admin
October 5 2023 Campus, Mazhavil, Mazhavil Club
മുത്ത് നബി (സ്വ) മെഗാ ക്വിസ് മത്സരങ്ങൾക്ക് തുടക്കം.
സംസ്ഥാന മത്സരം കണ്ണൂരിൽ.

പ്രവാചകർ മുഹമ്മദ് നബി (സ്വ) യെ കുറിച്ച് വിദ്യാർത്ഥികളിൽ കൂടുതൽ അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ സ്കൂൾ തലം മുതൽ സംസ്ഥാന തലം വരെ വിവിധ വിഭാഗങ്ങളിലായി നടത്തിവരുന്ന മുത്തുനബി (സ്വ) മെഗാ ക്വിസ് മത്സരങ്ങൾ ആരംഭിച്ചു. മഴവിൽ ക്ലബ്ബ് കിഡ്ഡീസ്, എൽ.പി, യു.പി, ഹൈസ്കൂൾ, മഴവിൽ ഇൻസ്റ്റിറ്റ്യൂഷൻ, ഹയർ സെക്കൻഡറി, കാമ്പസ് എന്നീ ഏഴ് വിഭാഗങ്ങളിലായിട്ടാണ് ഇത്തവണ മത്സരങ്ങൾ നടക്കുന്നത്. യൂണിറ്റ്, ജില്ല മത്സരങ്ങളിൽ വിജയിച്ചവർ സംസ്ഥാന തല മത്സരത്തിൽ മാറ്റുരക്കും. ഒക്ടോബർ 26 നു കണ്ണൂരിൽ വെച്ചാണ് സംസ്ഥാന മത്സരം നടക്കുന്നത്. വിവിധ ഘട്ടങ്ങളിലായി ആയിരക്കണക്കിന് വിദ്യാർത്ഥികൾ മെഗാ ക്വിസിൻ്റെ ഭാഗമാകും.