admin
December 10 2023 Uncategorized
സ്റ്റുഡന്റ്സ് ഇസ്‌ലാമിക് സെൻസോറിയം ഫെബ്രുവരി 9,10,11 ന്

കോഴിക്കോട്: സ്രഷ്ടാവിനെക്കുറിച്ചുള്ള നിരന്തരവിചാരം വഴി സൂഫിപണ്ഡിതന്മാർ ജനങ്ങൾക്ക് ചെയ്ത മാതൃകാപരമായ സേവനങ്ങൾ വിലമതിക്കാനാവാത്തതാണെന്നും അതിന്റെ ശരിയായ തുടർച്ചയാണ് ഉണ്ടാവേണ്ടതെന്നും സമസ്ത കേരള ജംഇയ്യത്തുൽ ഉലമ കേന്ദ്ര മുശാവറ അംഗം കോടമ്പുഴ ബാവ മുസ്‌ലിയാർ പറഞ്ഞു. എസ് എസ് എഫ് സംഘടിപ്പിക്കുന്ന സ്റ്റുഡന്റ്സ് ഇസ്‌ലാമിക് സെൻസോറിയത്തിന്റെ പ്രഖ്യാപനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്റ്റുഡന്റ്സ് ഇസ്‌ലാമിക് സെൻസോറിയം 2024 ഫെബ്രുവരി 9, 10, 11 തീയതികളിൽ മലപ്പുറം വെസ്റ്റ് ജില്ലയിൽ നടക്കും. ഫറോക്ക് കോടമ്പുഴയിൽ ചേർന്ന പ്രഖ്യാപനസംഗമത്തിൽ എസ് എസ് എഫ് സംസ്ഥാന സെക്രട്ടറി സ്വാദിഖ് അലി ബുഖാരി അധ്യക്ഷത വഹിച്ചു. അലി ബാഖവി ആറ്റുപുറം വിഷയാവതരണം നടത്തി. മുഹമ്മദ് അനസ് അമാനി കർമപദ്ധതി അവതരിപ്പിച്ചു. ഡോ. എം എസ് മുഹമ്മദ്, അബ്ദുല്ല സഖാഫി സംസാരിച്ചു.