SSFKERALA
HomeAbout UsNewsBlogsCampaignsEventsVideosGalleryDownloadsDonate
Press MeetApril 2, 2025

ശരികളുടെ ആഘോഷം: എസ്. എസ്. എഫ് ലഹരി വിരുദ്ധ സമരം രണ്ടാം ഘട്ടത്തിലേക്ക്

ശരികളുടെ ആഘോഷം: എസ്. എസ്. എഫ് ലഹരി വിരുദ്ധ സമരം രണ്ടാം ഘട്ടത്തിലേക്ക്

കേരളത്തിൽ ലഹരി കൊലപാതകങ്ങളും ക്രിമിനൽ കുറ്റകൃത്യങ്ങളും കൂടുതൽ ചർച്ചകളിലേക്ക് വരികയും. ജനകീയമായ ലഹരി വിരുദ്ധ ക്യാമ്പയിനുകൾ സജീവമാവുകയും ചെയ്ത സമയമാണിത്. 2025 ജനുവരി ആദ്യ വാരത്തിൽ എസ്.എസ്.എഫ് പ്രഖ്യാപിച്ച ലഹരി വിരുദ്ധ ക്യാമ്പയിൻ അതിന്റെ രണ്ടാം ഘട്ടത്തിലേക്ക് കടക്കുകയാണ്.

‘അധികാരികളേ നിങ്ങളാണ് പ്രതി’ എന്ന ശീർഷകത്തിൽ കേരളത്തിന്റെ സാമൂഹ്യ പരിസരങ്ങളിൽ എസ്.എസ്.എഫ് നടത്തിയ ലഹരി വിരുദ്ധ ക്യാമ്പയിൻ 75 ദിവസങ്ങൾ പിന്നിടുന്നു. പഞ്ചായത്ത് തലങ്ങളിൽ നടന്ന ധർണ്ണകൾ, എസ്.പി ഓഫീസ് മാർച്ച്, ജനകീയ വിചാരസഭകകൾ, ലഹരിക്കെതിരെയുള്ള ചെറുത്തുനിൽപ്പിന് എംഎൽഎ, എംപിമാർ തുടങ്ങിയ ജനപ്രതിനിധികളുടെ പിന്തുണ തേടിക്കൊണ്ട് നിവേദനം സമർപ്പിക്കൽ, തുടങ്ങി ലഹരിക്കെതിരെയുള്ള ജന മുന്നേറ്റത്തിന് എല്ലാ പിന്തുണയും സഹായവും വാഗ്ദാനങ്ങളും നൽകികൊണ്ട് സമൂഹത്തിന്റെ വലിയ പിന്തുണ നേടുകയും ലഹരി ഒരു സാമൂഹിക പ്രശ്നമാണ് എന്ന ബോധ്യം നിർമ്മിക്കാനും കഴിഞ്ഞു. മാത്രമല്ല ലഹരിക്കെതിരെയുള്ള പോരാട്ടത്തിൽ കേരളത്തിന്റെ സാമൂഹ്യ മുഖ്യധാരയിൽ എസ്.എസ്എഫ് ശ്രദ്ധേയമായ സാന്നിധ്യമാവുകയും ചെയ്തിരുന്നു. 

