SSFKERALA
HomeAbout UsNewsBlogsCampaignsEventsVideosGalleryDownloadsDonate
GeneralAugust 7, 2026

സ്കൂൾ കിറ്റ് വിതരണം; പ്രളയത്തിൽ പഠനോപകരണങ്ങൾ നഷ്ടപ്പെട്ട വിദ്യാർത്ഥികൾക്ക് ആശ്വാസമായി എസ്.എസ്.എഫ്

സ്കൂൾ കിറ്റ് വിതരണം; പ്രളയത്തിൽ പഠനോപകരണങ്ങൾ നഷ്ടപ്പെട്ട വിദ്യാർത്ഥികൾക്ക് ആശ്വാസമായി എസ്.എസ്.എഫ്

കോട്ടയം : ഈരാറ്റുപേട്ടയിൽ കനത്ത മഴയെയും പ്രളയത്തെയും തുടർന്ന് പഠനോപകരണങ്ങളും പാഠപുസ്തകങ്ങളും നഷ്ടപ്പെട്ട വിദ്യാർത്ഥികൾക്ക് കൈത്താങ്ങായി എസ്‌.എസ്‌.എഫ് കോട്ടയം ജില്ലാ കമ്മിറ്റി. ദുരിതബാധിതരായ വിദ്യാർത്ഥികൾക്കായി സംഘടന തയ്യാറാക്കിയ പ്രത്യേക സ്കൂൾ കിറ്റുകളുടെ വിതരണ ഉദ്ഘാടനം എസ്.എസ്.എഫ് സംസ്ഥാന സെക്രട്ടറി ശുഹൈബ് പി.വി നിർവഹിച്ചു.

പ്രളയക്കെടുതിയിൽ പഠനം പ്രതിസന്ധിയിലായ വിദ്യാർത്ഥികളെ കണ്ടെത്തി അവർക്ക് ആവശ്യമായ ബാഗുകൾ,പുസ്തകങ്ങൾ, നോട്ട്ബുക്കുകൾ, മറ്റ് പഠനോപകരണങ്ങൾ എന്നിവയടങ്ങിയ കിറ്റുകളാണ് വിതരണം ചെയ്തത്. ദുരന്തമുഖങ്ങളിൽ വിദ്യാർത്ഥികളുടെ പഠനം തടസ്സപ്പെടാതിരിക്കാൻ സമൂഹത്തിന്റെ പിന്തുണ അത്യന്താപേക്ഷിതമാണെന്നും സാധ്യമായവർ സഹായഹസ്തം നീട്ടണമെന്നും ഉദ്ഘാടന സംഗമം ആവശ്യപ്പെട്ടു.

ചടങ്ങിൽ എസ്‌.എസ്‌.എഫ് സംസ്ഥാന സെക്രട്ടറി ഷാജഹാൻ സഖാഫി, ജില്ലാ ജനറൽ സെക്രട്ടറി അബ്ദുൽ റഹീം എന്നിവർ സംബന്ധിച്ചു. ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ഭാഗമായി കൂടുതൽ മേഖലകളിലേക്ക് സഹായങ്ങൾ വ്യാപിപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

Share
More News

More News

View All →
അമ്പതിനായിരവും കടന്ന് മത്സരാർത്ഥികൾ; ‘റബീഅ് ക്വസ്റ്റ്’ മെഗാ ക്വിസ് വിജയികളെ ഇന്ന് രാത്രി 7 മണിക്ക് പ്രഖ്യാപിക്കും
General
Sep 12, 2026

അമ്പതിനായിരവും കടന്ന് മത്സരാർത്ഥികൾ; ‘റബീഅ് ക്വസ്റ്റ്’ മെഗാ ക്വിസ് വിജയികളെ ഇന്ന് രാത്രി 7 മണിക്ക് പ്രഖ്യാപിക്കും

കോഴിക്കോട്: റബീഉൽ അവ്വൽ മാസത്തോടനുബന്ധിച്ച് എസ് എസ് എഫ് സംഘടിപ്പിച്ച മെഗാ ഓൺലൈൻ ക്വിസ് മത്സരം ‘റബീഅ് ക്വസ്റ്റ്’ (RabeeuQuest) വൻ ജനപങ്കാളിത്തത്തോടെ സമാപിച്ചു. സംസ്ഥാനത്തിനകത്തും പുറത്തുനിന്നുമായി അമ്പതിനായിരത്തിലധികം ആളുകളാണ് 24 ദിവസങ്ങളിലായി നടന്ന ഈ വിജ്ഞാനോത്സവത്തിൽ പങ്കാളികളായത്. മുത്തുനബി ﷺയുടെ …

നബിപാഠങ്ങൾ പകർത്തുന്ന ജീവിതം സമൂഹത്തിന് മാതൃക: മഹബ്ബ കോൺഫറൻസ്
General
Sep 4, 2026

നബിപാഠങ്ങൾ പകർത്തുന്ന ജീവിതം സമൂഹത്തിന് മാതൃക: മഹബ്ബ കോൺഫറൻസ്

മലപ്പുറം : പ്രവാചക സ്നേഹം സംസ്കാര സമ്പന്നമായ ജീവിതവും ആദരവിന്റെ മനസ്സും സമ്മാനിക്കുമെന്ന് കേരള മുസ്ലിംജമാഅത്ത് ജന.സെക്രട്ടറി സയ്യിദ് ഇബ്രാഹിം ഖലീൽ അൽ ബുഖാരി. വ്യക്തി, കുടുംബ, സാമൂഹ്യ ജീവിതത്തിലെ തിരു നബി മാതൃകകൾ പകർത്തിയവരുടെ ജീവിതം സമൂഹത്തിന് പാഠമാകുന്നത് അങ്ങനെയാണെന്നും …

നീറ്റ് പിജി എൻട്രൻസ് പരീക്ഷയിൽ മികച്ച വിജയം നേടി ഡോ. ഫാരിസ് അഹമ്മദ്
Campus
Sep 24, 2026

നീറ്റ് പിജി എൻട്രൻസ് പരീക്ഷയിൽ മികച്ച വിജയം നേടി ഡോ. ഫാരിസ് അഹമ്മദ്

കോഴിക്കോട്: നീറ്റ് പി ജി എൻട്രൻസ് പരീക്ഷയിൽ ആൾ ഇന്ത്യ ലെവലിൽ100 മത് റാങ്ക് നേടിയ എസ് എസ് എഫ് പ്രവർത്തകൻ ഡോ. ഫാരിസ് അഹമ്മദ് ൻ്റെ വിജയം നാടിന് അഭിമാനമായി. മഞ്ചേരി ഗവ. മെഡിക്കൽ കോളേജ് ൽ നിന്ന് എം …