SSFKERALA
HomeAbout UsNewsBlogsCampaignsEventsVideosGalleryDownloadsDonate
ThartheelJune 15, 2025

തർതീൽ ഹോളി ഖുർആൻ പ്രീമിയോ: കോഴിക്കോട് സൗത്ത് ജേതാക്കൾ

തർതീൽ ഹോളി ഖുർആൻ പ്രീമിയോ: കോഴിക്കോട് സൗത്ത് ജേതാക്കൾ

പത്തനംതിട്ട: ഖുര്‍ആന്‍ പഠനങ്ങളുടെ വ്യത്യസ്ത മേഖലകളെ ചർച്ച ചെയ്ത് തർതീൽ ഹോളി ഖുർആൻ പ്രീമിയോ സംസ്ഥാന മത്സരങ്ങൾ പത്തനംതിട്ടയിൽ സമാപിച്ചു. ഖുർആൻ പാരായണം, ഹിഫ്ള്, ഖുർആൻ പ്രഭാഷണം, ഖുർആൻ ക്വിസ് തുടങ്ങിയ ഇനങ്ങളിൽ വ്യത്യസ്ഥ വിഭാഗങ്ങളിലായി നടന്ന മത്സരത്തിൽ കോഴിക്കോട് സൗത്ത് ജില്ല ജേതാക്കളായി. കോഴിക്കോട് നോർത്ത്, കാസർകോഡ് ജില്ലകൾ യത്ഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. തർതീൽ അനുബന്ധ ചർച്ച സംഗമത്തിൽ എൻ എം സ്വാദിഖ് സഖാഫി പെരിന്താറ്റിരി,ഡോ ഫൈസൽ അഹ്സനി രണ്ടത്താണി,കെ വൈ നിസാമുദ്ദീൻ ഫാളിലി കൊല്ലം നേതൃത്വം നൽകി.

സമാപന സംഗമത്തിൽ എസ് എസ് എഫ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് മുനീർ അഹ്ദൽ അഹ്സനി അധ്യക്ഷത വഹിച്ചു. കേരള മുസ്ലിം ജമാഅത്ത് സംസ്ഥാനങ്ങൾ ജനറൽ സെക്രട്ടറി സയ്യിദ് ഇബ്റാഹിം ഖലീലുൽ ബുഖാരി തങ്ങൾ ഉദ്ഘാടനം ചെയ്തു. സമസ്ത കേന്ദ്ര മുശാവറ അംഗം വിഴിഞ്ഞം അബ്ദു റഹ്മാൻ സഖാഫി, അഷ്‌റഫ് ഹാജി അലങ്കാർ,മുഹമ്മദ് ഇസ്‌മാഈൽ, എ പി മുഹമ്മദ് അഷ്‌ഹർ, അബ്ദുൽ സലാം സഖാഫി,സലാഹുദ്ധീൻ മദനി,എസ് എസ് എഫ് സംസ്ഥാന സെക്രട്ടറി ഷാജഹാൻ സഖാഫി, ജില്ലാ പ്രസിഡന്റ് അൻസർ ജൗഹരി എന്നീവർ പ്രസംഗിച്ചു.

ജൂൺ 29 ന് ബീഹാറിൽ നടക്കുന്ന ദേശീയ തർതീൽ ഹോളി ഖുർആൻ പ്രീമിയോ മത്സരത്തോടെ തർതീൽ മത്സരങ്ങൾക്ക് സമാപനം കുറിക്കും

Share
More News

More News

View All →
തർതീൽ ഹോളി ഖുർആൻ പ്രീമിയോ സംസ്ഥാന മത്സരം സമാപിച്ചു : മലപ്പുറം ഈസ്റ്റ് ജില്ല ജേതാക്കൾ
Thartheel
May 3, 2026

തർതീൽ ഹോളി ഖുർആൻ പ്രീമിയോ സംസ്ഥാന മത്സരം സമാപിച്ചു : മലപ്പുറം ഈസ്റ്റ് ജില്ല ജേതാക്കൾ

ഒറ്റപാലം : ഖുർആൻ പഠനങ്ങളുടെ വ്യത്യസ്തതലങ്ങളെ സ്പർശിച്ച് സംസ്ഥാന തർതീൽ ഹോളി ഖുർആൻ പ്രീമിയോ സമാപിച്ചു. മലപ്പുറം ഈസ്റ്റ്, പാലക്കാട്, കോഴിക്കോട് സൗത്ത് എന്നീ ജില്ലകൾ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ നേടി. വിവിധ വിഭാഗങ്ങളിലായി ഖുർആൻ പാരായണം, ഹിഫ്ള്, ഖുർആൻ ക്വിസ്, …

കേരള സാഹിത്യോത്സവ്; സ്വാഗതസംഘമായി
Sahityotsav
May 1, 2026

കേരള സാഹിത്യോത്സവ്; സ്വാഗതസംഘമായി

ആലപ്പുഴ: മുപ്പത്തിമൂന്നാം എഡിഷൻ കേരള സാഹിത്യോത്സവ് ആലപ്പുഴയിൽ നടക്കും. ഇതിന്റെ ഭാഗമായി ആലപ്പുഴ ജെൻഡർ പാർക്കിൽ സംഘടിപ്പിച്ച രൂപവത്കരണ യോഗം സമസ്ത കേന്ദ്ര മുശാവറ അംഗം താഹാ മുസ്‌ലിയാർ ഉദ്ഘാടനം ചെയ്തു. കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ പ്രസിഡന്റ് സയ്യിദ് എച്ച് …

എസ് എസ് എഫ് സ്ഥാപക ദിനം: സംസ്ഥാനത്ത് 125 കേന്ദ്രങ്ങളിൽ ഗ്രാറ്റിറ്റ്യൂഡ് കോൺഫറൻസ് നടന്നു
Organization
Apr 29, 2026

എസ് എസ് എഫ് സ്ഥാപക ദിനം: സംസ്ഥാനത്ത് 125 കേന്ദ്രങ്ങളിൽ ഗ്രാറ്റിറ്റ്യൂഡ് കോൺഫറൻസ് നടന്നു

കോഴിക്കോട്: സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ നൂറാം വാർഷികാഘോഷത്തിന്റെ അനുബന്ധമായി എസ് എസ് എഫ് 54-ാം സ്ഥാപകദിനം വിപുലമായി ആഘോഷിച്ചു. ഇതിന്റെ ഭാഗമായി സംസ്ഥാനത്തെ 125 ഡിവിഷനുകളിൽ ‘ഗ്രാറ്റിറ്റ്യൂഡ് കോൺഫറൻസുകൾ’ സംഘടിപ്പിച്ചു. ‘വിദ്യാർഥികൾ ആസ്വദിച്ച വെളിച്ചം’ എന്ന പ്രമേയത്തിലായിരുന്നു ഇത്തവണത്തെ സമ്മേളനങ്ങൾ …