“Celebrating humanity, ശരികളുടെ ആഘോഷം” എന്ന പ്രമേയം ഉയർത്തിപ്പിടിച്ചാണ് എസ്.എസ്എഫ് രണ്ടാം ഘട്ട ലഹരി വിരുദ്ധ സമരത്തിനിറങ്ങുന്നത്.  പ്രതിചേർക്കപ്പെടുന്ന മിക്ക ലഹരി കേസുകളിലും പ്രധാന കണ്ണികൾ വലയിലാവുകയോ ശിക്ഷ അനുഭവിക്കുകയോ ചെയ്യുന്നില്ല എന്നതും പിടിക്കപ്പെടുന്ന പ്രതികൾ നിയമത്തിന്റെ പഴുതുകൾ ഉപയോഗിച്ച് എളുപ്പം പുറത്തെത്തുകയും ചെയ്യുന്നു എന്നതെല്ലാം ജാഗ്രതയോടെ കാണേണ്ടതിനെക്കുറിച്ച് കാമ്പയിന്റെ ഭാഗമായി തെരുവുകളിൽ ചർച്ചചെയ്യപ്പെടും. ലഹരിക്കെതിരെയുള്ള ജന മുന്നേറ്റത്തിന് ശക്തിപകരുന്നതിനുവേണ്ടി 30 ലക്ഷം കുടുംബങ്ങളെ നേരിൽ കണ്ട് ബോധവൽക്കരിക്കാൻ ഒരുങ്ങുകയാണ് എസ്.എസ്.എഫ്. ഇതോടൊപ്പം പരിശീലനം നൽകപ്പെട്ട മൂന്നു ലക്ഷം ആക്ടിവിസ്റ്റുകളെ സമൂഹത്തിന് സമർപ്പിക്കും.

വിദ്യാർത്ഥികൾ, അധ്യാപകർ, ജനപ്രതിനിധികൾ, നിയമപാലകർ, മാധ്യമപ്രവർത്തകർ, രക്ഷിതാക്കൾ തുടങ്ങി എല്ലാ മനുഷ്യരെയും സ്പർശിക്കുന്ന ഈ ലഹരി വിരുദ്ധ ജാഗ്രത ‘വോയിസ്‌ ഓഫ് ഹോപ് ‘ എന്ന പേരിലാണ് സംവിധാനിച്ചിട്ടുള്ളത്. സംസ്ഥാനത്തെ തിരഞ്ഞെടുത്ത 700 കേന്ദ്രങ്ങളെ കുറിച്ച് വിശദമായി പഠിച്ച് പഠന റിപ്പോർട്ട് തയ്യാറാക്കുന്ന പദ്ധതിയും ലഹരി വിരുദ്ധ ക്യാമ്പയിനിന്റെ ഭാഗമായി നടക്കുന്നു. യൂണിറ്റ്, സെക്ടർ, ഡിവിഷൻ തലങ്ങളിൽ നടക്കുന്ന സ്ട്രീറ്റ് പൾസ്, സ്ട്രീറ്റ് പാർലിമെന്റ്, വിദ്യാർത്ഥി സമ്മേളനങ്ങൾ തുടങ്ങിയവയും ലഹരി വിരുദ്ധ സമരത്തിന്റെ പോരാട്ട വേദിയാകും.

ലഹരിയുടെ പേരിൽ കൊലപാതകങ്ങളോ കുറ്റകൃത്യങ്ങളോ റിപ്പോർട്ട് ചെയ്യുമ്പോൾ മാത്രം ഉണരുന്ന പൊതു ബോധവും ഭരണകൂട നടപടികളും ലഹരി നിർമാർജനത്തിന് സഹായിക്കില്ല. ലഹരിയുടെ പേരിൽ വളർന്നുവരുന്ന തലമുറയെ കുറ്റപ്പെടുത്തി മാറ്റിനിർത്തുന്നതിന് പകരം ക്രിയാത്മകമായ ഇടപെടലുകൾ ഭരണ കൂടത്തിന്റെയും പൊതുസമൂഹത്തിന്റെയും ഭാഗത്തുനിന്നും ഉണ്ടാവേണ്ടതുണ്ട്. ക്യാമ്പസുകളിൽ നടക്കുന്ന ആഘോഷ പരിപാടികളിൽ ലഹരിയുടെ സാന്നിധ്യം ഇല്ലാതാക്കാൻ വേണ്ട മുൻകരുതലും ജാഗ്രതയും വിദ്യാർത്ഥി യൂണിയനുകൾ കൈക്കൊള്ളേണ്ടതുണ്ട്. ക്യാമ്പസുകളിൽ നടക്കുന്ന ക്രൂരമായ റാഗിംഗ് പീഡനങ്ങളുടെ പിന്നിലും ലഹരിയുടെ വ്യാപകമായ സ്വാധീനം ബോധ്യപ്പെടുന്നുണ്ട്. പ്രതികളെ സംരക്ഷിക്കുന്നതിനും രാഷ്ട്രീയ അഭയം നൽകുന്നതിനും പകരം വിദ്യാർത്ഥി തലമുറയുടെ ഭാവി സംരക്ഷണത്തിനു വേണ്ടി വിദ്യാർത്ഥി യൂണിയനുകൾ, സന്നദ്ധ സംഘടനകൾ, സർക്കാർ സംവിധാനങ്ങളെല്ലാം ഈ ലഹരി വിരുദ്ധ പോരാട്ടത്തിൽ ഐക്യക്കപ്പെടേണ്ടതുണ്ട്.

