admin
August 22 2023 Golden Fifty
“സംവിധാൻ യാത്ര” സെപ്റ്റംബർ 9 ന് കേരളത്തിൽ

എസ് എസ് എഫ് ദേശീയ കമ്മിറ്റി സംഘടിപ്പിക്കുന്ന “സംവിധാൻ യാത്ര” സെപ്റ്റംബർ 9 ന് കേരളത്തിൽ എത്തുന്നു. യാത്രയെ സ്വീകരിക്കാൻ വിപുലമായ പദ്ധതികൾ ഒരുങ്ങിക്കഴിഞ്ഞു. ആഗസ്റ്റ് 13 ന് കശ്മീരിൽ ആരംഭിച്ച് 22 സംസ്ഥാനങ്ങൾ പിന്നിട്ട് കേരളത്തിലെത്തുന്ന യാത്ര സെപ്റ്റംബർ 10 ന് കർണാടകയിലെ ബംഗളൂരുവിൽ സമാപിക്കും.