admin
February 19 2024 Sahityotsav
സാംസ്കാരിക ഭൂപടം വരച്ച് ദേശീയ സാഹിത്യോത്സവ്

ഇന്ത്യയുടെ സാംസ്കാരിക-ഭാഷാ വൈവിധ്യങ്ങളുടെയും രാഷ്ട്രീയ ഉദ്ബുദ്ധതയുടെയും ജനാധിപത്യ ഭൂപടം വേദികളിലരങ്ങേറ്റി എസ് എസ് എഫ് ദേശീയ സാഹിത്യോത്സവിന് സമാപ്തി. കാശ്മീർ മുതൽ കേരളം വരെയുള്ള 24 സംസ്ഥാനങ്ങളിൽ നിന്നുള്ള സാംസ്കാരിക ബഹുസ്വരതകൾ യുവ പ്രതിഭകളിലൂടെ ഒരു വേദിയിൽ സംഗമിക്കുന്ന ഇന്ത്യയിലെ അത്യപൂർവ സാംസ്കാരിക പരിശ്രമത്തിൻ്റെ മൂന്നാമത് പതിപ്പിനാണ് ആന്ധ്രയിലെ ഗുണ്ടക്കലിൽ സമാപനമായത്. വിവിധ സംസ്ഥാന-കേന്ദ്ര ഭരണ പ്രദേശങ്ങളടക്കം 31 ടീമുകൾ പങ്കെടുത്ത മത്സരത്തിൽ 429 പോയിൻ്റ് നേടി കർണാടക ചാമ്പ്യൻമാരായി. 379 പോയിൻ്റ് നേടി കേരളം രണ്ടാം സ്ഥാനവും 301 പോയിന്റ് നേടി ജമ്മുകശ്മീർ മൂന്നാം സ്ഥാനവും നേടി. സാഹിത്യോത്സവിലെ പെൻ ഓഫ് ദി ഫെസ്റ്റായി കേരളത്തിൽ നിന്നുള്ള റിസ്‌വാൻ നവാബും, സ്റ്റാർ ഓഫ് ദി ഫെസ്റ്റായി ജമ്മുകശ്മീരിൽ നിന്നുള്ള ആഖിബ് ഹാശിമിയും തിരഞ്ഞെടുക്കപ്പെട്ടു. സമാപന സംഗമം ഡോ.മിസ്‌ഹബ് സൽമാൻ അൽ സാമുറായ് ബാഗ്ദാദ് ഉദ്ഘാടനം ചെയ്തു. ഡോ.ഫാറൂഖ് നഈമി കേരള, നൗശാദ്‌ ആലം മിസ്ബാഹി ഒഡീഷ, സിപി ഉബൈദുല്ല സഖാഫി, മുഹമ്മദ് ശരീഫ് നിസാമി, ഫാഖീഹുൽ ഖമർ സഖാഫി ബീഹാർ, ഫാസിൽ റസ്‌വി കാവൽകട്ടെ, സുഫിയാൻ സഖാഫി കർണാടക, അബ്ദുറഹ്മാൻ ബുഖാരി ഡൽഹി, ശരീഫ് ബാംഗ്ലൂർ തുടങ്ങിയവർ സംസാരിച്ചു.