SSFKERALA
HomeAbout UsNewsBlogsCampaignsEventsVideosGalleryDownloadsDonate
Higher SecondaryMay 21, 2026

ഡി-കോർ സമ്മിറ്റിന് മലപ്പുറത്ത് തുടക്കം

ZEST Inauguration

മലപ്പുറം : എസ്എസ്എഫ് ജില്ലാതലങ്ങളിൽ രൂപീകരിച്ച ഹയർസെക്കൻഡറി വിദ്യാർത്ഥികളുടെ കൂട്ടായ്മയായ ഡികോർ ടീം അംഗങ്ങളുടെ സംസ്ഥാനതല സംഗമം മലപ്പുറം മഅ്ദിൻ അക്കാദമിയിൽ തുടക്കമായി.സംസ്ഥാന പ്രസിഡണ്ട് സയ്യിദ് മുനീറുൽ അഹ്ദൽ പ്രോഗ്രാം ഉദ്ഘാടനം ചെയ്തു. വിവിധ സെഷനുകളിലായി ഡോക്ടർ ടി അബൂബക്കർ, മുഹമ്മദ് അനസ് അമാനി,സാബിർ സഖാഫി, സി എ അഹമ്മദ് റാസി, സി എം എ റാഫി , മുഹമ്മദ് ഹാദി കെ, അബ്ദുൽ ഹഫീള് അഹ്സനി, ഇല്യാസ് സഖാഫി കൂമണ്ണ, എസ് ഷമീർ കൊല്ലം തുടങ്ങിയവർ വിദ്യാർത്ഥികളുമായി സംവദിക്കും. ഫിനാൻഷ്യൽ പ്ലാൻ, സങ്കീർണതകളില്ലാത്ത ഇസ്ലാമിക ജീവിതം, എ ഐ ടൂൾസ്, ആദർശം, കരിയർ തുടങ്ങിയ വൈവിധ്യമാർന്ന സെഷനുകളാണ് നടക്കുന്നത്. വിവിധ ജില്ലകളിൽ നിന്നായി 350 ഡി കോർ അംഗങ്ങളാണ് പ്രോഗ്രാമിൽ പങ്കെടുക്കുന്നത്.

ഫോട്ടോ: എസ് എസ് എഫ് ഡി കോർ അംഗങ്ങളുടെ സംസ്ഥാന തല സംഗമം എസ് എസ് എഫ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് മുനീറുൽ അഹ്ദൽ ഉദ്ഘാടനം ചെയ്യുന്നു

Share
More News

More News

View All →
എസ് എസ് എഫ് മെമ്പർഷിപ്പ് ക്യാമ്പയിന് തുടക്കം; റഈസുൽ ഉലമ സുലൈമാൻ ഉസ്താദ് പോർട്ടൽ ലോഞ്ച് ചെയ്തു
Organization
Sep 30, 2026

എസ് എസ് എഫ് മെമ്പർഷിപ്പ് ക്യാമ്പയിന് തുടക്കം; റഈസുൽ ഉലമ സുലൈമാൻ ഉസ്താദ് പോർട്ടൽ ലോഞ്ച് ചെയ്തു

കോഴിക്കോട്: ‘ജീവിതമാവുക’ എന്ന പ്രമേയത്തിൽ ആചരിക്കുന്ന എസ് എസ് എഫ് മെമ്പർഷിപ്പ് ക്യാമ്പയിന് ഔദ്യോഗികമായി തുടക്കമായി. ക്യാമ്പയിന്റെ പോർട്ടൽ ലോഞ്ചിങ് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡൻ്റ് റഈസുൽ ഉലമ ഇ. സുലൈമാൻ ഉസ്താദ് നിർവഹിച്ചു. മെമ്പർഷിപ്പ് കാമ്പയിനിന് മുന്നോടിയായി 120 …

നീറ്റ് പിജി എൻട്രൻസ് പരീക്ഷയിൽ മികച്ച വിജയം നേടി ഡോ. ഫാരിസ് അഹമ്മദ്
Campus
Sep 24, 2026

നീറ്റ് പിജി എൻട്രൻസ് പരീക്ഷയിൽ മികച്ച വിജയം നേടി ഡോ. ഫാരിസ് അഹമ്മദ്

കോഴിക്കോട്: നീറ്റ് പി ജി എൻട്രൻസ് പരീക്ഷയിൽ ആൾ ഇന്ത്യ ലെവലിൽ100 മത് റാങ്ക് നേടിയ എസ് എസ് എഫ് പ്രവർത്തകൻ ഡോ. ഫാരിസ് അഹമ്മദ് ൻ്റെ വിജയം നാടിന് അഭിമാനമായി. മഞ്ചേരി ഗവ. മെഡിക്കൽ കോളേജ് ൽ നിന്ന് എം …

ഇസ്സ കോഡ് ജില്ലാ റാലികൾക്ക് തുടക്കം
Centenary
Sep 20, 2026

ഇസ്സ കോഡ് ജില്ലാ റാലികൾക്ക് തുടക്കം

മലപ്പുറം: സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ നൂറാം വാർഷിക സെന്റിനറി സമ്മേളന പ്രചാരണങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന ‘ഇസ്സ കോഡ്’ ജില്ലാതല റാലികൾക്ക് മലപ്പുറം താനൂരിൽ വർണാഭമായ തുടക്കം. ജില്ലയിലെ 101 സെക്ടറുകളിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട ഇസ്സ കോഡ് അംഗങ്ങളാണ് മാർച്ചിൽ പങ്കെടുത്തത്. …