SSFKERALA
HomeAbout UsNewsBlogsCampaignsEventsVideosGalleryDownloadsDonate
Smile ClubJune 9, 2026

എസ് എസ് എഫ് സ്മൈൽ ക്ലബ് മെന്റേഴ്സ് സംഗമം സമാപിച്ചു; പുതിയ അധ്യയന വർഷത്തെ പദ്ധതികൾ പ്രഖ്യാപിച്ചു

എസ് എസ് എഫ് സ്മൈൽ ക്ലബ് മെന്റേഴ്സ് സംഗമം സമാപിച്ചു; പുതിയ അധ്യയന വർഷത്തെ പദ്ധതികൾ പ്രഖ്യാപിച്ചു

കോഴിക്കോട്: വിദ്യാർഥികളിൽ സർഗാത്മകതയും മാനവിക മൂല്യങ്ങളും വളർത്തുകയെന്ന ലക്ഷ്യത്തോടെ എസ് എസ് എഫ് സംഘടിപ്പിക്കുന്ന സ്മൈൽ ക്ലബിന്റെ മെന്റേഴ്സ് സംഗമം പ്രൗഢമായി നടന്നു. പുതിയ അധ്യയന വർഷത്തിൽ ക്ലബിന് കീഴിൽ സംസ്ഥാന വ്യാപകമായി നടപ്പിലാക്കേണ്ട വൈവിധ്യമാർന്ന കർമപദ്ധതികൾ സംഗമത്തിൽ അവതരിപ്പിച്ചു. വിദ്യാർഥികളുടെ മാനസിക-ബൗദ്ധിക വികാസത്തിനും സാമൂഹിക പ്രതിബദ്ധത ഉറപ്പുവരുത്തുന്നതിനും മുൻഗണന നൽകുന്ന രീതിയിലാണ് പുതിയ പദ്ധതികൾ വിഭാവനം ചെയ്തിരിക്കുന്നത്.

കേരള മുസ്ലിം ജമാഅത് സംസ്ഥാന സെക്രട്ടറി മജീദ് കക്കാട് സംഗമം ഉദ്ഘാടനം ചെയ്തു. വിദ്യാർഥികളെ ഉത്തമ പൗരന്മാരായി വളർത്തിയെടുക്കുന്നതിൽ മെന്റർമാരുടെ പങ്ക് വലുതാണെന്ന് അദ്ദേഹം ഓർമിപ്പിച്ചു. അനസ് അമാനി പുഷ്പഗിരി, മുനവ്വർ അമാനി, ശുഐബ് വായാട്, മുഹമ്മദ് ബാസിം നൂറാനി, സഅദ് ഖുതുബി, പി ടി റാഷിദ് പാലേരി, ഹാഷിർ ഫറോഖ് എന്നിവർ സംഗമത്തിൽ സംബന്ധിക്കുകയും വിവിധ സെഷനുകൾക്ക് നേതൃത്വം നൽകുകയും ചെയ്തു.

വിവിധ ജില്ലകളിൽ നിന്നുള്ള ക്ലബ് മെന്റർമാർ പങ്കെടുത്ത യോഗത്തിൽ പുതിയ അധ്യയന വർഷത്തെ കർമരേഖക്ക് അന്തിമ രൂപം നൽകി.

Share
More News

More News

View All →
നബിപാഠങ്ങൾ പകർത്തുന്ന ജീവിതം സമൂഹത്തിന് മാതൃക: മഹബ്ബ കോൺഫറൻസ്
General
Sep 4, 2026

നബിപാഠങ്ങൾ പകർത്തുന്ന ജീവിതം സമൂഹത്തിന് മാതൃക: മഹബ്ബ കോൺഫറൻസ്

മലപ്പുറം : പ്രവാചക സ്നേഹം സംസ്കാര സമ്പന്നമായ ജീവിതവും ആദരവിന്റെ മനസ്സും സമ്മാനിക്കുമെന്ന് കേരള മുസ്ലിംജമാഅത്ത് ജന.സെക്രട്ടറി സയ്യിദ് ഇബ്രാഹിം ഖലീൽ അൽ ബുഖാരി. വ്യക്തി, കുടുംബ, സാമൂഹ്യ ജീവിതത്തിലെ തിരു നബി മാതൃകകൾ പകർത്തിയവരുടെ ജീവിതം സമൂഹത്തിന് പാഠമാകുന്നത് അങ്ങനെയാണെന്നും …

രാഷ്ട്രീയബോധമുള്ള വിദ്യാർഥികൾ രാജ്യത്തെ നിർമിക്കും: എസ് എസ് എഫ്
Organization
Aug 20, 2026

രാഷ്ട്രീയബോധമുള്ള വിദ്യാർഥികൾ രാജ്യത്തെ നിർമിക്കും: എസ് എസ് എഫ്

കണ്ണൂർ: ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നടക്കുന്ന വിദ്യാർഥി മുന്നേറ്റങ്ങൾ ജനാധിപത്യത്തിൻ്റെ പ്രതീക്ഷയാണെന്നും രാഷ്ട്രീയബോധമുള്ള വിദ്യാർഥികൾ രാജ്യത്തെ നിർമിക്കുമെന്നും എസ് എസ് എഫ്സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച അനലൈസ അഭിപ്രായപ്പെട്ടു. സമസ്ത കേന്ദ്ര മുശാവറ അംഗം അബ്ദുൽ ഗഫൂർ ബാഖവി കാമിൽ സഖാഫി അനലൈസ …

സ്കൂൾ കിറ്റ് വിതരണം; പ്രളയത്തിൽ പഠനോപകരണങ്ങൾ നഷ്ടപ്പെട്ട വിദ്യാർത്ഥികൾക്ക് ആശ്വാസമായി എസ്.എസ്.എഫ്
General
Aug 7, 2026

സ്കൂൾ കിറ്റ് വിതരണം; പ്രളയത്തിൽ പഠനോപകരണങ്ങൾ നഷ്ടപ്പെട്ട വിദ്യാർത്ഥികൾക്ക് ആശ്വാസമായി എസ്.എസ്.എഫ്

കോട്ടയം : ഈരാറ്റുപേട്ടയിൽ കനത്ത മഴയെയും പ്രളയത്തെയും തുടർന്ന് പഠനോപകരണങ്ങളും പാഠപുസ്തകങ്ങളും നഷ്ടപ്പെട്ട വിദ്യാർത്ഥികൾക്ക് കൈത്താങ്ങായി എസ്‌.എസ്‌.എഫ് കോട്ടയം ജില്ലാ കമ്മിറ്റി. ദുരിതബാധിതരായ വിദ്യാർത്ഥികൾക്കായി സംഘടന തയ്യാറാക്കിയ പ്രത്യേക സ്കൂൾ കിറ്റുകളുടെ വിതരണ ഉദ്ഘാടനം എസ്.എസ്.എഫ് സംസ്ഥാന സെക്രട്ടറി ശുഹൈബ് പി.വി …