SSFKERALA
HomeAbout UsNewsBlogsCampaignsEventsVideosGalleryDownloadsDonate
Da'waApril 16, 2025

‘ഇഅ്ദാദ്’ ക്യാമ്പയിന് തുടക്കം

‘ഇഅ്ദാദ്’ ക്യാമ്പയിന് തുടക്കം

മഞ്ചേരി: സംസ്ഥാനത്തെ ദഅവാ കാമ്പസുകളിൽ എസ് എസ് എഫ് കേരള സംഘടിപ്പിക്കുന്ന ‘ഇഅ്ദാദ്’ ക്യാമ്പയിന് തുടക്കമായി. ഇ കെ ഹസൻ മുസ്‌ലിയാരുടെ ആദർശസംഭാവനകളുടെ സ്മരണയും അക്കാദമിക് പഠനവും, ക്യാമ്പസ് പുനഃസംഘടന കാലവുമാണ് ഇഅ്ദാദ് ക്യാമ്പയിനിലൂടെ എസ്എസ്എഫ് ആവിഷ്കരിക്കുന്നത്.

മഞ്ചേരി ജാമിഅ ഹികമിയ്യ കാമ്പസിൽ പരിപാടിയുടെ സംസ്ഥാന ഉദ്ഘാടനം സമസ്ത കേരള ജംഇയ്യത്തുൽ ഉലമ സെക്രട്ടറി പൊന്മള അബ്ദുൽ ഖാദിർ മുസ്‌ലിയാർ നിർവഹിച്ചു. ജീവിതം മുഴുവൻ സുന്നത്ത് ജമാഅത്തിന് വേണ്ടി നീക്കിവെച്ച പണ്ഡിതനാണ് ഇ കെ ഹസൻ മുസ്‌ലിയാരെന്നും ആ വലിയ ജീവിതം പുതുലോകത്തിന് മാതൃകയാവണമെന്നും ഉസ്താദ് പറഞ്ഞു. മുൻഗാമികളുടെ ജീവിതവും ശൈലിയും പിന്തുടരാനാണ് പ്രബോധകർ ഉത്സാഹിക്കേണ്ടതെന്നും ഉസ്താദ് അഭിപ്രായപ്പെട്ടു.

എസ് എസ് എഫ് സംസ്ഥാന എക്സിക്യൂട്ടീവ് മുഹമ്മദ് റാസി നൂറാനി അധ്യക്ഷത വഹിച്ചു.
ചടങ്ങിൽ എസ് എസ് എഫ് സംസ്ഥാന സെക്രട്ടറി സി എം സ്വാബിർ സഖാഫി വിഷയാവതരണം നടത്തി. അബ്ദുറഹീം സഖാഫി നടുവട്ടം, കെ മുഷ്താഖ് സഖാഫി സംസാരിച്ചു. മുഹമ്മദ് സ്വലാഹുദ്ധീൻ മാളിയേക്കൽ റിപ്പോർട്ട് അവതരിപ്പിച്ചു.
പുതിയ ഭാരവാഹികളെ പി കെ എം ഫൈസൽ സഖാഫി പ്രഖ്യാപിച്ചു.

Share
More News

More News

View All →
തർതീൽ ഹോളി ഖുർആൻ പ്രീമിയോ സംസ്ഥാന മത്സരം സമാപിച്ചു : മലപ്പുറം ഈസ്റ്റ് ജില്ല ജേതാക്കൾ
Thartheel
May 3, 2026

തർതീൽ ഹോളി ഖുർആൻ പ്രീമിയോ സംസ്ഥാന മത്സരം സമാപിച്ചു : മലപ്പുറം ഈസ്റ്റ് ജില്ല ജേതാക്കൾ

ഒറ്റപാലം : ഖുർആൻ പഠനങ്ങളുടെ വ്യത്യസ്തതലങ്ങളെ സ്പർശിച്ച് സംസ്ഥാന തർതീൽ ഹോളി ഖുർആൻ പ്രീമിയോ സമാപിച്ചു. മലപ്പുറം ഈസ്റ്റ്, പാലക്കാട്, കോഴിക്കോട് സൗത്ത് എന്നീ ജില്ലകൾ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ നേടി. വിവിധ വിഭാഗങ്ങളിലായി ഖുർആൻ പാരായണം, ഹിഫ്ള്, ഖുർആൻ ക്വിസ്, …

കേരള സാഹിത്യോത്സവ്; സ്വാഗതസംഘമായി
Sahityotsav
May 1, 2026

കേരള സാഹിത്യോത്സവ്; സ്വാഗതസംഘമായി

ആലപ്പുഴ: മുപ്പത്തിമൂന്നാം എഡിഷൻ കേരള സാഹിത്യോത്സവ് ആലപ്പുഴയിൽ നടക്കും. ഇതിന്റെ ഭാഗമായി ആലപ്പുഴ ജെൻഡർ പാർക്കിൽ സംഘടിപ്പിച്ച രൂപവത്കരണ യോഗം സമസ്ത കേന്ദ്ര മുശാവറ അംഗം താഹാ മുസ്‌ലിയാർ ഉദ്ഘാടനം ചെയ്തു. കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ പ്രസിഡന്റ് സയ്യിദ് എച്ച് …

എസ് എസ് എഫ് സ്ഥാപക ദിനം: സംസ്ഥാനത്ത് 125 കേന്ദ്രങ്ങളിൽ ഗ്രാറ്റിറ്റ്യൂഡ് കോൺഫറൻസ് നടന്നു
Organization
Apr 29, 2026

എസ് എസ് എഫ് സ്ഥാപക ദിനം: സംസ്ഥാനത്ത് 125 കേന്ദ്രങ്ങളിൽ ഗ്രാറ്റിറ്റ്യൂഡ് കോൺഫറൻസ് നടന്നു

കോഴിക്കോട്: സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ നൂറാം വാർഷികാഘോഷത്തിന്റെ അനുബന്ധമായി എസ് എസ് എഫ് 54-ാം സ്ഥാപകദിനം വിപുലമായി ആഘോഷിച്ചു. ഇതിന്റെ ഭാഗമായി സംസ്ഥാനത്തെ 125 ഡിവിഷനുകളിൽ ‘ഗ്രാറ്റിറ്റ്യൂഡ് കോൺഫറൻസുകൾ’ സംഘടിപ്പിച്ചു. ‘വിദ്യാർഥികൾ ആസ്വദിച്ച വെളിച്ചം’ എന്ന പ്രമേയത്തിലായിരുന്നു ഇത്തവണത്തെ സമ്മേളനങ്ങൾ …