദ്യാർത്ഥികൾ പരീക്ഷണ വസ്തുക്കളാവരുത്: എസ് എസ് എഫ് ഹ്യൂമൻ ലൈബ്രറി

വിദ്യാർഥികളുടെ ഭാവി നിർണയിക്കുന്ന മത്സരപരീക്ഷകളിൽ ആവർത്തിച്ചുണ്ടാകുന്ന ചോദ്യപ്പേപ്പർ ചോർച്ചകളും ക്രമക്കേടുകളും പരീക്ഷാ റദ്ദാക്കലുകളും രാജ്യത്തിന്റെ പരീക്ഷാ സംവിധാനത്തിന്റെ വിശ്വാസ്യതയെ ഗുരുതരമായി തകർത്തിരിക്കുകയാണെന്ന് എസ് എസ് എഫ് ‘ഹ്യൂമൻ ലൈബ്രറി’യിൽ പ്രമേയം. നീണ്ട തയ്യാറെടുപ്പുകൾക്ക് ശേഷം പരീക്ഷയെഴുതുന്ന ലക്ഷക്കണക്കിന് വിദ്യാർതഥികളുടെ ഭാവിയെ ഭരണപരമായ …

എസ്‌ എസ് എഫ് പ്രൊഫ്സമ്മിറ്റ് ഒക്ടോബറിൽ
Campus
Jun 28, 2026

എസ്‌ എസ് എഫ് പ്രൊഫ്സമ്മിറ്റ് ഒക്ടോബറിൽ

കൊല്ലം: പ്രൊഫഷണൽ കാമ്പസുകളിൽ പഠിക്കുന്ന വിദ്യാർഥികളുടെ സംഗമം-പ്രൊഫ്സമ്മിറ്റ് 2026 ഒക്ടോബർ 9, 10, 11 തിയ്യതികളിൽ കോഴിക്കോട് ജില്ലയിലെ കുറ്റ്യാടിയിൽ വെച്ച് നടക്കും. കൊല്ലത്ത് നടന്ന ഹ്യൂമൻ ലൈബ്രറിയിൽ കേരള സ്റ്റാർട്ടപ്പ് മിഷൻ സി ഇ ഒ അനൂപ് അംബിക പ്രൊഫ്സമ്മിറ്റ് …