തൃശൂർ: എസ് എസ് എഫ് കേരളയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച സ്റ്റുഡന്റ്സ് ഇസ്‌ലാമിക് സെൻസോറിയം-’26- ന്റെ ഭാഗമായി നടന്ന വിവിധ മത്സരങ്ങളുടെ ഫലങ്ങൾ പ്രഖ്യാപിച്ചു. സംസ്ഥാനത്തെ വിവിധ ദഅവാ കോളേജുകളിൽ നിന്നുള്ള വിദ്യാർഥികൾ പങ്കെടുത്ത മത്സരങ്ങൾ ശ്രദ്ധേയമായ നിലവാരം പുലർത്തി. ശൈഖ് സൈനുദ്ധീൻ മഖ്ദൂം(റ) രചിച്ച ഖുറത്തുൽ ഐൻ, ഇമാം സുബ്കി(റ)ന്റെ ജംഉൽ ജവാമിഅ് എന്നിവയെ അടിസ്ഥാനപ്പെടുത്തിയുള്ള മനഃപാഠം, തദ്രീസ്, ശറഹ് എഴുത്ത്, കേരളീയ പണ്ഡിതരുടെ വിവിധ രചനകളെ ആസ്പദമാക്കിയുള്ള ഗവേഷണ ചിത്രീകരണങ്ങൾ, കിതാബു സഞ്ചാനിനെ ആധാരമാക്കിയുള്ള സ്വർഫ് ടെസ്റ്റ് തുടങ്ങിയ മത്സരങ്ങളാണ് നടന്നത്.
ജംഉൽ ജവാമിഅ് മത്സരത്തിൽ കാരന്തൂർ ജാമിഅ മർകസിലെ മുഹമ്മദ് ശാകിർ ഒന്നാം സ്ഥാനവും മലപ്പുറം മഅ്ദിൻ കുല്ലിയ്യയിലെ അബ്ദുൽ ഖാദിർ രണ്ടാം സ്ഥാനവും വിറാസ് നോളേജ് സിറ്റിയിലെ മുഹമ്മദ് ഫാഇസ് കെ എച്ച് മൂന്നാം സ്ഥാനവും നേടി. ഖുറത്തുൽ ഐൻ മനഃപാഠ മത്സരത്തിൽ കാരന്തൂർ ജാമിഅ മർകസിലെ അബ്ദുൽ ബാസിത്ത് സി ഒന്നാം സ്ഥാനവും ഹിദായ ക്യു – ഷോറിലെ മുഹമ്മദ് ഉബയ്യ് പി രണ്ടാം സ്ഥാനവും കൊണ്ടോട്ടി മുനവ്വിറുസ്സുന്ന ദർസിലെ മുഹമ്മദ് ഹിബതുല്ലാഹ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
പോസ്റ്റർ പ്രസന്റേഷൻ മത്സരത്തിൽ ഉമർ ഖാളിയുടെ മഖാസിദു നികാഹ് എന്ന ഗ്രന്ഥത്തെ ആസ്പദമാക്കി ഐക്കരപ്പടി ഹസനിയ്യ സയൻസ് അക്കാദമിയിലെ റസീൻ അലി തയ്യാറാക്കിയ അവതരണം ഒന്നാം സ്ഥാനം നേടി. അൽ-അജ്‌വിബത്തുൽ അജീബ അവതരിപ്പിച്ച ഇറാദ് ഹിദായ പാലാഴിയിലെ ഹിഷാം, യാസീൻ എന്നിവർ രണ്ടാം സ്ഥാനവും രിസാലത്തു തൻബീഹ് അവതരിപ്പിച്ച മദീനത്തു സി എം കമ്പിളിപ്പറമ്പിലെ മുഹമ്മദ് റബീഹ്, മുസമ്മിൽ, മുഹമ്മദ് റഈസ് എന്നിവർ മൂന്നാം സ്ഥാനവും നേടി. നെല്ലിക്കുത്ത് ഇസ്മായിൽ മുസ്‌ലിയാരുടെ മിർആത്തുൽ മിശ്കാത്ത് അവതരിപ്പിച്ച വിറാസ് നോളേജ് സിറ്റിയിലെ മുഹമ്മദ് ദർവേശ്, മുഹമ്മദ് ശമ്മാസ്, മുഹമ്മദ് ഫാഹിസ് എന്നിവർക്കും ഇഖ്ദുൽ ഫറാഇദ് അവതരിപ്പിച്ച കാരന്തൂർ മർകസ് സാനവിയ്യയിലെ സിയാദ്, ജവാദ് എന്നിവർക്കും ജൂറിയുടെ പ്രത്യേക അഭിനന്ദനം ലഭിച്ചു.
