SSFKERALA
HomeAbout UsNewsBlogsCampaignsEventsVideosGalleryDownloadsDonate
CampusSeptember 24, 2026

നീറ്റ് പിജി എൻട്രൻസ് പരീക്ഷയിൽ മികച്ച വിജയം നേടി ഡോ. ഫാരിസ് അഹമ്മദ്

നീറ്റ് പിജി എൻട്രൻസ് പരീക്ഷയിൽ മികച്ച വിജയം നേടി ഡോ. ഫാരിസ് അഹമ്മദ്

കോഴിക്കോട്: നീറ്റ് പി ജി എൻട്രൻസ് പരീക്ഷയിൽ ആൾ ഇന്ത്യ ലെവലിൽ100 മത് റാങ്ക് നേടിയ എസ് എസ് എഫ് പ്രവർത്തകൻ ഡോ. ഫാരിസ് അഹമ്മദ് ൻ്റെ വിജയം നാടിന് അഭിമാനമായി. മഞ്ചേരി ഗവ. മെഡിക്കൽ കോളേജ് ൽ നിന്ന് എം ബി ബി എസ് പഠനം പൂർത്തിയാക്കിയ ഡോ. ഫാരിസ്, എസ് എസ് എഫ് കാമ്പസ് പ്രവർത്തനങ്ങളിൽ നേതൃപരമായ പങ്ക് വഹിച്ചിരുന്നു. അധ്യാപകരുടെയും സഹപാഠികളുടെയും പ്രിയനും മാതൃക വിദ്യാർത്ഥിയുമാണ്. എസ് എസ് എഫ് മലപ്പുറം ഈസ്റ്റ്‌ ജില്ല കാമ്പസ് സിൻഡിക്കേറ്റ് മുൻ അംഗവുംനിലവിൽ എസ് എസ് എഫ് ഫറോക്ക് സെക്ടർ സെക്രട്ടറിയുമാണ്.

സാമൂഹിക, വിദ്യാഭ്യാസ പ്രർത്തനങ്ങളിൽ സജീവത പുലർത്തുമ്പോൾ തന്നെ പഠന മികവിൽ നേട്ടങ്ങൾ കൈവരിച്ച് മാതൃക തീർത്ത ഡോ. ഫാരിസിന് അഭിനന്ദനങ്ങളുമായി നിരവധി പേരെത്തി. എസ് എസ് എഫ് സംസ്ഥാന പ്രസിഡൻ്റ് സയ്യിദ് മുനീർ അഹ്ദൽ തങ്ങൾ, ജന സെക്രട്ടറി ഡോ: അബൂബക്കർ, ഫിനാൻസ് സെക്രട്ടറി അനസ് അമാനി എന്നിവർ അനുമോദിച്ചു. സംസ്ഥാന കാമ്പസ് സിന്റിക്കേറ്റിന്റെ ഉപഹാരം കൈമാറുകയും ചെയ്തു. ഫറോക്ക് ചുങ്കം സ്വദേശി കൊളത്തിൽ അഹമ്മദ് കോയ, മരുതിൽ ഖദീജ എന്നിവരാണ് ഫാരിസിന്റെ മാതാപിതാക്കൾ.

Share
More News

More News

View All →
പരീക്ഷാപിഴവുകൾ തുടർച്ചയാവുന്നു; വിദ്യാർത്ഥികൾ പരീക്ഷണ വസ്തുക്കളാവരുത്: എസ് എസ് എഫ് ഹ്യൂമൻ ലൈബ്രറി
Campus
Jun 28, 2026

പരീക്ഷാപിഴവുകൾ തുടർച്ചയാവുന്നു; വിദ്യാർത്ഥികൾ പരീക്ഷണ വസ്തുക്കളാവരുത്: എസ് എസ് എഫ് ഹ്യൂമൻ ലൈബ്രറി

വിദ്യാർഥികളുടെ ഭാവി നിർണയിക്കുന്ന മത്സരപരീക്ഷകളിൽ ആവർത്തിച്ചുണ്ടാകുന്ന ചോദ്യപ്പേപ്പർ ചോർച്ചകളും ക്രമക്കേടുകളും പരീക്ഷാ റദ്ദാക്കലുകളും രാജ്യത്തിന്റെ പരീക്ഷാ സംവിധാനത്തിന്റെ വിശ്വാസ്യതയെ ഗുരുതരമായി തകർത്തിരിക്കുകയാണെന്ന് എസ് എസ് എഫ് ‘ഹ്യൂമൻ ലൈബ്രറി’യിൽ പ്രമേയം. നീണ്ട തയ്യാറെടുപ്പുകൾക്ക് ശേഷം പരീക്ഷയെഴുതുന്ന ലക്ഷക്കണക്കിന് വിദ്യാർതഥികളുടെ ഭാവിയെ ഭരണപരമായ …

എസ്‌ എസ് എഫ് പ്രൊഫ്സമ്മിറ്റ് ഒക്ടോബറിൽ
Campus
Jun 28, 2026

എസ്‌ എസ് എഫ് പ്രൊഫ്സമ്മിറ്റ് ഒക്ടോബറിൽ

കൊല്ലം: പ്രൊഫഷണൽ കാമ്പസുകളിൽ പഠിക്കുന്ന വിദ്യാർഥികളുടെ സംഗമം-പ്രൊഫ്സമ്മിറ്റ് 2026 ഒക്ടോബർ 9, 10, 11 തിയ്യതികളിൽ കോഴിക്കോട് ജില്ലയിലെ കുറ്റ്യാടിയിൽ വെച്ച് നടക്കും. കൊല്ലത്ത് നടന്ന ഹ്യൂമൻ ലൈബ്രറിയിൽ കേരള സ്റ്റാർട്ടപ്പ് മിഷൻ സി ഇ ഒ അനൂപ് അംബിക പ്രൊഫ്സമ്മിറ്റ് …

പതിനെട്ടാമത് പ്രൊഫ്സമ്മിറ്റിന് കുറ്റ്യാടിയിൽ തുടക്കമായി
Profsummit
Oct 23, 2026

പതിനെട്ടാമത് പ്രൊഫ്സമ്മിറ്റിന് കുറ്റ്യാടിയിൽ തുടക്കമായി

കോഴിക്കോട്: “ബീ ദ ബീയിംഗ്, ബിയോണ്ട് ദ കംഫോർട്ടബിൾ” (Be the Being, Beyond the Comfortable) എന്ന പ്രമേയത്തിൽ നടക്കുന്ന പതിനെട്ടാമത് പ്രൊഫ്സമ്മിറ്റിന് കുറ്റ്യാടി സിറാജുൽ ഹുദാ കാമ്പസിൽ തുടക്കമായി. മൂന്ന് ദിവസങ്ങളിലായി നടക്കുന്ന റസിഡൻഷ്യൽ കോൺഫറൻസിൽ വിവിധ പ്രൊഫഷണൽ …