SSFKERALA
HomeAbout UsNewsBlogsCampaignsEventsVideosGalleryDownloadsDonate
CampusApril 27, 2025

വിദ്യാർത്ഥി ആക്ടിവിസം പരിപോഷിപ്പിക്കുന്നതിന് സമൂഹവും സംവിധാനങ്ങളും ശ്രദ്ധ ചെലുത്തണം : എസ് എസ് എഫ്

വിദ്യാർത്ഥി ആക്ടിവിസം പരിപോഷിപ്പിക്കുന്നതിന് സമൂഹവും സംവിധാനങ്ങളും ശ്രദ്ധ ചെലുത്തണം : എസ് എസ് എഫ്

കായംകുളം : ജനാധിപത്യത്തിൽ വിദ്യാർഥികൾക്ക് കൂടുതൽ ഇടം നൽകുന്നതിനും തല്പരരാക്കുന്നതിനും പ്രത്യേക ശ്രദ്ധ ചെലുത്തണം എന്ന് എസ് എസ് എഫ് സംസ്ഥാന ജനറൽ സെക്രെട്ടറി ഡോ. അബൂബകർ അഭിപ്രായപ്പെട്ടു. വിദ്യാർത്ഥി ആക്ടിവിസം രൂപപ്പെടുത്താൻ സർക്കാർ തലത്തിൽ തന്നെ സംവിധാനങ്ങൾ കാര്യക്ഷമമായി ഇടപെടണം. സംസ്ഥാന യുവജന കമ്മീഷൻ ഉൾപ്പെടെ സംവിധാനങ്ങൾ ഇതിൽ ജാഗ്രത കാണിക്കണം.
കായംകുളത്ത് വെച്ച് നടന്ന എസ് എസ് എഫ് കാമ്പസ് നേതൃപരിശീലന ക്യാമ്പ്‌ ‘ലീഡ്സ്പയറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സമസ്ത കേന്ദ്ര മുശാവറ അംഗം എ ത്വാഹാ മുസ്‌ലിയാർ കായംകുളം ഉദ്ഘാടനം ചെയ്തു. എസ് എസ് എഫ് സെക്രട്ടറിമാരായ ജാബിർ നെരോത്ത്, അബ്ദുള്ള ബുഹാരി തുടങ്ങിയവർ സംബന്ധിച്ചു.

കാമ്പസ് നേതാക്കൾക്ക് ആവശ്യമായ പരിശീലനം നൽകുവാനും കാമ്പസ് പ്രവർത്തനം കൂടുതൽ ഫലപ്രദമാക്കുവാനുമായി എസ് എസ് എഫ് കേരളാ സംസ്ഥാന ക്യാമ്പസ് സിൻഡിക്കേറ്റിന്റെ നേതൃത്വത്തിൽ നടന്ന രണ്ട് ദിവസത്തെ ക്യാമ്പിൽ വിവിധ ജില്ലകളിൽ നിന്നും പ്രതിനിധികൾ പങ്കെടുത്തു. കെ വൈ നിസാമുദ്ധീൻ ഫാളിലി, സിദ്ധീഖ് അലി, അജ്മൽ ജൗഹരി, ആഷിഖ് അഹമദ് അഹ്സനി തുടങ്ങിയവർ വിവിധ സെഷനുകൾക്ക് നേതൃത്വം നൽകി.

Share
More News

More News

View All →
എസ് എസ് എഫ് കാമ്പസ്‌ ജൽസ സംസ്ഥാന ഉദ്ഘാടനം
Campus
Feb 26, 2026

എസ് എസ് എഫ് കാമ്പസ്‌ ജൽസ സംസ്ഥാന ഉദ്ഘാടനം

കണ്ണൂർ: എസ് എസ് എഫ് സംസ്ഥാന കാമ്പസ്‌ സിന്റിക്കേറ്റിന്റെ കീഴിൽ നടക്കുന്ന റമളാൻ ക്യാമ്പയിനിന്റെ ഭാഗമായി കാമ്പസ്‌ വിദ്യാർഥികൾക്ക് വേണ്ടി ‘ജൽസ’ എന്ന പേരിൽ സംഘടിപ്പിക്കുന്ന ആത്മീയ സംഗമത്തിന്റെ സംസ്ഥാന ഉദ്ഘാടനം കണ്ണൂർ മെഡിക്കൽ കോളേജ് കാമ്പസിൽ വെച്ച് നടന്നു. എസ് …

എസ് എസ് എഫ് ക്യാമ്പസ്‌ ഇഫ്താർ സംസ്ഥാന ഉദ്ഘാടനം
Campus
Feb 24, 2026

എസ് എസ് എഫ് ക്യാമ്പസ്‌ ഇഫ്താർ സംസ്ഥാന ഉദ്ഘാടനം

ആലപ്പുഴ : റമളാൻ ക്യാമ്പയിനിന്റെ ഭാഗമായി എസ് എസ് എഫ് സംസ്ഥാന ക്യാമ്പസ്‌ സിന്റിക്കേറ്റിന്റെ കീഴിൽ നടക്കുന്ന ഇഫ്താർ മീറ്റിന്റെ സംസ്ഥാന ഉദ്ഘാടനം ആലപ്പുഴ ടി ഡി മെഡിക്കൽ കോളേജ് ക്യാമ്പസിൽ വെച്ച് നടന്നു. എസ് എസ് എഫ് സംസ്ഥാന ജനറൽ …

എസ് എസ് എഫ് കാമ്പസ് മെമ്പർഷിപ്പ് കാമ്പയിന് തുടക്കം
Campus
Nov 23, 2025

എസ് എസ് എഫ് കാമ്പസ് മെമ്പർഷിപ്പ് കാമ്പയിന് തുടക്കം

കോട്ടയം: വിദ്യാർത്ഥികൾക്കിടയിൽ ശ്രദ്ധേയമായ ‘ലെസ് കമ്പാരിസൺ, മോർ ലിവിംഗ്’ (Less Comparison, More Living) എന്ന പ്രമേയത്തിൽ എസ് എസ് എഫ് കാമ്പസ് മെമ്പർഷിപ്പ് കാമ്പയിന് സംസ്ഥാനത്ത് തുടക്കമായി. നവംബർ 20 ന് ആരംഭിച്ച കാമ്പയിൻ ഡിസംബർ 20 വരെ നീണ്ടുനിൽക്കും. …