സ്വർഫ് ടെസ്റ്റിൽ കരിപ്പൂർ മുഹ്‌യിസ്സുന്ന സുഫ്ഫത്തുൽ ഹുഫാളിലെ ഹാഫിള് മുഹമ്മദ് സ്വാബിർ പൂക്കിപ്പറമ്പ് ഒന്നാം സ്ഥാനവും മഅ്ദിൻ സ്കൂൾ ഓഫ് എക്സലൻസിലെ മുഹമ്മദ് സുഫ്‌യാൻ പി എൻ രണ്ടാം സ്ഥാനവും നാദാപുരം സിറാജുൽ ഹുദാ ഹിഫ്‌ള് ദഅവയിലെ വിദ്യാർഥികളായ ഹഫീള് മൂന്നാം സ്ഥാനവും ഹാഫിള് മുഹമ്മദ് സ്വഫ്‌വാൻ പി കെ പ്ര ത്യേക അഭിനന്ദനവും നേടി.
വിദ്യാർഥികളുടെ വൈജ്ഞാനിക മികവും പഠന-ഗവേഷണ താൽപര്യവും പ്രോത്സാഹിപ്പിക്കുന്നതിൽ മത്സരങ്ങൾ ശ്രദ്ധേയ പങ്കുവഹിച്ചതായി സംഘാടകർ അറിയിച്ചു. വിജയികളെ എസ് എസ് എഫ് കേരള നേതാക്കൾ അനുമോദിച്ചു.
ജംഉൽ ജവാമിഅ്
| സ്ഥാനം | പേര് | സ്ഥാപനം |
|---|---|---|
| 1 | മുഹമ്മദ് ശാകിർ | കാരന്തൂർ ജാമിഅ മർകസ് |
| 2 | അബ്ദുൽ ഖാദിർ | മലപ്പുറം മഅ്ദിൻ കുല്ലിയ്യ |
| 3 | മുഹമ്മദ് ഫാഇസ് കെ എച്ച് | വിറാസ് നോളേജ് സിറ്റി |
ഖുറത്തുൽ ഐൻ മനഃപാഠം
| സ്ഥാനം | പേര് | സ്ഥാപനം |
|---|---|---|
| 1 | അബ്ദുൽ ബാസിത്ത് സി | കാരന്തൂർ ജാമിഅ മർകസ് |
| 2 | മുഹമ്മദ് ഉബയ്യ് പി | ഹിദായ ക്യു-ഷോർ |
| 3 | മുഹമ്മദ് ഹിബതുല്ലാഹ് | കൊണ്ടോട്ടി മുനവ്വിറുസ്സുന്ന ദർസ് |
പോസ്റ്റർ പ്രസന്റേഷൻ
| സ്ഥാനം | അവതരണം | പങ്കെടുത്തവർ | സ്ഥാപനം |
|---|---|---|---|
| 1 | മഖാസിദു നികാഹ് | റസീൻ അലി | ഐക്കരപ്പടി ഹസനിയ്യ സയൻസ് അക്കാദമി |
| 2 | അൽ-അജ്‌വിബത്തുൽ അജീബ | ഹിഷാം, യാസീൻ | ഇറാദ് ഹിദായ പാലാഴി |
| 3 | രിസാലത്തു തൻബീഹ് | മുഹമ്മദ് റബീഹ്, മുസമ്മിൽ, മുഹമ്മദ് റഈസ് | മദീനത്തു സി എം കമ്പിളിപ്പറമ്പ് |
| പ്രത്യേക അഭിനന്ദനം | മിർആത്തുൽ മിശ്കാത്ത് | മുഹമ്മദ് ദർവേശ്, മുഹമ്മദ് ശമ്മാസ്, മുഹമ്മദ് ഫാഹിസ് | വിറാസ് നോളേജ് സിറ്റി |
| പ്രത്യേക അഭിനന്ദനം | ഇഖ്ദുൽ ഫറാഇദ് | സിയാദ്, ജവാദ് | കാരന്തൂർ മർകസ് സാനവിയ്യ |
സ്വർഫ് ടെസ്റ്റ്
| സ്ഥാനം | പേര് | സ്ഥാപനം |
|---|---|---|
| 1 | ഹാഫിള് മുഹമ്മദ് സ്വാബിർ പൂക്കിപ്പറമ്പ് | കരിപ്പൂർ മുഹ്‌യിസ്സുന്ന സുഫ്ഫത്തുൽ ഹുഫാളി |
| 2 | മുഹമ്മദ് സുഫ്‌യാൻ പി എൻ | മഅ്ദിൻ സ്കൂൾ ഓഫ് എക്സലൻസ് |
| 3 | ഹഫീള് | നാദാപുരം സിറാജുൽ ഹുദാ ഹിഫ്‌ള് ദഅവ |
| പ്രത്യേക അഭിനന്ദനം | ഹാഫിള് മുഹമ്മദ് സ്വഫ്‌വാൻ പി കെ | നാദാപുരം സിറാജുൽ ഹുദാ ഹിഫ്‌ള് ദഅവ |



