admin
November 23 2023 Golden Fifty
ദേശീയ സമ്മേളനാരവങ്ങൾ വിളിച്ചോതി ജില്ലാ നൈറ്റ് മാർച്ചുകൾ

എസ് എസ് എഫ് ഗോൾഡൻ ഫിഫ്റ്റി നാഷണൽ കോൺഫറൻസിന്റെ പ്രചാരണാർത്ഥം ജില്ലാ കേന്ദ്രങ്ങളിൽ സംഘടിപ്പിച്ച നൈറ്റ് മാർച്ചുകൾ പ്രൗഢമായി. കേരളത്തിലെ പതിനേഴ് കേന്ദ്രങ്ങളിലാണ് നൈറ്റ് മാർച്ച് നടന്നത്. എറണാകുളം ജില്ല നൈറ്റ് മാർച്ച്‌ ഇടപ്പള്ളിയിലും കോഴിക്കോട് ജില്ല മാർച്ച്‌ കോഴിക്കോട് നഗരത്തിലും നടന്നു. കാസർഗോഡ് ജില്ലയിൽ ഉദുമ, മലപ്പുറം വെസ്റ്റ് ജില്ലയിൽ എടരിക്കോട്, മലപ്പുറം ഈസ്റ്റ് ജില്ലയിൽ പെരിന്തൽമണ്ണ, കണ്ണൂർ ജില്ലയിൽ കണ്ണൂർ ടൗൺ, പാലക്കാട് ജില്ലയിൽ പാലക്കാട് ടൗൺ എന്നിങ്ങനെ പ്രധാന നഗരങ്ങൾ കേന്ദ്രീകരിച്ചാണ് നൈറ്റ് മാർച്ച് നടന്നത്. ഓരോ കേന്ദ്രങ്ങളിലും കേരള മുസ്‌ലിം ജമാഅത്ത്, എസ് വൈ എസ് ജില്ല ഭാരവാഹികൾ ഉൾപ്പെടെയുള്ള പ്രാസ്ഥാനിക നേതാക്കൾ നൈറ്റ് മാർച്ച് ഫ്ലാഗ് ഓഫ് ചെയ്തു. നൈറ്റ് മാർച്ചിനോടനുബന്ധിച്ച് നടന്ന സമാപന പൊതുസമ്മേളനത്തിൽ എസ് എസ് എഫ് സംസ്ഥാന കമ്മിറ്റി അംഗങ്ങൾ പ്രവർത്തകരെ അഭിസംബോധനം ചെയ്തു. പൊതുസമ്മേളനത്തിൽ സംസ്ഥാന പ്രസിഡന്റ് ഫിർദൗസ് സുറൈജി സഖാഫി കണ്ണൂരിലും സംസ്ഥാന ജനറൽ സെക്രട്ടറി സി ആർ കെ മുഹമ്മദ് എടരിക്കോട്ടും മുഖ്യപ്രഭാഷണം നടത്തി. യൂണിറ്റ്, സെക്ടർ കേന്ദ്രങ്ങളിൽ നിന്നും വാഹനങ്ങളിൽ ആയിരക്കണക്കിന് പ്രവർത്തകർ നൈറ്റ് മാർച്ചിന് എത്തിച്ചേർന്നു.