Share
More News

More News

View All →
തർതീൽ ഹോളി ഖുർആൻ പ്രീമിയോ സംസ്ഥാന മത്സരം സമാപിച്ചു : മലപ്പുറം ഈസ്റ്റ് ജില്ല ജേതാക്കൾ
Thartheel
May 3, 2026

തർതീൽ ഹോളി ഖുർആൻ പ്രീമിയോ സംസ്ഥാന മത്സരം സമാപിച്ചു : മലപ്പുറം ഈസ്റ്റ് ജില്ല ജേതാക്കൾ

ഒറ്റപാലം : ഖുർആൻ പഠനങ്ങളുടെ വ്യത്യസ്തതലങ്ങളെ സ്പർശിച്ച് സംസ്ഥാന തർതീൽ ഹോളി ഖുർആൻ പ്രീമിയോ സമാപിച്ചു. മലപ്പുറം ഈസ്റ്റ്, പാലക്കാട്, കോഴിക്കോട് സൗത്ത് എന്നീ ജില്ലകൾ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ നേടി. വിവിധ വിഭാഗങ്ങളിലായി ഖുർആൻ പാരായണം, ഹിഫ്ള്, ഖുർആൻ ക്വിസ്, …

കേരള സാഹിത്യോത്സവ്; സ്വാഗതസംഘമായി
Sahityotsav
May 1, 2026

കേരള സാഹിത്യോത്സവ്; സ്വാഗതസംഘമായി

ആലപ്പുഴ: മുപ്പത്തിമൂന്നാം എഡിഷൻ കേരള സാഹിത്യോത്സവ് ആലപ്പുഴയിൽ നടക്കും. ഇതിന്റെ ഭാഗമായി ആലപ്പുഴ ജെൻഡർ പാർക്കിൽ സംഘടിപ്പിച്ച രൂപവത്കരണ യോഗം സമസ്ത കേന്ദ്ര മുശാവറ അംഗം താഹാ മുസ്‌ലിയാർ ഉദ്ഘാടനം ചെയ്തു. കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ പ്രസിഡന്റ് സയ്യിദ് എച്ച് …

എസ് എസ് എഫ് സ്ഥാപക ദിനം: സംസ്ഥാനത്ത് 125 കേന്ദ്രങ്ങളിൽ ഗ്രാറ്റിറ്റ്യൂഡ് കോൺഫറൻസ് നടന്നു
Organization
Apr 29, 2026

എസ് എസ് എഫ് സ്ഥാപക ദിനം: സംസ്ഥാനത്ത് 125 കേന്ദ്രങ്ങളിൽ ഗ്രാറ്റിറ്റ്യൂഡ് കോൺഫറൻസ് നടന്നു

കോഴിക്കോട്: സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ നൂറാം വാർഷികാഘോഷത്തിന്റെ അനുബന്ധമായി എസ് എസ് എഫ് 54-ാം സ്ഥാപകദിനം വിപുലമായി ആഘോഷിച്ചു. ഇതിന്റെ ഭാഗമായി സംസ്ഥാനത്തെ 125 ഡിവിഷനുകളിൽ ‘ഗ്രാറ്റിറ്റ്യൂഡ് കോൺഫറൻസുകൾ’ സംഘടിപ്പിച്ചു. ‘വിദ്യാർഥികൾ ആസ്വദിച്ച വെളിച്ചം’ എന്ന പ്രമേയത്തിലായിരുന്നു ഇത്തവണത്തെ സമ്മേളനങ്ങൾ …